എന്താ മോളെ എന്തുപറ്റി.. തൊടിയിൽ ഛർദ്ദിക്കുന്ന അമ്മുവിൻ്റെ അരികിലായി വന്നു നിന്നുകൊണ്ട് ശാരദ അമ്മ ചോദിച്ച് അവളുടെ പുറം തടവി കൊടുത്തു.. അമ്മയോട് എന്തു പറയാൻ ആണ്.. അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. ശാരദ അമ്മയുടെ ഒന്നും പറയാതെ അവൾ നേരെ മുറിയിലേക്ക് ചെന്ന് കണ്ണാടിക്ക് മുന്നിൽ ആയി നിന്നു.. അവളുടെ കൈകൾ തൻറെ വയറിലേക്ക് ചെന്നു.. അതെ ഒരു കുഞ്ഞു ജീവൻ ഇവിടെ തുടിക്കുന്നുണ്ട്. അതുതന്നെ ഗർഭം.. നെറ്റി ചുളിക്കാതെ എന്റെ കഴുത്തിലേക്ക് നെറുകിലേക്ക് നോക്കി ആ താലിമാല സിന്ദൂരം അവിടെ ഉണ്ടല്ലോ.. പിന്നെ എന്താണ് പ്രശ്നം..ഹൊ ഇനിയിപ്പോ പിള്ളേര്..
ഇപ്പോൾ വേണ്ട എന്നാവും അല്ലേ.. ഹ പശ്റ്റ്.. ആ കട്ടിലിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കി യെ.. ദേവിയെ മൂന്ന് പിള്ളേരാണ് അമ്മു കണ്ണാടിയിലേക്ക് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.. അപ്പോൾ ഇത് നാലാം അംഗത്തിലെ വിജയമാണ് അല്ലേ.. എന്നാലും ഇത്രയൊക്കെ വേണമായിരുന്നോ അതും ഈ കാലത്ത്.. എൻറെ പൊന്നു ആ കട്ടിലിൽ കിടന്നുറങ്ങുന്ന മൂന്നു ട്രോഫികളും എനിക്ക് ഒരൊറ്റ സ്റ്റെപ്പിൽ തന്നെ കിട്ടിയതാണ്.. ഹോ അങ്ങനെയാണ് ഇതിന്റെയെല്ലാം പ്രൊഡ്യൂസർ എവിടെ.. പണിക്ക് പോയതാവും അല്ലേ.. ഇങ്ങനെയാണെങ്കിൽ അദ്ദേഹം ജോലിക്ക് പോകുന്ന ബാങ്കിൽ നിന്ന് തന്നെ ലോൺ എടുക്കേണ്ടിവരും..
അപ്പോഴേ എൻറെ കൂട്ടുകാരി പറഞ്ഞതാണ് നീ അവനെ ഒഴിവാക്കടി എന്ന്.. ആഹാ അപ്പോൾ ലവ് മാരേജ് ആണല്ലേ.. എന്നിട്ട് എന്തായി.. എന്താവാൻ എനിക്കാണെങ്കിൽ അങ്ങേരോട് മുടിഞ്ഞ പ്രേമവും.. ചുമരിലെ ഫാമിലി ഫോട്ടോയിൽ വിനുവിനെ ചൂണ്ടിക്കാണിച്ചു അമ്മു തങ്ങളുടെ കഴിഞ്ഞുപോയ കാലത്തിലേക്ക് പോയി.. വീട്ടിൽ ആണെങ്കിൽ ജാതകത്തിന്റെ പ്രശ്നം പറഞ്ഞ് എനിക്ക് കല്യാണ ആലോചനകൾ നോക്കിക്കൊണ്ടിരിക്കുന്നു..
പുള്ളി ആണെങ്കിൽ എൻജിനീയർ പഠിത്തം കഴിഞ്ഞ് ഇപ്പോൾ ജോലിക്ക് കയറിയതേയുള്ളൂ.. പെട്ടെന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ നടക്കുമെന്ന് എനിക്കും തോന്നിയില്ല.. അല്ലെങ്കിൽ പിന്നെ ഇറങ്ങി പോണം.. പുള്ളി അത്തരം സാഹചര്യത്തിന് മുതിരുന്ന ആളല്ല.. മാത്രമല്ല പുള്ളിയുടെ സ്വന്തം സഹോദരി ഇതുപോലെ വീട് വിട്ട് ഇറങ്ങിപ്പോയതാണ്.. അതിൻറെ വിഷമം ശരിക്കും മനസ്സിലാക്കിയ ആൾ അന്ന് തന്നെ എന്നോട് പറഞ്ഞത് അമ്മൂസ് നമ്മുടെ ജീവിതത്തിൽ എന്തുതന്നെ പ്രശ്നങ്ങൾ ഉണ്ടായാലും ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….