വീട്ടിലെ പൂജാമുറി സൂക്ഷിക്കേണ്ട രീതികളും പൂജാമുറിയിൽ ഉണ്ടായിരിക്കേണ്ട ചില പ്രധാനപ്പെട്ട വസ്തുക്കൾ…

ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമാണ് വീടിൻറെ പൂജാമുറി എന്ന് പറയുന്നത്.. നമ്മൾ പൊതുവേ നമ്മുടെ പൂജാമുറിയെ ഒരു ക്ഷേത്രം പോലെയാണ് കരുതുന്നത്.. അതിന്റെ ഒരു കാരണം എന്ന് പറയുന്നത് അവിടെയാണ് നമ്മുക്ക് ഇഷ്ടമുള്ള ഈശ്വരന്മാര് ഉള്ളത് അതുപോലെതന്നെ അവിടെയാണ് വിളക്ക് കൊളുത്തി എന്നും പ്രാർത്ഥിക്കുന്നത്.. എവിടെയാണ് വിളക്ക് കൊളുത്തി ഈശ്വരന്റെ നാമജപത്തോടെ പ്രാർത്ഥിക്കുന്നത് അവിടെ ഈശ്വര സാന്നിധ്യം ഉണ്ട് എന്നുള്ളതാണ് കരുതപ്പെടുന്നത്..

അതുകൊണ്ടാണ് പൂജാമുറി എപ്പോഴും അലങ്കോലമായി കിടക്കാൻ പാടില്ല അതുപോലെ തന്നെ എപ്പോഴും നല്ല വൃത്തിയോടെയും ശുദ്ധിയോടെയും ഇരിക്കണം.. അതുപോലെതന്നെ നമ്മുടെ പൂജാമുറിയിൽ നിർബന്ധമായ ചില വസ്തുക്കൾ സൂക്ഷിക്കണം. അപ്പോൾ അത് ഏതൊക്കെ വസ്തുക്കൾ ആണ് എന്ന് നമുക്ക് നോക്കാം.. ഏതൊക്കെ വസ്തുക്കൾ പൂജാമുറിയിൽ ഉണ്ടായാലാണ് കൂടുതൽ മംഗളം ആവുന്നത്.. ഈശ്വരസാന്നിധ്യത്തിന് എപ്പോഴും ഉണ്ടാകുന്ന ഒരു ഇടമാണ് നമ്മുടെ പൂജാമുറി.. ഇതിൽ ആദ്യത്തെ ഒരു വസ്തുവെന്ന് പറയുന്നത് നമ്മുടെ പൂജാമുറിയിൽ ഒരു മയിൽപീലി സൂക്ഷിക്കുന്നത് വളരെ ഉത്തമമാണ്..

നിങ്ങളുടെ പൂജാമുറിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ആയിട്ട് കുറെ മൈൽ പീലികൾ സൂക്ഷിക്കാം.. ഇത്തരത്തിൽ മയിൽപീലി പൂജാമുറിയിൽ സൂക്ഷിക്കുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻറെ സാന്നിധ്യം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.. മറ്റൊരു പ്രധാനപ്പെട്ട വസ്തുവാണ് ചിത്രങ്ങൾ എന്ന് പറയുന്നത്.. ഇനി പറയുന്ന ചിത്രങ്ങൾ നിങ്ങളുടെ പൂജാമുറിയിൽ ഉണ്ടോ ഇല്ലയോ എന്ന് നോക്കാം.. അതായത് നമ്മുടെ പൂജാമുറിയിൽ ഒരു ശിവ കുടുംബചിത്രം ഉണ്ടായിരിക്കണം എന്നുള്ളത്..

ഒരു ഫോട്ടോ ഉള്ളത് ഏറ്റവും ഉത്തമമായ കാര്യമാണ്.. അതുപോലെതന്നെ നമ്മുടെ പൂജാമുറിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ചിത്രമാണ് മഹാഗണപതി ഭഗവാന്റെ ചിത്രം എന്നുള്ളത്.. അതുപോലെതന്നെ സർവ്വശക്തനായ മഹാലക്ഷ്മി ദേവിയുടെ ഒരു ചിത്രം കൂടി ഉണ്ടായിരിക്കണം.. അതുപോലെതന്നെ ശ്രീകൃഷ്ണ ഭഗവാൻറെ അല്ലെങ്കിൽ മഹാവിഷ്ണു ഭഗവാൻറെ ചിത്രങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *