കറുത്ത വർഗ്ഗക്കാരൻ എന്നതിൻറെ പേരിൽ ഉപദ്രവം നേരിട്ട വ്യക്തി അവരോട് പ്രതികരിച്ച വിധം കണ്ടോ..

ഏഴ് ദശാബ്ദങ്ങൾക്ക് മുമ്പാണ് ഈയൊരു സംഭവങ്ങൾ നടന്നത്.. ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു യൂറോപ്യൻ അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ ഒരു കറുത്ത തടിച്ച ഒരാൾ വന്നിരുന്നു.. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ട് ഒരുമി ഇരിക്കുന്നത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല.. അവൻ ആ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളി മാറ്റാൻ തുടങ്ങി.. അയാൾ ഒന്നും പ്രതികരിക്കാതെ ആ സീറ്റിൽ ഒതുങ്ങിക്കൂടിയിരുന്നു.. പക്ഷേ വീണ്ടും ആ കൗമാരക്കാരൻ അസഹ്യത പ്രകടിപ്പിച്ചിട്ടുണ്ട് അടുത്തിരിക്കുന്ന ആ കറുത്ത മനുഷ്യനെ കുറച്ചുകൂടി തള്ളി നീക്കാൻ തുടങ്ങി..

അപ്പോഴൊന്നും ആ മനുഷ്യൻ അതിനെ പ്രതികരിക്കാതെ കുറച്ചുകൂടി ഒതുങ്ങിയിരുന്നു.. അല്പം കഴിഞ്ഞപ്പോൾ ആ ഒരു കറുത്ത മനുഷ്യന് ഇറങ്ങാനുള്ള സ്ഥലം ആയി.. അദ്ദേഹം ബസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് തന്റെ പോക്കറ്റിൽ നിന്ന് ഒരു ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നൽകി.. അതിനുശേഷം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആ ബസ്സിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.. തന്റെ കയ്യിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തോടെ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി.. അതിൽ പ്രിൻറ് ചെയ്തിരുന്നത് ഇപ്രകാരം ആയിരുന്നു ജോ ലൂയിസ് ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ..

1939 മുതൽ 1947 വരെ തുടർച്ചയായി ലോക ബോക്സിങ് ചാമ്പ്യൻ പട്ടം നേടിയ ആൾക്ക് വേണമെങ്കിൽ തന്നെ തള്ളി നീക്കിയ കുട്ടിയെ തിരിച്ച് തള്ളാം ആയിരുന്നു.. തൻറെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച ആ ബാലനോട് പലതരത്തിൽ പ്രതികാരം ചെയ്യാൻ കഴിയുമായിരുന്നു.. പക്ഷേ അദ്ദേഹം അതിനൊന്നും ചെയ്തില്ല.. താൻ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാൻ കഴിയാത്തത് എന്ന് മനസ്സിലാക്കാനും വേണ്ടിയാണ് അദ്ദേഹം ആ ബിസിനസ് കാർഡ് നൽകിയത്.

എന്താണ് അതിനു കാരണം.. അദ്ദേഹത്തിന് തൻറെ ശരീരത്തെക്കാൾ കൂടുതൽ ശക്തിയും ധൈര്യവും മനസ്സിനും ഉണ്ടായിരുന്നു.. തിരിച്ചടിക്കാൻ ബലവും ന്യായവും എല്ലാം ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതെ ഇരിക്കണമെങ്കിൽ ആന്തരിക ബലം എന്നൊന്നു ഒന്നുകൂടി ഉണ്ടാവണം.. മനസ്സിന് ശക്തിയില്ലാത്ത ആളുകൾ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചു കൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *