അനിയന് പെണ്ണാലോചിക്കുമ്പോൾ സ്വന്തം ഏടത്തിയമ്മയെ പോലുള്ള പെണ്ണു മതി എന്ന് പറഞ്ഞ അനിയൻ.. കാരണം കേട്ട് കണ്ണ് നിറഞ്ഞ വീട്ടുകാർ…

എനിക്ക് ഷാഹിന താത്തയെപ്പോലെ ഒരു പെണ്ണിനെ മതി.. ഞായറാഴ്ചയിലെ ഉച്ചയൂണ് വട്ടത്തിൽ എൻറെ സ്വന്തം അനിയൻ ആയ ആഷി യുടെ ഇന്നത്തെ പെണ്ണുകാണൽ പൊട്ടിയതിന്റെ കാരണം തിരക്കിയ ഉമ്മയോട് അവൻ പറഞ്ഞത് കേട്ടപ്പോൾ ഒരു ഞെട്ടലോടെ ഞാനും അവനെ തന്നെ നോക്കി പോയി.. കാരണം അവൻ പറഞ്ഞ ആ ഷാഹിന എൻറെ ഒരേയൊരു കെട്ട്യോളാണല്ലോ.. ഒരു നിമിഷം അടുത്തിരിക്കുന്ന അവളെയും ഞാൻ നോക്കി.. അവൻ പറഞ്ഞത് കേട്ട് അമ്പരന്ന് ഇരിക്കുന്ന അവളുടെ കണ്ണിൽ എൻറെ കണ്ണടക്കിയപ്പോൾ അവളുടെ മുഖഭാവം ആകെ മാറി.. കണ്ടുപഠിക്ക് എന്ന് എന്നോട് കണ്ണുകൾ കൊണ്ട് ഗോഷ്ടി കാണിക്കുന്നത് പോലെ.. ഓളെ പോലെ എന്ന് പറഞ്ഞാൽ ഓളുടെ മൊഞ്ച് ആണോ.. ഉമ്മച്ചി അവനെ വിടാൻ ഭാവമില്ല..

ഹേയ് അതിന് അവൾക്ക് എവിടെയാണ് മൊഞ്ച്.. കിട്ടിയ അവസരത്തിൽ ഞാൻ ഒരു കൗണ്ടർ നടത്തി.. അതിൻറെ മറുപടി എന്നോണം ആരും കാണാതെ അവളുടെ നഖങ്ങൾ എൻറെ തുടയിൽ അമരുകയും ചെയ്തു.. അതൊന്നും അല്ല.. ഇത്തയെപ്പോലെ എന്നു പറഞ്ഞാൽ ഇത്തയുടെ സ്വഭാവം.. ഹേ ഇവളുടെ സ്വഭാവമോ.. എൻറെ റബ്ബേ കാലം പോയ പോക്ക് നോക്കണേ.. നായ്ക്കാട്ടത്തിനു പോലും ഇപ്പോ ആവശ്യക്കാരാണല്ലോ.. എൻറെ ആഷിയെ.. യ് നല്ലോണം ആലോചിച്ചിട്ട് അല്ലേ ഇതൊക്കെ പറയുന്നത്.. അവസാനം കുഴിയിൽ നിന്ന് എണീറ്റ് കുണ്ടിൽ ചാടിയ അവസ്ഥ ആകരുത് പറഞ്ഞേക്കാം..

എൻറെ രണ്ടാമത്തെ കൗണ്ടറും ഏറ്റില്ല.. ഒരാളുടെ മുഖത്തും ഒരു നുള്ള് ചിരി പോലും വിടർന്നില്ല.. എന്ത് ചെയ്യാനാണ് ഞാൻ ഇങ്ങനെയൊരു തോൽവി ആയിപ്പോയല്ലോ.. നീ ഒന്നും മിണ്ടാതിരിക്കെടാ എന്നുള്ള ഉമ്മയുടെ ശകാരത്തിൽ ഞാൻ തല താഴ്ത്തി എൻറെ കാര്യം തുടർന്ന്.. ഇടം കണ്ണി ട്ട് ഒന്ന് നോക്കിയപ്പോൾ ചുണ്ട് കൂട്ടിപ്പിടിച്ച് എന്നെ നോക്കി ചിരിക്കുകയാണ് അവൾ..

അയ്യേ ചമ്മിപ്പോയി എന്നുള്ള അർത്ഥത്തിൽ.. ഇനിയൊരു കോമഡിക്ക് അവിടെ സാധ്യതയില്ല എന്ന് അറിഞ്ഞപ്പോൾ ഞാനും അവൻറെ വാക്കുകൾക്ക് കാതോർത്തു.. ഹായ് നീ പറ.. ഓളുടെ കാര്യങ്ങൾ കെട്ടിയോൻ ആയ ഞാനും ഒന്ന് കേൾക്കട്ടെ.. അവൻ തുടർന്നു.. പാതിരാത്രിയിൽ എത്ര വൈകിയാലും ഇക്കാനെ കാത്തിരിക്കുന്ന ഷാഹിന ഇത്തയെപ്പോലെ എന്റെ കെട്ടിയോളും എന്നെ കാത്തിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *