ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പ്രായമായ ആളുകൾക്കും അതുപോലെതന്നെ ചെറുപ്പക്കാർക്കും ഒരുപോലെ ബാധിക്കുന്ന പ്രശ്നങ്ങളാണ് മുട്ടുവേദന അതുപോലെ നടുവ് വേദന കഴുത്തുവേദന തുടങ്ങിയവ.. ഈയൊരു രോഗം വരാതിരിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഇതുപോലെ ഈ രോഗം വന്നു കഴിഞ്ഞാൽ ഇതിന് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം.. ഇതിന് എന്തെല്ലാം പരിഹാരമാർഗങ്ങളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം..
ഈയൊരു മുട്ട് വേദന അല്ലെങ്കിൽ ബാക്ക് പെയിൻ തുടങ്ങിയവ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് ഒന്നാമത്തേത് നമുക്ക് പ്രായസംബന്ധമായ ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്.. അതുപോലെതന്നെ ബാക്ക് പെയിനുള്ള മറ്റൊരു കാരണമാണ് IVDP എന്ന് പറയുന്നത്.. അതായത് നമ്മുടെ നട്ടെല്ലിന് ഇടയിൽ കൂടിയുള്ള കശേരുക്കളുടെ ഞരമ്പുകൾക്ക് തകരാറുകൾ സംഭവിക്കുന്നത്.. ഇതുപോലെ തന്നെ നമുക്ക് പല ആളുകൾക്കും പെടലി വേദന ഉണ്ടാകാറുണ്ട്..
ഈയൊരു വേദനയ്ക്കുള്ള ഒരു പ്രധാന കാരണമായി പറയുന്നത് സ്പോണ്ടിലോസിസ് അതായത് നമ്മുടെ നെക്ക് ബോണിന് ഇടയ്ക്കുള്ള ഞരമ്പുകൾക്ക് കംപ്രഷൻ വരുന്നതുകൊണ്ടാണ്.. അപ്പോൾ ഇത്തരം രോഗങ്ങളെല്ലാം വരാതിരിക്കാനായി നമ്മൾ ഒരു ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ചെയ്യേണ്ടത് നമ്മുടെ ശരീരഭാരം അല്ലെങ്കിൽ വെയിറ്റ് കുറയ്ക്കുക എന്നുള്ളത് തന്നെയാണ്.. അതുപോലെതന്നെ ഈ പ്രത്യേകിച്ചും നടുവേദന എന്നുള്ള ഒരു അസുഖം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് ജോലി സംബന്ധമായിട്ടും വരാം. അതായത് ഇന്നത്തെ ജീവിതശൈലിയിലുള്ള മാറ്റങ്ങളും ഇത്തരത്തിൽ തകരാറുകൾ ഉണ്ടാക്കാറുണ്ട്..
അതായത് ഇന്ന് കൂടുതൽ ആളുകളും ഓഫീസുകളിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് അപ്പോൾ ഒരേസമയം അല്ലെങ്കിൽ കുറെ സമയങ്ങൾ ഇരുന്നു ഒരേ പോസ്റ്ററിൽ തന്നെ ഇരുന്നുകൊണ്ട് ജോലി ചെയ്യുമ്പോൾ ഇത്തരത്തിൽ ഒരു രോഗം വരാറുണ്ട്.. നമ്മുടെ ശരീരഭാരം കുറച്ചാൽ തന്നെ ഒരു പരിധിവരെ നമുക്ക് ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയുന്നതാണ്.. പൊതുവേ മധുരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങളാണ് ബേക്കറി സാധനങ്ങൾ അതുപോലെതന്നെ മധുരം അടങ്ങിയ ഭക്ഷണങ്ങൾ.. തുടങ്ങിയവയെല്ലാം കുറയ്ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മാർഗ്ഗം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….