ഹെർണിയ എന്ന രോഗത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്താണ് ഹെർണിയ എന്നും അത് എന്തുകൊണ്ടാണ് വരുന്നത് എന്നും നമ്മൾ ഈ രോഗം വരാതിരിക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ഒരു രോഗം വന്നാലുള്ള അതിനായിട്ടുള്ള പ്രധാന ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാൻ പോകുന്നത്..

എന്താണ് ഹെർണിയ എന്ന് ചോദിച്ചാൽ നമ്മൾ പുരുഷന്മാർ ആണെങ്കിലും സ്ത്രീകൾ ആണെങ്കിലും നമ്മുടെ വയറിൻറെ ഭാഗത്ത് അതായത് പൊക്കിളിന് താഴെ അല്ലെങ്കിൽ മേലെ അല്ലെങ്കിൽ നമ്മുടെ ഇടുപ്പിൽ എവിടെയെങ്കിലും ഒരു മുഴ ആയിട്ട് അത് പുറത്തേക്ക് തള്ളിവരുന്നു.. അത് ചിലപ്പോൾ നമ്മൾ കിടക്കുമ്പോൾ ഉള്ളിലേക്ക് പോകാം.. ചിലപ്പോൾ അത് തള്ളി വരാൻ മാത്രമല്ല ചിലപ്പോൾ അത് വേദനകളും ഉണ്ടാക്കും.. തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഉണ്ടാക്കുന്ന ഒരു രോഗമാണ് ഹെർണിയ എന്നു പറയുന്നത്.. നമ്മളത് സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം ഒരുപോലെ കാണുന്നതുകൊണ്ട് ഈ ഒരു രോഗം കൂടുതലും കണ്ടുവരുന്നത് പുരുഷന്മാരിലാണ്.. അതും അവരുടെ ഇടുപ്പിന്റെ രണ്ട് ഭാഗങ്ങളിലായിട്ടാണ് കാണുന്നത്..

സ്ത്രീകളിൽ കണ്ടുവരുന്നത് നേരത്തെ എന്തിന്റെയെങ്കിലും സർജറി കഴിഞ്ഞ ആളുകൾക്ക് കാണാറുണ്ട്.. അങ്ങനെ പലതരം ഹെർണിയകൾ ഉണ്ട്.. എന്തുകൊണ്ടാണ് നമുക്ക് ഹെർണിയ വരുന്നത് എന്ന് ചോദിച്ചാൽ അതിന് ഒരുപാട് കാരണങ്ങളുണ്ട്.. അതിൽ ഒന്നാമത്തേത് നമ്മൾ ജനിച്ചു കഴിയുമ്പോൾ തന്നെ കുട്ടികളിൽ കണ്ടുവരുന്നത്.. കൊച്ചു കുട്ടികളിൽ ഇടുപ്പിന് താഴെയായിട്ട് ഒരു ചെറിയ മുഴ ഉണ്ടാകാറുണ്ട്.. രണ്ടാമത്തെത് ഹെർണിയ വരാനുള്ള ഒരു കാരണം നമ്മുടെ ഏജിങ് തന്നെയാണ്..

നമ്മുടെ പ്രായം ഒരു 35 വയസ്സ് കഴിഞ്ഞാൽ നമ്മുടെ മസിലുകൾക്ക് കുറച്ച് വീക്നെസ് ഒക്കെ വന്നു കഴിഞ്ഞാൽ ഒരു തള്ളൽ വരാം.. പിന്നീടുള്ളത് ഏതെങ്കിലും സർജറിയുടെ ഭാഗമായിട്ട് അതായത് നമ്മൾ ഒരു ഓപ്പൺ സർജറി ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ ഭാഗമായിട്ട് ആ ഭാഗത്ത് ഒരു തള്ളൽ വരാം.. ചിലപ്പോൾ സർജറി ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഏതെങ്കിലും ഒരു ഞരമ്പുകൾക്ക് തകരാറു വരുന്നതുമൂലം ഇത്തരത്തിൽ ഹെർണിയ വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *