ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് കുട്ടികളിൽ ഉണ്ടാകുന്ന ഹെർണിയ എന്ന ഒരു അസുഖത്തെ കുറിച്ചാണ്.. ഹെർണിയ എന്നു പറഞ്ഞാൽ കുടൽ പുറത്തുവരിക അല്ലെങ്കിൽ കൂടുതൽ ഇറക്കം എന്നൊക്കെ പറയും.. ഇത് കോമൺ ആയി കാണാറുള്ള സ്ഥലങ്ങൾ എന്നുപറയുന്നത് ഏറ്റവും കോമൺ ആയി കാണുന്നത് ഒടിയിലാണ്.. രണ്ടാമതായിട്ട് കണ്ടുവരുന്നത് നമ്മുടെ പൊക്കിളിലാണ്.. ഇവ രണ്ടും കുടല് പുറത്ത് തള്ളി വരുന്ന ഒരു അവസ്ഥ തന്നെയാണ്.. പക്ഷേ ഈ രണ്ട് അസുഖങ്ങളുടെയും ചികിത്സാരീതികളും അതുപോലെ സർജറികളും എല്ലാം വ്യത്യസ്തമാണ്.. അതുപോലെ ഇവയുടെ കാരണങ്ങൾക്കും ചെറിയ വ്യത്യാസമുണ്ട്..
ആദ്യം നമുക്ക് ഒടിയിൽ ഉണ്ടാകുന്ന ഹെർണിയ കുറിച്ച് വിശദമായി നോക്കാം.. ഈ ഒരു അസുഖം വളരെ കോമൺ ആയി കണ്ടുവരുന്നതാണ്.. അതുപോലെ ഇത് ആൺകുട്ടികളിൽ ആണ് ഏറ്റവും കോമൺ ആയി കണ്ടുവരുന്നത്.. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ആൺകുട്ടികളിൽ ഇത് 6% ത്തിൽ കൂടുതൽ കണ്ടുവരുന്നു.. അതും വലത് ഭാഗത്ത് ആയിട്ടാണ് കൂടുതൽ കാണുന്നത്.. എന്തുകൊണ്ടാണ് ആൺകുട്ടികളിൽ ഇത്രത്തോളം ഏറെ അസുഖം കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ ആൺകുട്ടികളിലെ മണി അല്ലെങ്കിൽ ടെസ്റ്റിസ് ഉണ്ടാകുന്നത് നമ്മുടെ വയറിനുള്ളിലാണ്..
വയറിനുള്ളിൽ ഉണ്ടായി അത് മെല്ലെ താഴെയിറങ്ങി സെഞ്ചിയിൽ എത്താൻ വേണ്ടി ഒരു വഴിയുണ്ട്.. അതിനെ നമ്മൾ ഇൻക്വനൽ കനാൽ എന്ന് പറയും.. അത് കുട്ടി ഗർഭപാത്രത്തിൽ ഒമ്പതാം മാസം ആവുമ്പോഴേക്കും തനിയെ അടഞ്ഞുപോകും എന്നാണ് പറയുന്നത്.. എന്നാൽ അത് അടഞ്ഞു പോകാതെ തുറന്നിരിക്കുന്ന സമയത്ത് അതിൽക്കൂടെ കുടൽ ഇറങ്ങി വരാൻ സാധ്യതയുണ്ട്.. എല്ലാ കുട്ടികൾക്കും ഇല്ല എങ്കിലും വളരെ കുറച്ച് ശതമാനം മാത്രം.. ഇത് ഇത്തരത്തിൽ കുട്ടികളിൽ വരുമ്പോൾ മാതാപിതാക്കൾ ഒരു ചെറിയ മുഴപോലെ കണ്ടിട്ടാണ് ഡോക്ടറുടെ അടുത്തേക്ക് വരുന്നത്..
ഈയൊരു മുഴ ചിലപ്പോൾ മുഴുവൻ സമയം കാണാറുണ്ട് അല്ലെങ്കിൽ ചില കുട്ടികളിൽ ഇടയ്ക്കിടയ്ക്ക് മാത്രമാണ് കാണുന്നത്.. കുട്ടികൾ കരയുമ്പോൾ അല്ലെങ്കിൽ മോഷൻ പാസ് ചെയ്യുമ്പോൾ കൂടുതൽ മുക്കുന്ന സമയത്ത് വരാറുണ്ട്.. ഇത്തരത്തിൽ ഈ ഭാഗങ്ങളിൽ മുഴ കാണുന്ന സമയത്ത് അതിന് ഈ ഒരു അസുഖമായിട്ടു വേണം സംശയിക്കാം.. ഇത്തരത്തിൽ കാണുമ്പോൾ തന്നെ ഒരു ഡോക്ടറെ പോയി കാണേണ്ടത് അത്യാവശ്യമാണ്.. പറ്റുകയാണെങ്കിൽ ഒരു പീടിയാട്രിക് സർജനെ തന്നെ കാണിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….