ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നത് അതായത് കരൾ വീക്കം.. ഇന്ന് നമ്മുടെ നാട്ടിൽ ഫാറ്റി ലിവർ എന്നുള്ള ഒരു അസുഖമില്ലാത്ത ആളുകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം.. ഒരു 18 വയസ്സിന് മുകളിൽ എടുക്കുകയാണെങ്കിൽ ഒരു 90% ആളുകൾക്കും സാധ്യതകൾ ഉള്ളവരാണ്..
ഈ ഒരു ഫാറ്റിൽ ലിവറിൽ ഗ്രേഡ് വേറെ വേറെ ആയിരിക്കും എന്നുള്ളതാണ്.. നമുക്ക് ആദ്യം തന്നെ എന്താണ് ഈ ഒരു കരൾ വീക്കം എന്നതിനെ കുറിച്ച് മനസ്സിലാക്കാം.. ഇപ്പോൾ എനിക്ക് പരിശോധനയ്ക്ക് വരുന്ന ആളുകളുടെ ശരീരപ്രകൃതം നോക്കിയാൽ തന്നെ ഏകദേശം നമുക്കൊരു ധാരണ കിട്ടും ഇയാൾക്ക് ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്നുള്ളത്.. അതായത് നമ്മുടെ ശരീരത്തിലെ ചില വ്യത്യാസങ്ങൾ മനസ്സിലാക്കി കൊണ്ട് നമുക്കത് അറിയാൻ കഴിയും.. ചിലപ്പോൾ അവരുടെ സ്കിന്നിലെ കളർ ചേഞ്ചസ് ഉണ്ടാവും അതുപോലെ തന്നെ മുടി വല്ലാതെ കൊഴിയുന്നുണ്ടാവും.. അതുപോലെതന്നെ ചില ആളുകളുടെ മുഖവും അതുപോലെ കൈകളിലെ സ്കിന്നും നോക്കിയാൽ തന്നെ നമുക്ക് അറിയാൻ പറ്റും രണ്ടും വ്യത്യാസമായിരിക്കും..
പലരോടും ഫാറ്റിലിവർ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ തന്നെ പലരും പറയാറുണ്ട് അതെങ്ങനെയാണ് ഡോക്ടർക്ക് മനസ്സിലായത് എന്ന്.. പല ഡോക്ടർമാരും ഈ ഒരു ഫാറ്റി ലിവർ ഉണ്ട് എന്ന് പറയുമ്പോൾ അത് സാരമില്ല നിങ്ങൾ നിങ്ങളുടെ ജീവിതശൈലിയിൽ അല്ലെങ്കിൽ ഭക്ഷണ രീതികളിൽ മാറ്റങ്ങൾ വരുത്തിയാൽ മതി അല്ലെങ്കിൽ ശ്രദ്ധിച്ചാൽ മതി എന്നൊക്കെയാണ് പൊതുവെ പറയാറുള്ളത്.. ഇത് എല്ലാവർക്കും ഉള്ളതുകൊണ്ടുതന്നെ ഇത് അധികം കാര്യമാക്കാറില്ല എന്നാണ് പലരും പറയാറുള്ളത്..
പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇതിനെ നമ്മൾ സാരമില്ല എന്നുള്ള ഒരു വാക്ക് കൊണ്ട് നിസ്സാരമായി തള്ളിക്കളയുമ്പോൾ അത് പിന്നീട് നമുക്ക് ഉണ്ടാക്കുന്ന കോംപ്ലിക്കേഷൻസ് അതിനെക്കുറിച്ച് നമ്മൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം.. പല ആളുകളെമേ ഫാറ്റി ലിവറിനെ നിസ്സാരമായി എഴുതിത്തള്ളുകയാണ്.. ഞാൻ വീണ്ടും വീണ്ടും എന്തിനാണ് ഈ ഒരു ഫാറ്റി ലിവർ എന്ന ഒരു പ്രശ്നത്തെക്കുറിച്ച് പറയുന്നത് എന്ന് ചോദിച്ചാൽ ഈ ഒരു ഫാറ്റി ലിവർ എന്നുള്ള രോഗം കൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ ഒരുപാട് മാരകമായ ആരോഗ്യപ്രശ്നങ്ങളും അതുമൂലം വളരെ മോശമായ കോംപ്ലിക്കേഷൻസ് വരെ നമുക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….