നമ്മളെല്ലാവരും മാനസികമായ ബുദ്ധിമുട്ടുകളും അതുപോലെതന്നെ ചെറിയ ചെറിയ പ്രയാസങ്ങളും മനസ്സിൽ ഒരു അലട്ടൽ തുടങ്ങിയവയെല്ലാം ഉണ്ടായിക്കഴിഞ്ഞാൽ ആദ്യം ഓടിപ്പോകുന്നത് നമ്മുടെ ഇഷ്ടദേവൻ അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയാണ്.. ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യം തന്നെ ഓടിപ്പോകുന്നത്.. അമ്പലത്തിൽ ചെന്ന് നമ്മളുടെ ഭഗവാനെ കണ്ട് വിഷമങ്ങൾ എല്ലാം പറഞ്ഞു കണ്ണ് നിറഞ്ഞ് മനസ്സുരുകി അതെല്ലാം പറഞ്ഞു കഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനവും അതുപോലെ ഒരു സന്തോഷവും ആശ്വാസവും എല്ലാം ലഭിക്കാറുണ്ട്.. നമ്മളെല്ലാവരും പൊതുവേ ക്ഷേത്രങ്ങളിൽ പോകുന്ന ആളുകളാണ്.. പലരും കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് ചോദിച്ച ഒരു വലിയ ചോദ്യമായിരുന്നു..
അതായത് ക്ഷേത്രങ്ങളിൽ പോകുന്നു പൂജകൾ ചെയ്യുന്നു വഴിപാടുകൾ ചെയ്യുന്നു അപ്പോൾ ഇത്തരത്തിൽ ചെയ്യുമ്പോൾ അതിൽനിന്നും ലഭിക്കുന്ന പ്രസാദങ്ങൾ എന്താണ് ശരിക്കും ചെയ്യേണ്ടത്.. പലരും ചോദിക്കുന്ന ഒരു സംശയം തന്നെയാണ് അതായത് പ്രസാദം അമ്പലത്തിൽ നിന്നെ വീട്ടിലേക്ക് കൊണ്ടുവരുന്ന പ്രസാദങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളത്.. വീട്ടിൽ ചില ഭാഗങ്ങളിൽ വെച്ചാൽ പ്രശ്നം ഉണ്ടോ അതല്ലെങ്കിൽ വീട്ടിലേക്ക് തന്നെ കൊണ്ടുവരുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ.. ചില ആളുകൾ പറയാറുണ്ട് പ്രസാദങ്ങൾ വീട്ടിലേക്ക് കൊണ്ടുവരരുത് അത് ദോഷമാണ് എന്ന രീതിയിൽ..
അത് ക്ഷേത്രങ്ങളിൽ തന്നെ ഉപേക്ഷിച്ച വരണമെന്നും പറയാറുണ്ട്.. അഥവാ ഇനി നമ്മുടെ വീട്ടിൽ കൊണ്ടുവന്നാൽ തന്നെയും വീടിൻറെ ഈ ഭാഗങ്ങളിൽ വയ്ക്കുന്നത് ദോഷമാണോ അതുപോലെ വീടിൻറെ ഏത് ഭാഗത്ത് സൂക്ഷിക്കണം ഇത്തരത്തിൽ ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത് ക്ഷേത്രത്തിൽ നിന്നും നമ്മൾ കൊണ്ടുവരുന്ന പ്രസാദം നമ്മൾ എന്താണ് ചെയ്യേണ്ടത്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഭഗവാനിൽ അർപ്പിക്കുന്ന അല്ലെങ്കിൽ ഭഗവാന് ചാർത്തുന്ന സാധനങ്ങൾ ആണ് നമുക്ക് പ്രസാദമായി തരുന്നത്..
ഭഗവാന് ചന്ദനം ആയാലും പുഷ്പം ആയാലും ജലമായാലും പാൽ ആയാലും എന്തും ഭഗവാനെ അർപ്പിച്ചു കഴിഞ്ഞാൽ അത് പിന്നീട് നിർമാല്യമാണ്.. അതുകൊണ്ടുതന്നെ അവയെല്ലാം ക്ഷേത്രങ്ങളിൽ സൂക്ഷിക്കുന്നത് യാതൊരു കാരണവശാലും ശരിയല്ല.. അത് തെറ്റാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….