ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം പ്രമേഹരോഗവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളിൽ എല്ലാ രോഗികളും വളരെ പേടിയോടുകൂടി കാണുന്ന ഒരു അവസ്ഥയാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്ന് പറയുന്നത്.. നിങ്ങൾ ഇതിനെക്കുറിച്ചുള്ള വീഡിയോസ് മുൻപ് കണ്ടിട്ടുണ്ടാവാം പക്ഷേ അങ്ങനെയാണെങ്കിൽ പോലും പലരും നമ്മുടെ ക്ലിനിക്കിലേക്ക് വരുമ്പോൾ ഇപ്പോഴും അവർക്ക് ഒരുപാട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.. നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വളരെ ലളിതമായി തന്നെ പ്രമേഹരോഗം മൂലം ഉണ്ടാകുന്ന വൃക്ക സംബന്ധമായ രോഗങ്ങളെ കുറിച്ച് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഈ ഒരു രോഗം എന്തുകൊണ്ടാണ് ഉണ്ടാവുന്നത്..
ഈ രോഗം നമുക്ക് എങ്ങനെ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും.. ഏഴു രോഗം കണ്ടുപിടിക്കാതെ പോയാൽ അല്ലെങ്കിൽ വൈകിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്.. ഒരു പ്രശ്നം നമുക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ എന്തെല്ലാമാണ്.. അതുപോലെ ഭക്ഷണകാര്യങ്ങളിൽ നമ്മൾ എന്തെല്ലാം റെസ്ട്രിക്ഷൻസ് പാലിക്കണം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി ചർച്ച ചെയ്യാം..
അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് പ്രമേഹസംബന്ധമായ പ്രശ്നങ്ങളിൽ വളരെ കോമൺ ആയി ഉണ്ടാകുന്ന ഒരു സങ്കീർണത ആണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നുപറയുന്നത്.. ടൈപ്പ് വൺ പ്രമേഹ രോഗികളിൽ എന്ന് വെച്ചാൽ ഇൻസുലിൻ മാത്രം പ്രവർത്തിക്കുന്ന കുട്ടികളിൽ വരുന്ന പ്രമേഹരോഗം ഉള്ളവരിൽ ഏകദേശം ഒരു 30 ശതമാനം വ്യക്തികളിൽ ഈ ഒരു വൃക്ക സംബന്ധമായ പ്രശ്നങ്ങൾ വരാറുണ്ട്..
അതുപോലെ ടൈപ്പ് ടു ഡയബറ്റീസ് ആയ മുതിർന്നവരിൽ വരുന്ന പ്രമേഹ രോഗത്തിന് ഏകദേശം ഒരു 10% മുതൽ 40 ശതമാനം വരെ ഉള്ള ആളുകളിൽ അവരുടെ പ്രമേഹം തുടങ്ങിയ ഒരു 10 വർഷം അല്ലെങ്കിൽ 20 വർഷത്തിനുള്ളിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അപ്പോൾ നമ്മുടെ നാട്ടിലുള്ള പ്രമേഹ രോഗികളുടെ എണ്ണം വെച്ച് നോക്കുകയാണെങ്കിൽ ഇത് ഒട്ടും കുറഞ്ഞ സംഖ്യയല്ല..
വളരെ കൂടുതൽ പ്രമേഹ രോഗികളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഈ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നുപറയുന്നത്.. അപ്പോൾ ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം വൃക്കയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിൽ അതുപോലെ രക്തത്തിൽ ഒക്കെയുള്ള അഴുക്കുകൾ എല്ലാം പുറന്തള്ളുക എന്നുള്ളതാണ് വൃക്കയുടെ പ്രധാന ധർമ്മം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….