ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് ഒരു മന്ത്രത്തെക്കുറിച്ചാണ്.. എത്ര പാവപ്പെട്ട ആളുകളെയും കോടീശ്വരൻ ആക്കുന്ന ഒരു മന്ത്രം.. അതായത് ജീവിതത്തിലേക്ക് കുബേരയോഗം കൊണ്ടുവരുന്ന ഒരു മന്ത്രം.. എന്താണ് ഈ കുബേര യോഗം അല്ലെങ്കിൽ മന്ത്രം എന്ന് പറയുന്നത് അതുപോലെ ആരാണ് കുബേരൻ.. കുബേരൻ എന്ന് പറയുന്നത് സർവ്വ ഐശ്വര്യത്തെയും സമ്പത്തിന്റെയും എല്ലാം അധിപനാണ്.. കുബേരയോഗം എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ എല്ലാതരത്തിലുള്ള സമ്പത്തും ഐശ്വര്യവും സമൃദ്ധിയും എല്ലാം വന്ന് നിറയുന്ന ഒരു അവസ്ഥ..
നമ്മുടെ ജീവിതത്തിലേക്ക് എല്ലാ ഐശ്വര്യങ്ങളും ധനപരമായ ഉയർച്ചകളും എല്ലാം നേടി നമ്മൾ സുഭിക്ഷമായി ജീവിക്കുന്ന ഒരു അവസ്ഥ.. അതാണ് കുബേരയോഗം എന്ന് പറയുന്നത്.. അപ്പോൾ കുബേരനെ പോലെ ജീവിക്കുക അല്ലെങ്കിൽ സാമ്പത്തികമായി എല്ലാത്തരം ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം മാറി സർവ്വ ഐശ്വര്യങ്ങൾ നേടിയെടുക്കുക.. അതിനുവേണ്ടി നമ്മൾ ജപിക്കേണ്ട ഒരു മന്ത്രമാണ് വളരെ സിമ്പിൾ ആയി നിങ്ങൾക്കിത് ജപിക്കാവുന്നതാണ്..
നിങ്ങൾ ഇത് ദിവസവും ജപിച്ചു തുടങ്ങുകയാണ് എന്നുണ്ടെങ്കിൽ ഒരു 30 ദിവസം ആകുമ്പോഴേക്കും നിങ്ങളുടെ ജീവിതത്തിൽ ആ ഒരു വലിയ മാറ്റം കണ്ടു തുടങ്ങും അത് മാത്രമല്ല സാമ്പത്തികമായി വലിയ ഉയർച്ചകൾ തന്നെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും.. അപ്പോൾ ഇവിടെ പറയുന്ന മന്ത്രം നല്ലപോലെ മനസ്സിലാക്കുക..അതിനുശേഷം അത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നുള്ള രീതിയും പറഞ്ഞുതരാം.. ആ മന്ത്രം ഇങ്ങനെയാണ്… യക്ഷരാജായ വിദ്മഹെ വൈസ്രവണമായ ധീമഹി തന്നോ കുബേര പ്രചോദയാത്…. ഇത് വളരെ ശക്തിയുള്ള ഒരു കുബേര മന്ത്രമാണ്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്..
നിങ്ങൾ ദിവസവും സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന ഒരു സമയത്ത് നിങ്ങൾ ലോകത്തിൻറെ ഏത് കോണിൽ ആണെങ്കിലും വിളക്ക് കൊളുത്തുന്ന സമയത്ത് മനസ്സ് ഏകാഗ്രമാക്കി ഏതെങ്കിലും ഒരു ഭാഗത്ത് ഇരുന്ന് നിങ്ങളുടെ മനസ്സിൽ ശിവഭഗവാനെയും മഹാവിഷ്ണു ഭഗവാനേയും ഒരുപോലെ മനസ്സിൽ ധ്യാനിച്ച് കുബേരനെയും വിചാരിച്ചുകൊണ്ട് ഈ മന്ത്രം ചൊല്ലണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..