വീടിൻറെ ഈ ഭാഗങ്ങളിൽ പണപ്പെട്ടികളും അലമാരകളും സൂക്ഷിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരിക്കലും ഉണ്ടാവില്ല..

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ ധനവരവുകൾ വർദ്ധിക്കാൻ ആയിട്ട് നമുക്ക് വന്നുചേരുന്ന ധനം നമ്മളിൽ തന്നെ നിലനിൽക്കാൻ ആയിട്ട് പലരും പറയാറുണ്ട് വീട്ടിലേക്ക് അല്ലെങ്കിൽ കയ്യിലേക്ക് വരുന്ന ധനം വെള്ളം പോലെ ചെലവായി പോകുന്നുണ്ട് എന്നുള്ളത്.. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഒഴിവാക്കാൻ അതുപോലെ നമ്മുടെ സമ്പാദ്യം ഇരട്ടിയായി വർധിക്കാൻ നമ്മുടെ വീട്ടിൽ ചെയ്യേണ്ട ഒരു കർമ്മത്തെക്കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. എല്ലാവർക്കും ഇത് അവരവരുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്നതാണ്.. വളരെ നിസ്സാരമായിട്ട് വളരെ കൂടിയ ചെലവുകൾ ഒന്നുമില്ലാതെ നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കർമ്മമാണ് ഇത്..

ആദ്യം നമുക്ക് മനസ്സിലാക്കാം ധനത്തിന്റെയും സ്വർണത്തിന്റെയും പണത്തിന്റെയും എല്ലാം ദേവൻ എന്ന് പറയുന്നത് കുബേര ദേവനാണ്.. കുബേര ദേവൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ അതിന്റേതായ ഒരുപാട് ഉയർച്ചകളും അഭിവൃദ്ധികളും നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്നതായിരിക്കും.. അതുപോലെയാണ് മഹാ ശക്തയായ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നമുക്ക് തുല്യമായി വേണമെന്ന് ഉള്ളത്..

അപ്പോൾ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ വീട്ടിൽ ഉള്ള പണപ്പെട്ടി സാധാരണയായി ഒട്ടുമിക്ക ആളുകളും അവരുടെ സമ്പാദ്യം സൂക്ഷിക്കുന്നത് അലമാരയിൽ അതുപോലെ ലോക്കറുകളിലാണ്.. അതുപോലെ അലമാര ലോക്കർ പണപ്പെട്ടി തുടങ്ങിയവ ഉണ്ടെങ്കിൽ അവ എല്ലാം സൂക്ഷിക്കേണ്ട ഇടം എന്ന് പറയുന്നത് വീടിൻറെ കന്നിമൂലയിലാണ്..

എവിടെയാണ് വീടിൻറെ കന്നിമൂല എന്ന് ചോദിച്ചാൽ നിങ്ങളുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല ഏതാണ് എന്ന് നോക്കുക അതാണ് നിങ്ങളുടെ വീടിൻറെ കന്നിമൂല എന്ന് പറയുന്നത്.. നിങ്ങൾക്ക് നോക്കാവുന്നതാണ് വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗം അതാണ് കന്നിമൂല.. ഏറ്റവും വൃത്തിയായി ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ട സ്ഥലമാണ്. അവിടെയാണ് നിങ്ങളുടെ വീടിൻറെ പണപ്പെട്ടി അല്ലെങ്കിൽ അലമാര സൂക്ഷിക്കേണ്ട ഇടം എന്നു പറയുന്നത്.. അവിടെവെച്ച് നിങ്ങൾ പണം സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ധനപരമായ പ്രശ്നങ്ങളുടെ പാതി പ്രശ്നങ്ങൾ അപ്പോൾ തന്നെ തീരും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *