തൻറെ പ്രിയപ്പെട്ടവളെ മരണത്തിന് പോലും വിട്ടുകൊടുക്കാതെ സംരക്ഷിച്ച ഒരു യുവാവിൻ്റെ കഥ..

ആരോട് ചോദിച്ചിട്ടാടി ഈ ഒരു കോപ്രായം ഒക്കെ കാണിച്ചു വച്ചത്.. ദേഷ്യം കൊണ്ട് അരുൺ നിന്ന് വിറക്കുകയാണ്.. ഞാൻ പല്ലു മൊത്തം ഒന്ന് പുറത്തു കാണിച്ച് നല്ലപോലെ ചിരിച്ചു കാണിച്ചു.. നീ മാത്രമേ പറഞ്ഞുള്ളൂ കൊള്ളില്ല എന്ന്.. ബാക്കി എല്ലാവരും പറഞ്ഞു അടിപൊളിയായിട്ടുണ്ട് എന്ന്.. ഒരു കൈ അകലത്തിൽ നിന്ന് അല്പം മാറി നിന്നുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്.. ഈ ഇടയായി മുടിവെട്ടി കളഞ്ഞപ്പോൾ ഞാൻ നിന്നോട് പറഞ്ഞതാണ് ഇനി മേലാൽ ഇത് ചെയ്യരുത് എന്ന്.. പിന്നെയും ഓരോന്ന് ചെയ്തിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.. ആഹാ എൻറെ മുടി എൻറെ തല എൻറെ കൈയിലെ കാശ് നിനക്ക് അതിന് എന്താ..

ഞാൻ എനിക്കിഷ്ടമുള്ളത് പോലെ ചെയ്യ്.. ചിലപ്പോൾ മൊട്ട അടിക്കും .. അതിനെല്ലാം ഞാൻ എനിക്ക് നിൻറെ അനുവാദം ആവശ്യമുണ്ടോ.. അരുണും എൻറെ അമ്മയും എല്ലാം ഒരു കണക്കാണ്.. നീണ്ട മുടിയാണത്രേ പെണ്ണിനെ സൗന്ദര്യം.. എനിക്ക് ആണെങ്കിൽ മുടി നീട്ടി വളർത്താൻ തീരെ താല്പര്യമില്ല.. ഞാൻ പറഞ്ഞത് തീരെ ഇഷ്ടമാകാത്തത് കൊണ്ട് തന്നെ ഉണ്ടക്കണ്ണുകൾ ഇപ്പോൾ താഴേക്ക് വീഴുന്ന പോലെ നിൽക്കുകയാണ്.. ഹ നീ നിൻ്റെ ഇഷ്ട്ടം പോലെ തന്നെ ചെയ്തോ..

ഇനി അരുൺ എന്ന് വിളിച്ചുകൊണ്ട് എൻറെ അടുത്തേക്ക് വന്നേക്കരുത്.. കാറിന്റെ ഡോർ തുറന്നു അതിൽ നിന്ന് എന്തൊക്കെ എടുത്ത് കാർ ലോക്ക് ചെയ്ത് ചവിട്ടിത്തുള്ളി കൊണ്ട് ഓഫീസിലേക്ക് ഒരൊറ്റ പോക്ക്.. ഇതെന്ത് കഷ്ടമാണ് മനുഷ്യന് വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത നാട് ആണോ.. ഇനി വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മയോട് എന്ത് പറയും എന്നാണ്.. അമ്മ എന്റെ മുടി കണ്ടു കഴിഞ്ഞാൽ അതിൻറെ അപ്പുറം ആയിരിക്കും.. അരുൺ കുറച്ചു കഴിയുമ്പോൾ താനേ മിണ്ടിക്കോളും.. പക്ഷേ മുടിയിൽ തൊട്ടു കളിച്ചാൽ ത്രേസ്യ കൊച്ചിന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.. അരുൺ കൂടുതൽ പാവമാണ് അവനെ കുറച്ചു വാശിയുണ്ട് എന്നല്ലാതെ ആൾ എനിക്ക് ഒക്കെ ആണ്.. അവന് ആദ്യത്തെ ഒരു ദേഷ്യം മാത്രമേ ഉണ്ടാവുകയുള്ളൂ..

സംഗതി വേറൊന്നുമല്ല ഞാൻ അവനെ ആദ്യമായി കാണുന്നത് ഞാൻ ഒൻപതാം ക്ലാസിലും അവൻ പ്ലസ് വണ്ണിലും പഠിക്കുമ്പോഴാണ്.. അന്ന് എനിക്ക് ഇതിലും കൂടുതൽ മുടിയുണ്ടായിരുന്നു.. ഏകദേശം മുട്ടോളം.. അന്നൊക്കെ എന്റെ കേശ സംരക്ഷണം അമ്മയാണ്.. എണ്ണയൊക്കെ തേച്ചു മുടി പിന്നി ഇട്ടിട്ടാണ് സ്കൂളിലേക്ക് പോകുന്നത്.. ആ ഇടയ്ക്ക് ആണ് അരുൺ എന്നോട് വന്നു അവൻറെ ഇഷ്ട്ടം പറയുന്നത്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *