ജോലി കഴിഞ്ഞ് നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മറത്തേക്ക് ചായയുമായി വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ട് എന്ന് മനസ്സിലായി.. മോനെ ഇന്ന് നമ്മുടെ അനുവിനെ കാണാൻ വേണ്ടി ഒരു കൂട്ടർ വന്നിരുന്നു.. ചെക്കനും ഗൾഫിലാണ് ജോലി.. ഇവിടെ നിന്ന് ഇപ്പോൾ അവർ ഇറങ്ങിപ്പോയതേയുള്ളൂ.. ചെക്കന് വളരെ കുറച്ച് ലീവ് മാത്രമേ ഉള്ളൂ.. ഇത്രയും ദിവസം ഓരോ സ്ഥലങ്ങളിൽ പെണ്ണുകാണാൻ പോയതായിരുന്നു അങ്ങനെയാണ് ഇവിടെ ഒരു പെൺകുട്ടിയുണ്ട് എന്ന് അറിഞ്ഞിട്ട് വന്നത്..
അങ്ങനെ ഇവിടെ വന്നപ്പോൾ നമ്മുടെ അനുവിനെ കണ്ടപ്പോൾ തന്നെ അവർക്ക് ഇഷ്ടമായി അതുകൊണ്ടുതന്നെ വലിയ ചടങ്ങുകൾ ഒന്നുമില്ലാതെ എത്രയും വേഗം ഈ ഒരു കല്യാണം നടത്താൻ കഴിയുമോ എന്നും അവർ ചോദിച്ചു.. ഇന്ന് മുഴുവൻ ആലോചിച്ചിട്ട് നാളെ അവരോട് ഒരു ഉത്തരം പറയാനാണ് പറഞ്ഞിരിക്കുന്നത്.. അഥവാ നമുക്ക് സമ്മതമാണ് എന്ന് പറയുകയാണെങ്കിൽ നാളെത്തന്നെ ഒരു ജോത്സ്യനെ കണ്ട് തീയതി ഉറപ്പിക്കാം.. അതിന് നമ്മുടെ അനുവിന് ആ ചെറുക്കനെ ഇഷ്ടമാവണ്ടേ.. നീ അതോർത്ത് പേടിക്കണ്ട അവൾക്ക് ചെറുക്കനെ ഇഷ്ടമായി കൂടെ എനിക്കും..
അമ്മേ ഒന്നുകൂടി നന്നായി ആലോചിച്ചിട്ട് പോരെ എന്തിനാണ് ഇത്രയും ധൃതി കൂട്ടുന്നത്.. ഇതിൽ ഇത്ര ആലോചിക്കാൻ മാത്രം ഒന്നുമില്ല ഞാൻ നല്ലപോലെ ആലോചിച്ചിട്ടാണ് ഈ തീരുമാനം പറയുന്നത്.. നീ എന്തായാലും ഈ കല്യാണത്തിന് സമ്മതിച്ചാൽ മാത്രം മതി ബാക്കി നമുക്ക് ചെയ്യാം.. നിൻറെ ചേച്ചിമാരുടെ കാര്യത്തിലും ഇതുപോലെ തന്നെ ആയിരുന്നല്ലോ.. ഇനിയും ഇവളെ എത്രകാലം എന്നുവച്ചാണ് ഇവിടെ നിർത്തുന്നത്.. അവൾക്ക് ഇപ്പോൾ 26 വയസ്സ് കഴിഞ്ഞിരിക്കുന്നു.. എല്ലാ കടബാധ്യതകളും കഴിഞ്ഞിട്ട് ഇവളെ കെട്ടിക്കാമെന്ന് കരുതിയാൽ ഇങ്ങനെ നിൽക്കുക മാത്രമേ ചെയ്യുള്ളൂ..
ഇപ്പോൾ തന്നെ ഒരുപാട് വൈകിയിരിക്കുന്നു.. നിൻറെ ചേച്ചിമാരെ പോലെ തന്നെ അവൾക്കും വേണ്ടേ ഒരു കുടുംബജീവിതം.. അത് കഴിഞ്ഞിട്ട് വേണം എനിക്ക് നിന്റെ കാര്യത്തിൽ കൂടി ഒരു തീരുമാനമെടുക്കാൻ.. അതും പറഞ്ഞുകൊണ്ട് അമ്മ ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് തിരികെ നടക്കുമ്പോൾ വാതിലിനു പിറകിലായി അനുവും നിൽക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….