ഒരുപാട് ഭക്ഷണങ്ങൾ കഴിച്ചിട്ടും ശരീരഭാരം വർദ്ധിക്കുന്നില്ലേ.. എങ്കിൽ അതിനു പിന്നിലെ കാരണം ഇവനാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ഇതിനുമുമ്പ് പല വീഡിയോകളിൽ ആയിട്ട് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുക അതുപോലെ ജീവിതശൈലിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ഭക്ഷണരീതിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. ഒരു ശരീരഭാരം കുറയ്ക്കാൻ ആയിട്ട് ഏതൊക്കെ രീതിയിലുള്ള ഡയറ്റാണ് നമ്മൾ ഉൾപ്പെടുത്തേണ്ടത്..

തുടങ്ങിയ രീതിയിലുള്ള പലതരം കാര്യങ്ങൾ നമ്മൾ ഇതിനു മുമ്പുള്ള വീഡിയോകൾ ഡിസ്കസ് ചെയ്തിട്ടുണ്ട്.. ഇന്ന് പക്ഷേ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ശരീരഭാരം കുറയ്ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് അല്ല.. ഒരുപാട് ആളുകൾ ഇത്തരം വീഡിയോകൾ ഇടുമ്പോൾ അതിൻറെ താഴെ വന്ന് കമന്റ് ചെയ്യാറുള്ളതാണ് അതായത് ഡോക്ടർ ശരീരഭാരം കുറയ്ക്കാൻ മാത്രമേ ഓരോ മാർഗങ്ങൾ പറഞ്ഞുതരുന്നുള്ളൂ.. ശരീരഭാരം കൂട്ടാൻ അല്ലെങ്കിൽ കുറച്ച് മസിൽ വയ്ക്കാൻ ഒക്കെ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടി പറയാമോ എന്ന് ഒരുപാട് ആളുകൾ വന്ന് ചോദിക്കാറുണ്ട്..

പല കുട്ടികളും ഇത്തരത്തിൽ മെലിഞ്ഞിരിക്കുമ്പോൾ മാതാപിതാക്കൾക്ക് ഒരുപാട് ടെൻഷനാണ്.. പലരും ഹോസ്പിറ്റലുകളിൽ വന്ന് പറയാറുണ്ട് ഡോക്ടറെ ഇവനെ അല്ലെങ്കിൽ ഇവൾക്ക് തീരെ ആരോഗ്യമില്ല എന്ത് കഴിച്ചിട്ടും ശരീരം അങ്ങോട്ട് ഹെൽത്തി ആവുന്നില്ല അല്ലെങ്കിൽ തടി വയ്ക്കുന്നില്ല എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. അപ്പോൾ നമ്മൾ ഈ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് നമ്മൾ ഒരുപാട് ഭക്ഷണം കഴിച്ചിട്ട് അല്ലെങ്കിൽ ഒരുപാട് മാർഗങ്ങൾ ട്രൈ ചെയ്തിട്ടും നമുക്ക് ശരീരഭാരം കൂടാത്തത് എന്നുള്ള കാര്യം നമ്മൾ ആദ്യം തിരിച്ചറിയണം.

ചിലപ്പോൾ തൈറോയ്ഡ് പ്രശ്നങ്ങളുണ്ടെങ്കിലും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. ഈയൊരു തൈറോയ്ഡ് കണ്ടീഷൻ വരുമ്പോൾ നമുക്ക് എന്തൊക്കെ കഴിച്ചാലും ശരീരത്തിലെ വെയിറ്റ് കാണുകയില്ല പോരാത്തതിന് വല്ലാതെ കുറയുകയും ചെയ്യും.. അപ്പോൾ ഇത്തരത്തിൽ ശരീരഭാരം കുറയുമ്പോൾ ഈ പറയുന്ന ടെസ്റ്റുകൾ ചെയ്തു നോക്കിയാൽ തന്നെ നമുക്ക് എന്താണ് അതിനുള്ള ശരിയായി കാരണം എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *