മോഷൻ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ നേരിടുന്ന ഒരു പ്രശ്നമാണ് കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്ന് പറയുന്നത്.. അതുപോലെതന്നെ പലർക്കും ഈ ഒരു മോഷൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ധാരാളമുണ്ട്.. ഇത്തരം മലബന്ധം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ മോഷൻ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കുകയാണെങ്കിൽ നമുക്ക് അത്തരം ബുദ്ധിമുട്ടുകൾ വരില്ല എന്നുള്ളതാണ്..

പക്ഷേ ഇന്ന് മനുഷ്യർക്ക് അവരുടെ ഭക്ഷണ രീതികൾ എന്ന് പറയുന്നത് ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്.. ജീവിതശൈലിയുടെ ഭാഗമായിട്ട് നമ്മുടെ ഭക്ഷണരീതികളും മാറുമ്പോൾ ഇത്തരം പലതരം അസുഖങ്ങളും നമ്മളെ തേടിയെത്തുന്നു.. ഇന്ന് ഒട്ടുമിക്ക ആളുകളും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരാണ്.. ഇത്തരത്തിൽ പുറത്തുനിന്ന് കഴിക്കുമ്പോൾ അത് പ്രോപ്പർ ആയിട്ട് കുക്ക് ചെയ്തതാണോ അല്ലെങ്കിൽ ഇത് നമുക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നൊന്നും നമ്മൾ എപ്പോഴും ശ്രദ്ധിക്കാറില്ല.. അപ്പോൾ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതിന്റെ കൂടെ നമുക്ക് പലതരം ബുദ്ധിമുട്ടുകളും വരാറുണ്ട്..

അതിന്റെ ഒരു ആഫ്റ്റർ എഫക്ട് ആയിട്ടാണ് നമ്മുടെ മലത്തിലൂടെ കാണിക്കുന്നത്.. അപ്പോൾ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്ങനെ പരിഹരിക്കാൻ കഴിയും..അതുപോലെ നമ്മുടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണം രീതികളില് എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. ഈ മല സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് സ്റ്റൂൾ എക്സാമിനേഷൻ എന്ന് പറയുന്നത്..

ഇത് നമുക്ക് ലാബുകളിൽ പോയിട്ട് അല്ലാതെ നമുക്ക് വീടുകളിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് അതായത് ദിവസവും നമ്മൾ മോഷൻ പോകുമ്പോൾ അതിൻറെ ഷേപ്പ് അല്ലെങ്കിൽ അതിന്റെ നിറം വലിപ്പം തുടങ്ങിയവ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *