സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ കല്യാണദിവസം പെൺകുട്ടിയെ ഉപേക്ഷിച്ചു പോയ വരന്റെ കുടുംബം.. എന്നാൽ പിന്നീട് സംഭവിച്ചത്..

ശ്രീ ഫോൺ വിളിച്ചു വച്ചതും നന്ദനയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ച് കത്തിയ പ്രകാശം പരന്നു.. അവൾ കൂടുതൽ സന്തോഷം കൊണ്ട് അമ്മേ എന്ന് വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടിയെത്തി.. ഈ അമ്മ ഇതെവിടെയാണ് പോയത്.. ഇവിടെയൊന്നും കാണാനില്ലല്ലോ.. എന്തിനാ ഏടത്തി വിളിച്ചു കൂവുന്നത്.. ഇവിടെ അമ്മയെ ഒന്നും കാണാനില്ലല്ലോ കുഞ്ഞുട്ടാ.. ഞാനിവിടെ ഉണ്ട് മോളെ.. കുഞ്ഞൂട്ടൻ ചൂണ്ടയിട്ട് കുറച്ചു മീന് കൊണ്ടുവന്നിട്ടുണ്ട്.. ഈ സന്ധ്യാ സമയത്ത് ഇതൊന്നും കൊണ്ടുവരരുത് എന്ന് എത്ര പറഞ്ഞാലും ഇവൻ കേൾക്കില്ല.. ആണോടാ കുഞ്ഞു.. ഇനി നിൻറെ കളി ഒന്നും നടക്കില്ല കേട്ടോ.. ഏട്ടന് ലീവ് കിട്ടി. നാളെയാണ് വരുന്നത്.. സത്യമാണോ മോളെ പറയുന്നത്.. എൻറെ കൃഷ്ണ.. രണ്ടുവർഷമായി എൻറെ മോൻ പോയിട്ട്..

അതെ അമ്മ സമയം കൃത്യമായിട്ട് രാത്രി വിളിക്കുമ്പോൾ പറയാം എന്നു പറഞ്ഞിട്ടുണ്ട്.. ഞാൻ പോയി അച്ഛനോട് പറയട്ടെ.. അവൾ സന്തോഷം കൊണ്ട് അച്ഛൻറെ റൂമിലേക്ക് ഓടി.. രണ്ടുവർഷമായി ശ്രീയേട്ടൻ പോയിട്ട്.. അവൾ റൂമിലേക്ക് പോയി അവരുടെ കല്യാണ ഫോട്ടോ എടുത്ത് ഓരോ താളുകളും മറിച്ചു നോക്കാൻ തുടങ്ങി.. രണ്ടുവർഷം എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്.. എല്ലാം ഇന്നലെ നടന്നതുപോലെ തോന്നുന്നു.. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ഹരിയെ ആദ്യമായി കാണുന്നത്..

ആ കോളേജിലെ നന്ദുവിന്റെ സീനിയർ ആയിരുന്നു അവൻ.. അവളെ ഇഷ്ടമാണ് എന്ന് ആദ്യമായി അവൻ വന്നു പറഞ്ഞപ്പോൾ ആദ്യം അത് എതിർക്കുകയാണ് ചെയ്തത് കാരണം വീട്ടിൽ അറിഞ്ഞാൽ പ്രശ്നവും പിന്നെ പ്രണയവും എൻറെ പഠിത്തത്തെ ബാധിക്കും എന്നുള്ള ചിന്തയിൽ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. പക്ഷേ ഹരി അങ്ങനെയൊന്നും വിടാൻ തയ്യാറല്ലായിരുന്നു അവളെ കാരണം അത്രയ്ക്കും ഇഷ്ടമായിരുന്നു അവന് അവളെ.. ഗ്രാമത്തിൻറെ എല്ലാ സൗന്ദര്യങ്ങളും നിറഞ്ഞ ഒരു നാടൻ പെൺകുട്ടിയായിരുന്നു അവൾ.. നല്ല അടക്കവും ഒതുക്കവും.. ആര് കണ്ടാലും പെട്ടെന്ന് ഒന്ന് നോക്കി പോകും..

പോരാത്തതിന് ക്ലാസ്സിൽ എല്ലാവരെയും എല്ലാത്തിലും ഒന്നാമത് എത്തുന്നവൾ.. അവൾ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴും അവന്റെ ഇഷ്ടം അവൻ മറന്നു കളഞ്ഞില്ല.. പിന്നീട് എപ്പോഴോ അവളും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.. അവനെ ഒരു ദിവസം കാണാതെ ഇരുന്നാൽ അവളുടെ മനസ്സിൽ വല്ലാത്ത ഒരു വിഷമം അനുഭവപ്പെട്ടു.. തൻറെ മനസ്സും അവനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന് അവളും വൈകാതെ മനസ്സിലാക്കി.. അങ്ങനെ രണ്ടുപേരുടെയും ഇഷ്ടം പരസ്പരം മനസ്സിലാക്കിയ അവർ മുന്നോട്ടുപോയി.. എല്ലാ കാര്യങ്ങളും വീട്ടിൽ പറയുന്ന അവൾ ഈ ഒരു കാര്യം മാത്രം മറച്ചുവെച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *