ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് എല്ലാ ആളുകളിലും വളരെ സർവ സാധാരണമായ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നം എന്ന് തന്നെ പറയാം അതാണ് മുടികൊഴിച്ചിൽ.. പലപ്പോഴും ആളുകൾക്ക് ഇത്തരം ഒരു പ്രശ്നം മാനസിക പ്രശ്നങ്ങൾ ആയി മാറാറുണ്ട്.. മനുഷ്യരിൽ ഒരു പ്രായം കഴിഞ്ഞാൽ മുടി പ്രശ്നമുണ്ടാകാറുണ്ട് എങ്കിലും ഇപ്പോൾ സാധാരണഗതിയിൽ ഒരു 15 വയസ്സ് കഴിയുമ്പോൾ അല്ലെങ്കിൽ 20 വയസ്സ് ആകുമ്പോൾ തന്നെ ഈ പറയുന്ന മുടികൊഴിച്ചിൽ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്. അപ്പോൾ 15 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ആളുകളിൽ എന്തുകൊണ്ടാണ് ഈ മുടികൊഴിച്ചിൽ എന്നുപറയുന്ന ഒരു പ്രശ്നമുണ്ടാവുന്നത്..
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ് ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ പരിശോധിച്ച് വരുമ്പോൾ അത് പല രോഗങ്ങളുടെയും ഒരു സൈഡ് എഫക്ട് ആയിട്ട് മാറാറുണ്ട്.. എങ്കിൽ പോലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു സൗന്ദര്യ പ്രശ്നമായി മാറാറുണ്ട്.. നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ കോൺഫിഡൻസിനെ പോലും വളരെയധികം തളർത്താൻ കഴിയുന്ന ഒരു കാര്യമാണ് മുടികൊഴിച്ചിൽ എന്നുള്ളത്.. എന്തൊക്കെയാണ് മുടികൊഴിച്ചിൽ എന്ന പ്രശ്നത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത്.. അതായത് ഇതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്താൽ നമുക്ക് ഈ പ്രശ്നത്തിന് മറുപടി കൊടുക്കാൻ സാധിക്കും..
ഇതിനായി എന്തെങ്കിലും ഹോം റെമെഡീസ് ഉണ്ടോ എന്നുള്ളതൊക്കെ പലരും പരിശോധനക്ക് വരുമ്പോൾ ചോദിക്കാനുള്ള ഒരു കാര്യമാണ്.. ഇത്തരം മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് ന്യൂട്രിയൻസ് ഇൻ ബാലൻസ് തന്നെയാണ്.. അതായത് നമ്മുടെ ശരീരത്തിലെ പോഷക ഘടകങ്ങളുടെ വ്യതിയാനങ്ങൾ തന്നെയാണ്..
മറ്റൊരു കാരണം ഹോർമോണൽ ആയിട്ടുള്ള ഇഷ്യൂസ് ആണ്.. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം.. ഇതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ശരീരത്തിൽ കുറയുന്ന സിങ്ക് അതുപോലെ വൈറ്റമിൻ b6 അളവാണ്.. ഇത് രണ്ടും ഒരു കോമ്പിനേഷൻ ആയിട്ട് നമ്മുടെ ശരീരത്തിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ഹെയർ ഫോളിക്കൽസിനകത്ത് രക്തപ്രവാഹം വർധിക്കാൻ കഴിയുകയുള്ളൂ.. അങ്ങനെയുണ്ടെങ്കിൽ മാത്രമേ ശരിയായ ആരോഗ്യത്തോടുകൂടി നമ്മുടെ തലമുടി വളരുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….