ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പണ്ടൊക്കെ ആളുകൾ വഴിയിലൂടെ നടക്കുമ്പോൾ നമ്മൾ കുറെ പേര് അതായത് പ്രായം കൂടുതലുള്ള ആളുകൾ ആണെങ്കിൽ പോലും വളരെ ആക്റ്റീവ് ആയിട്ട് നടക്കുന്നതാണ് നമ്മൾ പണ്ടത്തെ കണ്ടിരുന്നത്.. പക്ഷേ ഇപ്പോൾ കുറെ കാലങ്ങൾ ആയിട്ട് നമ്മൾ ശ്രദ്ധിച്ചാൽ അറിയാം.. പല ആളുകളും നടക്കുമ്പോൾ വളരെ സ്ലോ ആകുന്നു.. അപ്പോൾ ഇത്തരക്കാരെ കുറിച്ച് ഒന്ന് മനസ്സിലാക്കിയാൽ അറിയാം അവർ ആർത്രൈറ്റിസ് ആണ് എന്നുള്ളത്.. അപ്പോൾ ഒരു ആർത്രൈറ്റിസ് എന്ന് പറയുന്നത് എന്താണ് ഇത് ഏതെല്ലാം ആളുകൾക്കാണ് വരുന്നത്..
ആർത്രൈറ്റിസ് പലവിധമുണ്ട് അവ ഏതെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യുന്നത്.. പ്രത്യേകിച്ച് നമ്മൾ ഇന്ന് പരിശോധിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ കുറിച്ചാണ്.. ഒരു പത്ത് വർഷങ്ങൾക്കു മുൻപ് എന്ന് പറഞ്ഞാൽ ഒരു 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാത്രമായിരുന്നു ഈ ഒരു അസുഖം കണ്ടു വന്നിരുന്നത് അന്ന് ഈ ഒരു രോഗം ഇത്രത്തോളം പോപ്പുലർ ആയിരുന്നില്ല..
പക്ഷേ ഇന്ന് അങ്ങനെയല്ല ഒരുപാട് ആർത്രൈറ്റിസ് ക്ലിനിക്കുകൾ അതുപോലെ ജോയിൻറ് ഡിസീസസ് ക്ലിനിക്കുകൾ എല്ലാം വളരെയധികം ഉണ്ട്.. അപ്പോൾ എന്താണ് ഈ ഒരു ആർത്തവൈറ്റിസ് എന്ന് ചോദിച്ചാൽ നമ്മുടെ സന്ധികളിൽ വരുന്ന ഒരു ഇൻഫ്ളമേറ്ററി കണ്ടീഷനാണ് ആർത്രൈറ്റിസ് എന്ന് പറയുന്നത്.. ഇൻഫ്ളമേഷൻ എന്നുപറയുമ്പോൾ നമ്മുടെ സ്കിന്നിൽ ഒരു മുറിവുണ്ടായാൽ അവിടെ എന്താണ് സംഭവിക്കുക അവിടെ വേദന വരും അതുപോലെ നീർക്കെട്ട് വരും..
അവിടെ നല്ല ചുമന്നു വരും അതുപോലെ തുടുത്തു വരും.. അപ്പോൾ ഈ ഒരു പ്രക്രിയ തന്നെ നമ്മുടെ ജോയിന്റിനുള്ളിൽ നടക്കുന്നതാണ് സത്യം പറഞ്ഞാൽ ആർത്രൈറ്റിസ് എന്ന് പറയുന്നത്.. പലപ്പോഴും ഇത്തരത്തിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഒന്നുകിൽ നമുക്ക് ഒരു ഇൻഫെക്ഷൻ വന്ന് അതിനുശേഷം.. അതായത് പല ബാക്ടീരിയൽ ഇൻഫെക്ഷൻ വന്നതിനുശേഷം അതിനെ ചെറുക്കാൻ വേണ്ടി നമ്മുടെ ശരീരത്തിൽ ഒരുപാട് ആന്റി ബോഡി ഉൽപാദിപ്പിക്കുന്നു..
പക്ഷേ ഇതിന് സിമിലർ ആയിട്ടുള്ള എന്തെങ്കിലും കെമിക്കൽസ് നമ്മുടെ ജോയിന്റിൽ ഉണ്ടെങ്കിൽ അതിനെ അറ്റാക്ക് ചെയ്യാനും ശരിക്കും പറഞ്ഞാൽ ഈ ഒരു പ്രതിരോധ ശക്തിക്ക് എതിരെയുള്ള ഒരു പ്രോസസ്സ് നടത്തുന്നു.. സാധാരണ എങ്ങനെയുള്ള ആളുകൾക്കാണ് ഇൻഫെക്ഷൻ വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….