ഞാൻ പറയുന്നത് കേട്ട് അവനെയും കെട്ടിപ്പോയാൽ നിനക്ക് കൊള്ളാം അതല്ലെങ്കിൽ നിനക്ക് മറ്റെന്തെങ്കിലും ഉദ്ദേശം മനസ്സിൽ ഉണ്ടെങ്കിൽ അതെല്ലാം ഇപ്പോൾതന്നെ മനസ്സിൽനിന്ന് എടുത്തു കളഞ്ഞേക്കണം.. അതൊന്നും നടക്കാൻ പോകുന്നില്ല അച്ഛൻ കൂടുതൽ ദേഷ്യത്തോടെ പറയുന്നത് കേട്ടപ്പോൾ മാലിനി ഒന്ന് വിറച്ചു.. അച്ഛൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ഇനി ഒരുപക്ഷേ മഹേഷുമായുള്ള ബന്ധത്തെക്കുറിച്ച് അച്ഛൻ അറിഞ്ഞിട്ടുണ്ടാവുമോ.. ആ ഒരു ചിന്ത തന്നെ അവളെ കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.. എനിക്ക് ആകെ 17 വയസ്സ് അല്ലേ ആയിട്ടുള്ളൂ..
എനിക്ക് ഒരു വിവാഹം കഴിക്കാൻ മാത്രമുള്ള പ്രായം ആയിട്ടില്ല.. ഒരു കുടുംബം നോക്കാനുള്ള പക്വത എനിക്ക് തീരെയില്ല.. എനിക്ക് ഇനിയും പഠിക്കണം.. അവൾ അതെല്ലാം പറഞ്ഞു തീരും മുൻപേ അയാളുടെ കൈകൾ അവളുടെ മേൽ പതിഞ്ഞിരുന്നു.. എന്നെ എതിർത്ത് സംസാരിക്കാൻ മാത്രം നീ വളർന്നോ… ഈ വീട്ടിൽ ഇന്നലെ വരെ ഞാൻ തീരുമാനിച്ചത് മാത്രമേ എന്നും നടന്നിട്ടുള്ളൂ ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെ ആയിരിക്കും..
അതിൽ എന്തെങ്കിലും ഒരു വ്യത്യാസം വന്നാൽ പിന്നീട് നീ ഒരിക്കലും നിൻറെ അച്ഛനെ ജീവനോടെ കാണില്ല.. അയാൾ അതൊരു ഭീഷണി പോലെ പറഞ്ഞുകൊണ്ട് മുറിയിലേക്ക് അയാൾ കയറിപ്പോയപ്പോൾ അവൾ സ്തംഭിച്ചു നിന്നുപോയി.. തനിക്ക് ഒരിക്കലും ഇവിടെ നിന്ന് ഒരു രക്ഷ ഉണ്ടാവില്ല എന്ന് ആ നിമിഷം അവൾക്ക് തോന്നി.. തന്റെ വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്നുള്ള കാര്യം എന്തായാലും മഹേഷേട്ടനോട് പറയണം.. അദ്ദേഹം എന്തെങ്കിലും മാർഗം ചെയ്യാതിരിക്കില്ല.. അതുമാത്രമായിരുന്നു അവൾക്ക് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ.. അച്ഛനെയും അമ്മയുടെയും ഇടയിൽ ഒരു കരട് ആയിരുന്നു ഞാൻ.. അച്ഛനും അമ്മയ്ക്കും ഒന്നും തന്നോട് വലിയ അടുപ്പവും സ്നേഹവും ഒന്നും ഉള്ളതായി അറിയില്ല..
ഇനി അഥവാ അവരുടെ മനസ്സിൽ ഇഷ്ടമുണ്ടെങ്കിൽ പോലും അത് ഒരിക്കലും പ്രകടിപ്പിച്ച് കണ്ടിട്ടില്ല.. അതിന്റെ കാരണം ആണെങ്കിൽ ചെറിയ പ്രായത്തിൽ അറിയുകയും ഉണ്ടായിരുന്നില്ല.. എപ്പോഴും തന്നെ മാത്രം വഴക്ക് പറയുകയും തന്റെ ഇഷ്ടങ്ങൾക്ക് എതിരെ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന അച്ഛനെയും അമ്മയെയും അവൾ കൂടുതൽ സങ്കടത്തോടെ മാത്രമാണ് കണ്ടു നിന്നിട്ടുള്ളത്.. മറ്റുള്ള അച്ഛനമ്മമാർ എല്ലാവരും അവരുടെ മക്കളുടെ സന്തോഷത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ തൻറെ അച്ഛൻ അമ്മയും മാത്രം എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി മത്സരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….