പഠിക്കാൻ ഒരുപാട് കഴിവുണ്ടായിട്ടും സാഹചര്യങ്ങൾ കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ഒരു പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്..

മാനേജർ സാറിനെ കാണാൻ ദയവുചെയ്ത് അനുവദിക്കണം.. ബാങ്കിനുള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടുകൊണ്ടാണ് മാനേജർ ശ്യാം സ്റ്റാഫിനെ ക്യാബിനിലേക്ക് വിളിപ്പിക്കുന്നത്.. എന്താണ് അവിടെ പ്രശ്നം.. എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടണം.. അല്ലാതെ അനാവശ്യമായി അവിടെ ബഹളം ഉണ്ടാക്കരുത്.. സാർ അത് ഞാൻ അന്ന് പറഞ്ഞ പെൺകുട്ടിയാണ്.. ലോണിന്റെ കാര്യത്തിന് വന്നതാണ്.. ഇതിപ്പോൾ നാലാമത്തെ തവണയാണ് വരുന്നത്.. സ്വന്തമായി വീടുപോലും ഇല്ലാത്തതുകൊണ്ട് നമുക്ക് ഒരിക്കലും ലോൺ കൊടുക്കാൻ കഴിയില്ല.. ശരി അവരോട് ഇങ്ങോട്ട് വരാൻ പറയൂ ഞാൻ അവരോട് സംസാരിക്കാം..

മാനേജർ പറഞ്ഞത് അനുസരിച്ച് സ്റ്റാഫ് ആ പെൺകുട്ടിയോട് ക്യാബിനിലേക്ക് വരാനായി ആവശ്യപ്പെട്ടു.. നിറഞ്ഞ തുളുമ്പിയ കണ്ണുകളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു.. പിടി പൊട്ടിയ ഒരു കുടയും അരിക് കീറിയ ഒരു ബാഗും കൺമഷി എഴുതാത്ത കണ്ണുകളും നോക്കിക്കൊണ്ട് ശ്യാം അവളോട് ഇരിക്കാൻ പറഞ്ഞു.. എന്താണ് കുട്ടിയുടെ പേര്.. അവളുടെ ഇടം കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു മീര.. കഴിഞ്ഞ ആഴ്ച മീര ഇവിടേക്ക് വന്നപ്പോൾ തന്നെ പറഞ്ഞതല്ലേ ലോൺ നൽകാൻ കഴിയില്ല എന്നുള്ളത്.. സർ ദയവ് ചെയ്ത് എന്നോട് കനിവ് കാട്ടണം.. എനിക്ക് അമ്മ മാത്രമേയുള്ളൂ..

ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്.. എൻറെ അമ്മയുടെ ആരോഗ്യം മുഴുവൻ എന്നെ വളർത്താനായി മാറ്റിവെച്ചു.. അമ്മയ്ക്ക് വയ്യാതായത് പിന്നെ കോളേജിലെ എൻറെ ക്ലാസ് ടൈം കഴിഞ്ഞ് ഒരു തുണിക്കടയിൽ ജോലിക്ക് പോയിട്ടാണ് കഴിഞ്ഞിരുന്നത് ഞാൻ ചിലവുകൾ നടത്തിയിരുന്നത്.. ഇപ്പോൾ പകുതിക്ക് വെച്ച് എൻറെ പഠനവും മുടങ്ങി.. അമ്മയ്ക്ക് തീരെ വയ്യ അതുപോലെ വീട് ഇല്ലാത്ത ഒരു പെൺകുട്ടി എന്നതുകൊണ്ട് ബന്ധുക്കൾക്ക് പോലും ഞങ്ങൾ ഇപ്പോൾ ഒരു ബാധ്യത ആണ്.. പാവം എന്റെ അമ്മ ഇനി എത്രനാൾ കൂടി എന്റെ കൂടെ ഉണ്ടാകും എന്ന് എനിക്കറിയില്ല എനിക്ക് അറിയില്ല..

ഇപ്പോൾ അകന്ന് ഒരു ബന്ധുവഴി എനിക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട്.. ഈയൊരു സാഹചര്യത്തിൽ എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കാതെ ഇരിക്കാൻ കഴിയില്ല. കല്യാണം കഴിഞ്ഞാൽ എൻറെ കൂടെ അമ്മയെയും കൊണ്ടുപോകാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്.. പക്ഷേ വിവാഹത്തിനായുള്ള ചെലവുകൾക്ക് ഞങ്ങളുടെ കയ്യിൽ സാമ്പത്തികം ഇല്ല.. വാടക കൊടുക്കാൻ കഴിയാത്തതുകൊണ്ട് മൂന്നുമാസം കഴിഞ്ഞാൽ അവിടുന്ന് ഇറങ്ങണം എന്നാണ് പറഞ്ഞിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *