നിക്കാഹ് ചെയ്തു പുതു പെണ്ണിൻറെ കയ്യും പിടിച്ച് വീട്ടിലെത്തിയാൽ സ്വീകരിക്കാൻ പക്ഷേ വീടിൻറെ പുറത്ത് ആരും ഉണ്ടാവില്ല പക്ഷേ അകത്തെ കട്ടിലിൽ പുഞ്ചിരിയോടെ വളരെ സന്തോഷത്തോടുകൂടി ഞങ്ങളെ സ്വീകരിക്കുവാൻ അവൾ ഉണ്ട് എൻറെ ആദ്യ ഭാര്യ സുലു.. കല്യാണം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞ് സുലുവിന്റെ വയറിൽ കണ്ട മുഴയുടെ ചികിത്സകൾ അവളെ രോഗിയാക്കി.. മുഴുവൻ നീക്കാൻ വേണ്ടി സർജറിയിൽ ഉണ്ടായ പാകപ്പിഴ അവളെ ഒന്ന് അനങ്ങാൻ കഴിയാത്ത വിധത്തിൽ കിടപ്പിലാക്കി.. ഞാൻ ഒരുപാട് സ്നേഹിച്ചതാണ് അവളെ.. സ്കൂൾ വരാന്തയിലും കോളേജ് ക്യാമ്പസിലും എൻറെ കൈകൾ പിടിച്ചുകൊണ്ട് കൂടെ നടന്ന എൻറെ പെണ്ണാണ് അവൾ.. എതിർപ്പുകളെ അവഗണിച്ച് കൂടെ കൂട്ടി എൻറെ പെണ്ണായി ഒരുമിച്ച് ജീവിച്ചതാണ് ഞങ്ങൾ..
ആ അവളെ എങ്ങനെയൊക്കെ സംരക്ഷിച്ചാൽ ആണ് മതിയാവുക.. ഞാൻ അവളെ പല വലിയ ഹോസ്പിറ്റലുകളിലും കൊണ്ടുപോയി.. വണ്ടിയിൽ ഇരിക്കുമ്പോൾ എൻറെ മടിയിൽ കൊച്ചു കുട്ടിയെ പോലെ അവൾ കിടക്കും.. എത്രയൊക്കെ ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചാലും എന്റെ കണ്ണിൽനിന്ന് ഉരുണ്ട് വീഴുന്ന കണ്ണീർത്തുള്ളിക്ക് വല്ലാത്ത ചൂടാണ് എന്ന് അവൾ പറയാറുണ്ട്.. ഇക്ക എന്താ മോളെ.. ഇക്കാക്ക് മടുത്തില്ലേ.. എന്നെ എത്രകാലം ഇതുപോലെ നോക്കും.. സ്ഥാനത്ത് ഞാൻ ആണെങ്കിൽ നീ എന്നെ ഉപേക്ഷിച്ചു പോകുമോ സുലു.. എന്നാലും ഇക്കാ.. അതും പറഞ്ഞ് അവളുടെ കണ്ണുകളിൽ നിന്ന് ഇറങ്ങിയ കണ്ണുനീർ ഞാൻ തുടച്ചു.. എന്തിനാണ് എന്റെ സുലു കരയുന്നത് ഞാനില്ലേ എന്നും നിൻറെ കൂടെ.. ഞാൻ പോരെ കൂട്ടിന്..
മതി എൻറെ ഇക്ക മാത്രം മതി എനിക്ക് ഇവിടെയും എവിടെയും.. പിന്നീട് ഒന്നും മിണ്ടാതെ കിടന്നു അവളുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു.. അന്നാണ് അവൾ ആദ്യമായി എന്നോട് പറഞ്ഞത് ഇക്ക ഒരു നിക്കാഹ് കൂടി കഴിക്കണം എന്ന്.. എന്നോട് ഒരുപാട് ഇഷ്ടമില്ലേ.. ഉണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം.. ഞാൻ അവളുടെ കൈ മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റ് വന്നു.. ഇക്കാ പിണങ്ങല്ലേ എന്നോട്.. അത് വേണം..
ഇല്ല പറ്റില്ല എന്റെ പെണ്ണ് സുലു മാത്രമാണ്.. മറ്റൊരു പെണ്ണിന് എൻറെ ഹൃദയത്തിലും ജീവിതത്തിലും സ്ഥാനമില്ല.. പക്ഷേ ഇന്ന് എൻറെ നിക്കാഹ് ആയിരുന്നു.. ഞാൻ അവളുടെ മുമ്പിൽ തോറ്റു കൊടുത്തു.. അവൾക്ക് തരാൻ പറ്റാത്തത് നേടാൻ വേണ്ടിയല്ല അവൾക്ക് വേണ്ടി മാത്രം.. ഞാൻ ഇല്ലാത്ത സമയത്ത് വെള്ളം കുടിക്കാൻ ദാഹിക്കുമ്പോൾ ഞാൻ വരുന്നത് വരെ കിടക്കാതിരിക്കാൻ.. എന്നെ നോക്കാൻ അല്ല അവൾക്ക് ഒരു കൂട്ടായി വേണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…