ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് സയാറ്റിക്ക എന്നു പറയുന്നത്.. സയാറ്റിക്ക എന്ന് പറഞ്ഞാൽ നമ്മുടെ നടുവിന്റെ വേദനയുടെ ഭാഗമായിട്ട് അല്ലെങ്കിൽ ഡിസ്ക്ക് പ്രോബ്ലംസ് കൊണ്ട് അതായത് നമ്മുടെ നട്ടെല്ലിന്റെ താഴെ ഭാഗത്ത് വരുന്ന വെർട്ടിബ്രാസ്.. ഇതിൻറെ ഗ്യാപ്പിൽ വരുന്നതാണ് ഡിസ്ക് എന്നു പറയുന്നത്..
അതായത് ഈ രണ്ടു ഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയിട്ട് ഒരു കുഷ്യൻ പോലെ ഒരു ഫ്ലൂയിഡ് നിറഞ്ഞിരിക്കുന്ന ഒരു സംഭവമാണ് ഡിസ്ക് എന്ന് പറയുന്നത്.. അതൊന്ന് തെന്നി പോകുകയാണ് അപ്പോൾ ഇതിൻറെ ഇടയിലൂടെ പാസായി പോകുന്ന നാഡികൾക്ക്.. രണ്ടാമത് ഇവയെല്ലാം ഞെരിഞ്ഞു തിങ്ങി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായിട്ട് ഈ പാസ് ചെയ്തു പോകുന്ന നാഡികൾ നമ്മുടെ ബട്ടക്സിന്റെ ഭാഗത്ത് കൂടെ വന്ന് തൈസിലേക്ക് പോകുന്ന അവിടുന്ന് കാലിലൂടെ വിരലുകളിലേക്ക് എത്തുന്ന ഒരു വലിയ നെർവ്വാണ് അതിൻറെ ഉള്ളിൽ..
അതായത് നമ്മൾ ഇപ്പോൾ വയറിങ് പണി ചെയ്യുമ്പോൾ കണ്ടിട്ടില്ലേ ഒരു വയറി ൻ്റെ ഉള്ളിൽ തന്നെ ഒരുപാട് വയറുകൾ ഉള്ളത്.. അതുപോലെതന്നെയാണ് ഈ പ്രധാനപ്പെട്ട ഒരു വയറാണ് സയാറ്റിക്ക എന്ന് പറയുന്നത്.. അതിന്റെ ഉള്ളിലായിട്ട് ഒരുപാട് കോപ്പർ വയറുകൾ ഉണ്ടാകും.. അപ്പോൾ ഇത്തരത്തിൽ ഉള്ള എൽ ഫോർ അല്ലെങ്കിൽ എൽ 5ലാണ് പ്രശ്നങ്ങൾ വരുന്നത് എങ്കിൽ കൂടുതൽ ആയിട്ടും നമ്മുടെ നടുവിനും അതുപോലെ ബട്ടക്സ് ഭാഗത്ത് ഒക്കെയാണ് കൂടുതൽ വേദന വരുന്നത്..
അപ്പോൾ ഈ എല്ലാ രീതിയിലുള്ള വേദനകൾ ഉണ്ടെങ്കിൽ നമ്മുടെ നടുവിന്റെ ഭാഗം മുതൽ തുടങ്ങി ബട്ടക്സ് എത്തി അത് കാലുകളിലും വിരലുകൾ വരെ എത്തുന്നു.. അവിടെയെല്ലാം മൊത്തത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു.. അതിനെ വേദന എന്ന് പറയാൻ കഴിയില്ല അവിടെ ഒട്ടാകെ വളരെയധികം കടച്ചിൽ അതുപോലെ കഴപ്പ് തുടങ്ങിയവ അനുഭവപ്പെടും ഇത്തരമൊരു കണ്ടീഷനാണ് നമ്മൾ സയാറ്റിക്ക എന്ന് പറയുന്നത്.. ഇതെങ്ങനെയാണ് നമ്മൾ തിരിച്ചറിയുന്നത് എന്നുവച്ചാൽ ഇത്തരം ഒരു ലക്ഷണം പറയുമ്പോൾ തന്നെ നമുക്ക് ഈ ഒരു രോഗാവസ്ഥയാണ് എന്നുള്ളത് മനസ്സിലാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….