ശരീരത്തിൽ അമിത രക്തസമ്മർദ്ദം ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വളരെ സാധാരണയായി കാണുന്ന എന്നാൽ വളരെയധികം ഭീതിയോടെയും കാണുന്ന ഒരു ജീവിതശൈലി രോഗത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. അതായത് ഹൈപ്പർ ടെൻഷൻ അഥവാ അമിത രക്തസമ്മർദ്ദം.. ഈയൊരു അമിത രക്തസമ്മർദ്ദം എന്ന കാര്യത്തെക്കുറിച്ച് പറയുമ്പോൾ നമുക്ക് വളരെയധികം ആലോചിക്കേണ്ടതുണ്ട്..

നമ്മളെ എല്ലായ്പ്പോഴും പറയാറുള്ള കാര്യമാണ് കേരളത്തിലെ നല്ല ആരോഗ്യ സംവിധാനങ്ങൾ ഉണ്ട് എന്ന് ഒക്കെ പറഞ്ഞാലും ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹാർട്ടറ്റാക്ക് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം എന്നു പറയുന്നത്.. ഇത്രത്തോളം പുരോഗമനം നമ്മുടെ ആരോഗ്യമേഖലയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്രയധികം ഹാർട്ട് അറ്റാക്കുകൾ കൂടുന്നത് അല്ലെങ്കിൽ ഈ ഒരു അമിത രക്തസമ്മർദ്ദം ഉണ്ടാകുന്നത് എന്നൊക്കെ നമ്മൾ കൂടുതലും മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്.. അഞ്ച് ആളുകളെ എടുക്കുകയാണെങ്കിൽ അതിൽ ഒരാൾക്ക് വീതം ഈ ഒരു രക്തസമ്മർദ്ദം കണ്ടുവരുന്നുണ്ട്..

അതുപോലെതന്നെ ഈ ഒരു രോഗം വരാൻ ഇപ്പോൾ പ്രായഭേദം ഇല്ല.. പണ്ടൊക്കെ അമ്പതു വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ഇത്തരം രക്തസമ്മർദം പോലുള്ള അസുഖങ്ങൾ കണ്ടിരുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല തീരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആളുകളിൽ കണ്ടുവരുന്നു.. രക്തസമ്മർദ്ദം എന്നാൽ എന്താണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. നമ്മുടെ നോർമൽ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് 120/80 ആണ്.. നമ്മൾ വിശ്രമിക്കുന്ന സമയത്ത് ഈ ഒരു ബ്ലഡ് പ്രഷർ 140/90 ലേക്ക് കയറുമ്പോഴാണ് ആ ഒരു വ്യക്തിക്ക് രക്തസമ്മർദ്ദം എന്നുള്ള പ്രശ്നം ഉണ്ട് എന്ന് പറയുന്നത്..

ഒരു ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ ഒരു അമിത രക്തസമ്മർദ്ദം ഉണ്ടാകാനുള്ള പ്രധാന കാരണം എന്താണ് എന്ന് ചോദിച്ചാൽ മിനിമം 10 അല്ലെങ്കിൽ 15 കാരണങ്ങൾ എങ്കിലും നമ്മൾ പറയേണ്ടിവരും.. ഈ ഒരു രക്തസമ്മർദ്ദം പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെ സെക്കൻഡറി ഹൈപ്പർടെൻഷൻ എന്നൊക്കെ പല വിഭാഗങ്ങൾ ആയിട്ടുണ്ട്.. അതുപോലെ ഏതെങ്കിലും രോഗം ഉണ്ടായതിന്റെ ഭാഗമായി വരുന്ന രക്തസമ്മർദം അല്ലെങ്കിൽ പ്രത്യേകിച്ച് യാതൊരു കാരണങ്ങളും ഇല്ലാതെ വരുന്ന രക്തസമ്മർദ്ദം ഇങ്ങനെ പലതരം കാറ്റഗറി ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *