December 10, 2023

അച്ഛനും അമ്മയും നഷ്ടമായ കുട്ടിയെ സ്വന്തം മകളെ പോലേ സ്നേഹിച്ചു വളർത്തിയ വേലക്കാരി..

അല്ലെങ്കിൽ തന്നെ എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാണ്.. ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് മാത്രം നിന്നാൽ മതി വീട്ടുകാര്യത്തിൽ ഇടപെട്ട് വീട്ടുകാരി ആകാൻ നിക്കണ്ട.. മായയുടെ പൊട്ടിത്തെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി തിരിച്ചൊന്നും പറയാതെ ഭിത്തിയിൽ ചാരിനിന്ന്.. തൻറെ മുന്നിലിരിക്കുന്ന ദോശയും പാത്രങ്ങളും തട്ടിത്തെറിപ്പിച്ചുകൊണ്ട് മായ അവിടെ നിന്ന് എഴുന്നേറ്റ് പോയി.. മുറിയിൽ കയറി വണ്ടിയുടെ താക്കോൽ എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു.. വർഷങ്ങൾക്ക് ശേഷമാണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത്..

   

അനാഥയായ ലക്ഷ്മി ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു.. അതുകൊണ്ടുതന്നെയാണ് മായയുടെ അമ്മ അവളെ കൊണ്ട് തന്നെ അമ്മ എന്ന് വിളിക്കാൻ ശീലിപ്പിച്ചതും.. അങ്ങനെ പതിയെ പതിയെ അവർ ലക്ഷ്മി അമ്മയായി.. ഒരു അപകടത്തിൽ മായയുടെ അമ്മയും അച്ഛനും മരിക്കുന്നത് വരെയും വളരെയധികം സന്തോഷങ്ങൾ നിറഞ്ഞ വീട് ആയിരുന്നു അത്.. ആവശ്യത്തിന് അധികം പണം വണ്ടി സുഹൃത്തുക്കൾ ഇതെല്ലാം തന്നെ ആയപ്പോൾ മായയുടെ ജീവിതരീതിയും മാറി വന്നു.. നിയന്ത്രിക്കാൻ ആരുമില്ലാത്തതുകൊണ്ട് തന്നെ അവളുടെ ജീവിതം തോന്നിയത് പോലെ ഒക്കെയായി..

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ സുഹൃത്തുക്കളോടൊപ്പം കറങ്ങി തിരിച്ച് രാത്രി എത്തുമ്പോൾ തന്നെ ഏറെ വൈകിയിരുന്നു.. ലക്ഷ്മി എന്തെങ്കിലും പറഞ്ഞാൽ പിന്നീട് അവരോട് ആകും മുഴുവൻ ദേഷ്യവും.. നേരത്തെ ലക്ഷ്മി അമ്മ എന്ന് മുഴുപ്പിച്ച വിളിക്കാത്ത മായയുടെ മാറ്റം അവരെയും ഒരുപാട് വേദനിപ്പിച്ചു.. ഇപ്പോൾ വന്നുവന്ന് അവളുടെ എന്ത് പറഞ്ഞാലും അവൾക്ക് ദേഷ്യമാണ്.. അന്നും സുഹൃത്തുക്കളോടൊപ്പം കറക്കം കഴിഞ്ഞ് ഏറെ വൈകിയാണ് മായ വീട്ടിലേക്ക് വന്നത്.. അടഞ്ഞുകിടക്കുന്ന വാതിലിൽ അവൾ ഒരുപാട് തട്ടി വിളിച്ചു.. എങ്കിലും ആരും വാതിൽ തുറന്നില്ല..

എന്നും മായ വന്നു വിളിക്കുമ്പോൾ ലക്ഷ്മി വന്ന വാതിൽ തുറക്കാറാണ് പതിവ്.. കുറച്ചുനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് മായ തന്റെ കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി.. പാർട്ടിയുടെ വീര്യം കൂടിയത് കൊണ്ട് തന്നെ മായ കട്ടിലിൽ പോയി കിടന്നു.. അവൾ ഉണർന്ന് തന്റെ മൊബൈൽ എടുത്തു നോക്കുമ്പോൾ സമയം 12 മണിയോടെ കഴിഞ്ഞിരുന്നു.. എന്നും രാവിലെ തന്നെ വിളിച്ച് ഉണർത്താനുള്ള ലക്ഷ്മിയെ കുറിച്ച് അവൾ അപ്പോഴാണ് ഓർത്തത്.. മായ എഴുന്നേറ്റ് മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു.. അടുക്കളയിൽ ലക്ഷ്മിയെ കണ്ടില്ല.. അവൾ നേരെ ലക്ഷ്മി കിടക്കുന്ന റൂമിലേക്ക് ചെന്നുനോക്കി പക്ഷേ അവിടെയും ആരും ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *