ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിലൂടെ വീട്ടിലേക്ക് വന്നുചേരുന്ന മാറ്റങ്ങൾ..

നിലവിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മി ആയിട്ടാണ് സങ്കൽപ്പം.. മഹാലക്ഷ്മിയുടെ സാന്നിധ്യവും ഐശ്വര്യങ്ങളും നമ്മുടെ വീട്ടിൽ ഉണ്ടാകണം എന്നുണ്ടെങ്കിൽ നിർബന്ധമായും സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി നമ്മുടെ ഭവനങ്ങളിൽ പ്രാർത്ഥിക്കേണ്ടതാണ്.. അതുപോലെ നിലവിളക്ക് കൊളുത്തുമ്പോൾ രണ്ട് നേരവും അതായത് രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം.. രാവിലെ ഒരു തിരി വച്ചും അതുപോലെ വൈകുന്നേരം രണ്ട് തിരി വെച്ചും വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും നല്ലത്.. നിലവിളക്ക് സന്ധ്യാസമയങ്ങളിൽ കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇതിനു മുൻപ് ഒരുപാട് വീഡിയോകൾ പറഞ്ഞിട്ടുണ്ട്..

അതുപോലെതന്നെ വിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.. നിലവിളക്ക് കൊളുത്തുമ്പോൾ എപ്പോഴും ശുദ്ധിയോടും വൃത്തിയോടും കൂടി വേണം വിളക്ക് കത്തിക്കാൻ.. വിളക്ക് കൊളുത്തുമ്പോൾ കൊളുത്തുന്ന ആളുടെ വൃത്തിയും ശുദ്ധിയും മാത്രമല്ല ആ നിലവിളക്കിന്റെ കൂടി വൃത്തിയും ശുദ്ധിയും അതുകൊണ്ടാണ് ഉറപ്പുവരുത്തേണ്ടതാണ്.. അതുകൊണ്ടുതന്നെയാണ് മുൻപ് പറഞ്ഞിട്ടുള്ളത് യാതൊരു കാരണവശാലും ഒഴിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കരുത് അതുപോലെ നിലവിളക്ക് ദിവസവും കഴുകാതെ ഉപയോഗിക്കരുത്..

അതിനുവേണ്ടി പ്രത്യേകം തുണി വെച്ച് ദിവസവും കഴുകി തുടച്ച് വൃത്തിയാക്കിയിട്ട് വേണം ദിവസവും നിലവിളക്ക് കൊളുത്തേണ്ടത്.. അതിനോടൊപ്പം തന്നെ കിണ്ടിയിൽ ശുദ്ധമായ വെള്ളവും അതുപോലെ അതിൽ ഒരു തുളസി കതിരും ഇട്ട് ഭഗവാനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളും അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളും എല്ലാം മാറി നമ്മുടെ ജീവിതത്തിൽ എല്ലാ തരത്തിലും ഉള്ള സന്തോഷവും സമൃദ്ധിയും ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും എല്ലാം വന്നുചേരും എന്നുള്ളതാണ്.

അതുപോലെ തന്നെ നിലവിളക്ക് കൊളുത്തുന്ന വ്യക്തിയുടെ മനസ്സിലെ ആത്മാർത്ഥതയും നന്മയുടെ ആഴവും എല്ലാം ആ ഒരു പ്രാർത്ഥനയുടെ ഫലത്തെ സ്വാധീനിക്കുന്നതാണ്.. നമ്മുടെ വീട്ടിൽ മിക്കവാറും വീട്ടിലെ അമ്മ അല്ലെങ്കിൽ മുത്തശ്ശി ഒക്കെ ആയിരിക്കും നിലവിളക്ക് കൊളുത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *