അച്ഛൻറെ കൈകളിൽ തൂങ്ങി പിച്ചവെച്ച് ഒപ്പം നടന്നിരുന്ന ബാല്യത്തിൽ എൻറെ കാലടികൾക്കൊപ്പം ചുവടുകൾ വയ്ക്കുവാൻ അച്ഛൻ നല്ല പോലെ കഷ്ടപ്പെട്ടിരുന്നു.. അല്പ ദൂരം നടന്നിട്ട് അപ്പോൾ മടുത്തു കേട്ടോ ഇനി നടക്കാൻ വയ്യ എന്ന് പറയുമ്പോൾ അച്ഛൻ മെല്ലെ എന്നെ എടുത്തുയർത്തി തോളിൽ വച്ചുകൊണ്ട് നടക്കുമായിരുന്നു.. ഗമയിൽ അച്ഛൻറെ തോളിൽ ഇരിക്കുമ്പോൾ അമ്മ കളിയായി പറയും എന്താ ഒരു ഗമ ആനപ്പുറത്ത് ഇരിക്കുകയാണ് എന്നാണ് ചെക്കന്റെ വിചാരം.. ഇത് കേൾക്കുമ്പോൾ പൂർണ്ണചന്ദ്രൻ ഉദിച്ചത് പോലെ ബാല്യത്തിലെ കുസൃതിച്ചിരി എൻറെ മുഖത്ത് വിടർന്നിരിക്കും..
വൈകുന്നേരം ഉറക്കം വന്ന് പാതി അടഞ്ഞ കണ്ണുകൾ ചിമ്മി തുറന്ന് ഞാൻ അച്ഛൻറെ അരികിൽ ആയിരുന്നു എത്തുമായിരുന്നു.. അച്ഛൻറെ മടിയിൽ തല ചായ്ച്ചു കൊണ്ട് ഉറങ്ങുന്നതിലും വലിയൊരു ഇഷ്ടം എനിക്ക് ഉണ്ടായിരുന്നില്ല.. തിരക്കുള്ള ബസ്സിൽ അച്ഛൻ എന്നെയും കൊണ്ട് കയറുമ്പോൾ ആരെങ്കിലും എഴുന്നേറ്റ് തരുന്നുണ്ടോ എന്ന് മെല്ലെ ഇടം വലം നോക്കും.. പിന്നെ ഏതെങ്കിലും സീറ്റിലെ യാത്രക്കാരുടെ അരികിൽ എന്നെ ഇരുത്തി അച്ഛൻ എഴുന്നേറ്റ് നിൽക്കുന്നത് ഇടറിയ മനസ്സോടുകൂടി ഞാൻ നോക്കിയിരിക്കും.. ഒഴിഞ്ഞ സീറ്റ് കിട്ടുമ്പോൾ ഞാൻ മെല്ലെ അച്ഛൻറെ മടിയിലേക്ക് ഓടിയെത്തും..
പുറത്തേക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ അച്ഛൻറെ മടിയിൽ ഇരിക്കുമ്പോൾ അച്ഛൻ എന്നെ കൂടുതൽ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.. കുസൃതിയും പിണക്കങ്ങളും പരിഭവങ്ങളുമായി ഓരോ പുലരികളും കടന്നുപോയി.. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കുള്ള എൻറെ യാത്രയിൽ ഞാൻ അറിയാതെ മറന്നു തുടങ്ങിയിരുന്നു അച്ഛൻറെ സ്നേഹം അതുപോലെ വാത്സല്യം ലാളന അതുപോലെ അച്ചാ എന്നുള്ള എണ്ണി തീരാത്ത വിളികൾ എല്ലാം ഇന്ന് വിരലിൽ എണ്ണാവുന്നതായി ചുരുങ്ങിയപ്പോൾ ആ നെഞ്ച് നീറുന്നത് കാണുവാൻ എന്നോ എൻറെ കണ്ണ് മറന്നുപോയി..
കൂട്ടുകാരോട് ഫോണിൽ മണിക്കൂറുകൾ ഓളം സംസാരിക്കുമ്പോൾ അച്ഛനോട് ഒരു വാക്കും മിണ്ടുവാൻ എൻറെ നാവ് ചലിച്ചിരുന്നില്ല.. ചെരുപ്പുകളിൽ കയറിയാൽ എനിക്ക് ഏറ്റവും നല്ല ചെരുപ്പും അച്ഛന് ഒരു ലൂണാർ വാർ ചെരുപ്പും തെരഞ്ഞെടുക്കുമ്പോൾ എനിക്ക് നൽകിയ ആ സ്നേഹം കരുതൽ അങ്ങനെ ഒന്നും കാണുവാൻ എൻറെ കണ്ണുകൾക്ക് കഴിഞ്ഞിരുന്നില്ല.. എൻറെ ആഗ്രഹം മനസ്സിലാക്കി അച്ഛൻ എനിക്ക് ഒരു ബൈക്ക് വാങ്ങിച്ചു തന്നപ്പോൾ അച്ഛൻ അതിൽ കയറണം എന്നും എന്നോടൊപ്പം ഈ റോഡിലൂടെ കറങ്ങണം എന്നുള്ള മോഹം ഞാൻ സൗകര്യപൂർവ്വം മറന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….