ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ആസിഡിറ്റി പ്രോബ്ലംസ് അതുപോലെ കീഴ്വായു ശല്യങ്ങൾ ഛർദ്ദിക്കാൻ വരുക.. വയറുവേദന.. വയറിൽ എപ്പോൾ നോക്കിയാലും എന്തെങ്കിലും ഒരു അസ്വസ്ഥത അനുഭവപ്പെടുക.. അവിടെ എല്ലാം നീറ്റൽ അനുഭവപ്പെടുക.. നെഞ്ചരിച്ചൽ പുകച്ചിൽ അനുഭവപ്പെടുക.. തല തുടങ്ങി കാലു വരെ ഗ്യാസ് കയറുന്ന ആളുകൾ ഉണ്ട്.. നമുക്കെല്ലാവർക്കും അറിയാം നമുക്ക് ചേരാത്ത അല്ലെങ്കിൽ പറ്റാത്ത എന്തെങ്കിലും ഭക്ഷണസാധനങ്ങൾ നമ്മുടെ അകത്തേക്ക് പോയി കഴിഞ്ഞാൽ അവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം റിയാക്ഷൻ ഉണ്ടാകും..
സ്കിന്നിന് പുറത്ത് അലർജി പ്രശ്നങ്ങൾ വന്ന് തടിച്ച ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ തന്നെ നമുക്കറിയാം എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുള്ളത്.. ഇതുപോലെതന്നെ നമ്മുടെ വയറിനുള്ളിൽ ചൊറിഞ്ഞ് തടിച്ചതുപോലെയുള്ള അലർജി പ്രോബ്ലങ്ങൾ ഉണ്ടായാലോ അതുപോലെ അൾസറുകൾ ഉണ്ടായാലോ.. ഈ നീറ്റൽ ഒക്കെ എങ്ങനെയാണ് ഉണ്ടാവുക.. നമുക്ക് ശരീരത്തിന് പുറത്ത് കൈകാലുകളിൽ ഉണ്ടാകുന്ന നീറ്റൽ പോലെ ആയിരിക്കില്ല നമ്മുടെ വയറിനുള്ളിൽ ഉണ്ടാകുന്ന നീറ്റൽ എന്ന് പറയുന്നത്..
പലപ്പോഴും നമ്മൾ ഒരു എൻഡോസ്കോപ്പി എടുത്തു കഴിഞ്ഞാൽ മനസ്സിലാവും വയറുനിള്ളിലെ അൾസർ അവസ്ഥകൾ.. അതുപോലെതന്നെ നമുക്ക് പലതരത്തിലുള്ള ഇൻഫെക്ഷൻസും ഉണ്ടാവും.. ഇവ എല്ലാം തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ഉണ്ടാകുന്നവ തന്നെയാണ്.. നമുക്ക് ഒരുപക്ഷേ പറ്റാത്തത് അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ചേരാത്ത ഭക്ഷണങ്ങൾ നമ്മുടെ അകത്തേക്ക് ചെല്ലുന്നുണ്ടാവാം.. നമ്മുടെ സ്കിന്നിന് എന്തെങ്കിലും നമുക്ക് പറ്റാത്തത് തട്ടിയാൽ തന്നെ ആ ഭാഗം മുഴുവൻ ചൊരിഞ്ഞ് തടിക്കുന്നത് കാണാം..
അതുപോലെ തന്നെ കൊച്ചുകുട്ടികളിൽ പോലും പലതരത്തിലുള്ള വിര ശല്യങ്ങൾ അതുപോലെ അവർക്ക് പറ്റാത്ത ഭക്ഷണങ്ങൾ ഉള്ളിൽ ചെല്ലുമ്പോൾ അതിൻറെതായ റിയാക്ഷൻ ഉണ്ടാകാറുണ്ട്.. അലർജി പ്രോബ്ലങ്ങൾ ഉണ്ടാകാറുണ്ട്.. അപ്പോൾ ഇത്തരം വയറിൽ വിരശല്യം ഉള്ള ആളുകളൊക്കെ ആറുമാസത്തിൽ ഒരിക്കലെങ്കിലും വിരകൾ ഒഴിവാക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….