ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഇത് ഒരുപാട് ആളുകളിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ആണ് ഉണ്ടാക്കുന്നത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വിഷയം ചർച്ച ചെയ്യാൻ എടുത്തതും.. നമുക്ക് ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് ഫാറ്റി ലിവർ എന്നുള്ളതാണ്.. പലരും ഫാറ്റിലിവർ എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം..
അതായത് നമ്മുടെ കരളിൽ കൊഴുപ്പുകൾ വന്ന് അടിഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണ് ഈ ഒരു ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഈ ഒരു ഫാറ്റ് ലിവർ വരുവാൻ ഒരുപാട് കാരണങ്ങൾ പറയാറുണ്ട് എങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളെക്കുറിച്ച് ഞാൻ വിശദമായി പറയാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാമത്തേത് എന്നു പറയുന്നത് മദ്യപാനം തന്നെയാണ്.. അതായത് ഒരു അളവിൽ കൂടുതലുള്ള മദ്യപാനം നമ്മളെ ഫാറ്റി ലിവർ രോഗിയാക്കി മാറ്റുന്നു..
അതുപോലെ തന്നെ മറ്റൊരു പ്രധാന കാരണമാണ് നമ്മുടെ ജീവിതശൈലി ശരിയല്ലെങ്കിൽ അതിലൂടെയും നമുക്ക് ഫാറ്റ് ലിവർ വരാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്.. ഈയൊരു ജീവിതശൈലിയിലെ തകരാറുകൾ എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം അമിതവണ്ണം അതുപോലെ തന്നെ വ്യായാമ കുറവ്.. അതുപോലെ ഭക്ഷണരീതിയിലെ അപാകതകൾ.. അതുപോലെ ഡയബറ്റീസ് കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉള്ള ആളുകൾക്കെല്ലാം ഈ ഒരു രോഗം വരാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്.. ഇത്തരം രോഗങ്ങളുടെ എല്ലാം ഒരു ഭാഗം ആയിട്ട് നമ്മുടെ കരളിൽ അമിതമായി കൊഴുപ്പ് വന്ന് നിറയാറുണ്ട്..
പൊതുവേ ഫാറ്റി ലിവർ എന്നുള്ള ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ശരീരത്തിലെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും പൊതുവെ കണ്ടു വരാറില്ല.. എന്തെങ്കിലും നമ്മുടെ മറ്റു പല രോഗങ്ങൾക്കായിട്ട് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ വല്ല പരിശോധനയ്ക്ക് ആയിട്ട് പറയുമ്പോൾ അത് ചെയ്യുമ്പോൾ ആയിരിക്കും നമുക്ക് ഫാറ്റി ലിവർ ഉണ്ട് എന്നുള്ള കാര്യം തന്നെ നമ്മൾ അറിയുന്നത്.. അതുപോലെ ഈ ഒരു രോഗത്തിന് ഒട്ടും ലക്ഷണങ്ങൾ ഇല്ല എന്നുള്ളതല്ല പക്ഷേ വളരെ ചുരുങ്ങിയ ആളുകൾ മാത്രമേ ഇതിൻറെ ഒരു ചില ലക്ഷണങ്ങൾ കാണിക്കാറുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….