വിജയമ്മ വീടും കൂട്ടി ഇറങ്ങുകയായിരുന്നു അപ്പോഴാണ് തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിൻറെ അരികിലേക്ക് നോക്കിയത്.. തൻറെ പ്രാണൻ തന്നെ വിട്ടു പോയി എങ്കിലും തൻറെ പ്രാണനെ എരിച്ച മണ്ണ് അത്രയും ഭാഗം വേലികിട്ടി ഒരു പൊന്നുപോലെ സൂക്ഷിച്ചിട്ടുണ്ട്.. മനസ്സുകൊണ്ട് അവിടേക്ക് നോക്കി അവർ വിളിച്ചു രാമേട്ടാ.. ഞാൻ ഇന്നലെ സ്വപ്നത്തിൽ നമ്മുടെ അമ്മു കുട്ടിയെ കണ്ടിരുന്നു.. അവൾക്ക് എന്തോ വല്ലാത്ത സങ്കടം ഉള്ളതുപോലെ എനിക്ക് തോന്നി.. അത് കണ്ടപ്പോൾ മുതൽ എനിക്ക് പിന്നീട് കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല എനിക്ക് ഇവിടെ ഒരു സമാധാനവുമില്ല..
എനിക്ക് ഇവിടെ ഒന്ന് ഇരിക്കാൻ പോലും കഴിയുന്നില്ല അതുകൊണ്ടുതന്നെ ഞാൻ ഒന്ന് അങ്ങോട്ട് പോകുകയാണ്.. അവളെ പോയി ഒന്ന് കണ്ടിട്ട് വരാം എന്നാലെ മനസ്സിനെ സമാധാനം ലഭിക്കുകയുള്ളൂ.. ഭർത്താവിനോട് അനുവാദം ചോദിക്കുന്നത് പോലെ അവൾ പറഞ്ഞിട്ട് അവൾ പതിയെ നടന്നു.. നടന്നുനടന്ന പതിയെ ബസ്റ്റോപ്പിൽ എത്തി.. അപ്പോൾ ബസുകൾ ഒന്നും പോയിട്ടില്ല എന്ന് അവിടെയുള്ള ആൾക്കൂട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായി..
അവിടെ വിദ്യാർത്ഥികളിൽ തുടങ്ങി ഒരുപാട് ആളുകൾ നിൽക്കുന്നുണ്ടായിരുന്നു.. ഏകദേശം രണ്ടു ബസ്സിന് പോകേണ്ട അത്രയും ആളുകൾ ഉണ്ടായിരുന്നു.. ആരെയെങ്കിലും അറിയുമോ എന്ന് ആ കൂട്ടത്തിലേക്ക് വെറുതെ നോക്കി അപ്പോൾ പരിചയമുള്ള ഒരു കുട്ടിയെ കണ്ടു.. വിജയമ്മ വേഗം ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു.. പെട്ടെന്ന് അവരെ കണ്ടതും ആ കുട്ടി ചോദിച്ചു ഇന്ന് ചേച്ചി ജോലിക്ക് പോയില്ലേ എന്ന്.. അപ്പോൾ അവർ പതിയെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ഇല്ല മോളെ ഇന്ന് ഞാൻ എൻറെ മോളെ കാണാൻ പോകുകയാണ്.. അവർ അത്യാവശ്യം കുശലങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞതും അവർക്ക് പോകാനുള്ള ബസ് വന്നു.. ബസ് വന്നതും എല്ലാവരും കൂടി തിക്കി തിരക്കി അതിൽ കയറാൻ തുടങ്ങി.. വിജയമ്മയും ആ തിരക്കിനിടയിൽ കൂടെ തന്നെ ബസ്സിലേക്ക് കയറി..
അപ്പോൾ ആ ബസ്സിൽ തന്റെ കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളെയും കണ്ടു.. പതിയെ വിജയമ്മ അവർക്ക് അരികിലേക്ക് തിരക്കിലൂടെ നടന്നു നീങ്ങി.. അപ്പോൾ അവരുടെ കൂടെയുള്ള ഒരു സുഹൃത്ത് ചോദിച്ചു വിജയ നീ നമ്മുടെ സൂസൻ മാഡത്തിനോട് ഇന്ന് വരില്ല ലീവ് വേണം എന്നുള്ള കാര്യം വിളിച്ചു പറഞ്ഞിരുന്നോ.. അപ്പോൾ വിജയമ്മ പറഞ്ഞു അതെ ഞാൻ പറഞ്ഞിരുന്നു.. ഇന്ന് ഒരുപാട് കേസുകൾ ഉണ്ട് നല്ല തിരക്കായിരിക്കും.. വിജയമ്മ ഹോസ്പിറ്റലിലെ ക്ലീനിങ് ഡിപ്പാർട്ട്മെന്റിലാണ് വർക്ക് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….