മലത്തിൽ ഉണ്ടാകുന്ന ബ്ലീഡിങ് അപകടകാരിയോ.. എല്ലാവരും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ആളുകളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലത്തിൽ കൂടി രക്തം പോകുക എന്നുള്ളത്.. ഇത് ആളുകൾ കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമാണെങ്കിൽ പോലും ഇത് പലപ്പോഴും ഒരു പുറത്ത് പറയാനുള്ള മടി കാരണം പലരും ഡോക്ടർമാരെ കാണുകയോ പരിശോധന നടത്തുകയോ ഈ ഒരു പ്രശ്നത്തിന് ട്രീറ്റ്മെൻറ് എടുക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം.. പലപ്പോഴും സ്വന്തം വീട്ടുകാരോട് അല്ലെങ്കിൽ സുഹൃത്തുക്കളോട് പോലും ഇത്തരം പ്രശ്നമുള്ളത് ആരും തന്നെ പറയാറില്ല..

അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും വീട്ടിലിരുന്നു കൊണ്ട് തന്നെ സ്വയം ചികിത്സകൾ സ്വീകരിക്കുകയും എടുക്കുകയും ചെയ്യുന്നതുകൊണ്ട് അത് നമ്മളെ കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.. പിന്നീട് ഈ ഒരു രോഗത്തിൻറെ അവസ്ഥ വളരെ മോശമായി കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് പോകാൻ സാധ്യത കൂടുതലാണ്.. എന്നാൽ ഇതു കൂടാതെ മറ്റു ചില ആളുകൾ കൂടിയുണ്ട് അതായത് ഇത്തരത്തിൽ മലത്തിൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ അതെല്ലാം പൈൽസിന്റെ ഭാഗമാണ് എന്ന് കരുതി അതിനുള്ള ട്രീറ്റ്മെന്റുകൾ എടുക്കുകയും ചിലപ്പോൾ ഈ ഒരു കൂടുതൽ കോംപ്ലിക്കേറ്റഡ് ആയ ഒരു പ്രശ്നം ഇതുമൂലം അറിയാതെ പോവുകയും തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകാനും സാധ്യതയുണ്ട്.

എന്തൊക്കെയാണ് മലത്തിൽ ഇത്തരത്തിൽ ബ്ലീഡിങ് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്ന് നമുക്ക് നോക്കാം.. പ്രധാനമായും മൂന്ന് കാരണങ്ങളാണ് നമ്മൾ കണ്ടുവരാറുള്ളത്.. അതിൽ തന്നെ ഏറ്റവും കോമൺ ആയ ഒരു കാര്യമാണ് ഹെമറോയിഡ് എന്ന് പറയുന്നത് അല്ലെങ്കിൽ മൂലക്കുരു പൈൽസ് എന്നൊക്കെ പറയും..

ഹെമറോയിഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കുക എന്നുള്ളതാണ്.. ചിലപ്പോൾ അത് മലദ്വാരത്തിന് മുകളിൽ തന്നെ ഇരിക്കാം അതിനെ ഇന്റേണൽ ഹെമറോയിഡ് എന്ന് പറയും.. ചിലപ്പോൾ അത് പുറത്തേക്ക് വരാൻ അതിന് എക്സ്റ്റേണൽ ഹെമറോയിഡ് എന്ന് പറയും.. ഇത് പൊട്ടുമ്പോൾ ആണ് രക്തം വരുക.. ഇതുപോലെതന്നെ മറ്റൊരു അവസ്ഥയാണ് അതായത് ഫിഷർ എന്ന് പറയുന്നത്.. മലദ്വാരഭാഗത്ത് പൊട്ടുന്ന ഒരു അവസ്ഥ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *