ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തുമ്മൽ അതുപോലെ മൂക്കിൽ നിന്ന് വെള്ളം വരുക..മൂക്ക് അടയുക ഈ പറയുന്ന ലക്ഷണങ്ങളുമായി വരുന്നവരാണ് ENT ഇല് ഏറെയും ആളുകൾ..ഇത്തരം ലക്ഷണങ്ങൾ പ്രധാനമായും അലർജി എന്ന രോഗവുമായി ബന്ധപ്പെട്ടവ ആണ്.. ഇന്ന് പറയാൻ പോകുന്നതത് അലർജി എന്ന് പറയുന്ന അല്ലെങ്കിൽ അലർജി കൊണ്ട് നമ്മുടെ മൂക്കിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ അലർജിക് റൈ നൈറ്റിസ് എന്ന് പറയും.. അപ്പോൾ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾ ഒരു 10 പേരെ എടുക്കുകയാണെങ്കിൽ അതിൽ രണ്ടുപേർക്ക് വീതമെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അത്രയ്ക്കും വളരെ കോമൺ ആണ് ഈ ഒരു അസുഖം എന്ന് പറയുന്നത്..
ഒരുപാട് ആളുകളെ ഇത്തരം ലക്ഷണങ്ങൾ പറഞ്ഞുകൊണ്ട് വരും എങ്കിലും വരുന്ന സമയത്ത് മരുന്നുകൾ കൊടുക്കും അത് കഴിച്ചു കഴിഞ്ഞാൽ അപ്പോൾ അസുഖം കുറയുമെങ്കിലും പിന്നീട് അത് വീണ്ടും വരുന്നതായി കാണാറുണ്ട്.. പലരും ഇതിന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു വരാറുണ്ട്.. അപ്പോൾ എൻറെ അടുത്തേക്ക് വരുന്ന രോഗികളോടെ ഞാൻ ആദ്യം പറഞ്ഞു കൊടുക്കുന്ന കാര്യം ആദ്യം ഈ ഒരു രോഗത്തെക്കുറിച്ച് അറിയുക എന്നുള്ളതാണ്..
ഈ രോഗം നമുക്ക് വരുന്നത് നമ്മുടെ ചുറ്റിലുമുള്ള അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ നമ്മൾ ശ്വസിക്കുമ്പോൾ അത് മൂലം നമ്മുടെ മൂക്ക് റിയാക്ട് ചെയ്യുന്നതാണ് ഈ പറയുന്ന ലക്ഷണങ്ങളെല്ലാം തന്നെ.. അപ്പോൾ നമുക്ക് ചുറ്റും അലർജി ഉണ്ടാക്കുന്ന ഒരുപാട് കാരണങ്ങളുണ്ട്.. ഏറ്റവും കോമൺ ആയി കൂടുതൽ ആളുകൾക്കും അലർജി ഉണ്ടാക്കുന്നത് നമ്മുടെ വീടിനു ചുറ്റുമുണ്ട് അതായത് വീട്ടിലെ പൊടികൾ.. അതുപോലെതന്നെ ചില ആളുകൾക്ക് ചില വസ്ത്രങ്ങളിൽ നിന്നും അലർജി വരാറുണ്ട്..
അതുപോലെ മറ്റു ചില ആളുകൾക്ക് പൂവിനെ പൂമ്പൊടി ശ്വസിക്കുന്നത് മൂലം അലർജി വരാറുണ്ട്.. പല ആളുകൾക്കും അലർജി എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ ഏതൊക്കെയാണ് എന്ന് അറിയാതെ പോകുന്നതും ഒരു കാരണമാകാം.. ഇത്തരം അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ എല്ലാം കണ്ടുപിടിച്ച് നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റുക എന്നുള്ളത് പ്രായോഗികമായ ഒരു കാര്യമല്ല പലർക്കും കാരണം അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ എന്തൊക്കെയാണ് എന്ന് കണ്ടുപിടിക്കുന്നത് തന്നെ പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….