ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കൊളസ്ട്രോൾ എന്ന വാക്ക് നമുക്ക് എല്ലാവർക്കും വളരെ പരിചിതമായ ഒന്നാണ്.. നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് മനസ്സിലാക്കാൻ അല്ലെങ്കിൽ വ്യത്യസ്തമായ കൊളസ്ട്രോളുകളെ കുറിച്ച് വളരെ കൂടുതലായി മനസ്സിലാക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ടെസ്റ്റ് ആണ് ലിപ്പിഡ് പ്രൊഫൈൽ എന്നു പറയുന്നത്.. ഈ ഒരു ടെസ്റ്റ് ചെയ്താൽ നമുക്ക് മനസ്സിലാവും നമ്മുടെ ശരീരത്തിലെ ടോട്ടൽ കൊളസ്ട്രോൾ എത്ര ഉണ്ട് അതുപോലെ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ എത്രയുണ്ട്.. എൽഡിഎൽ എത്രയുണ്ട്..
അതുപോലെ ട്രൈഗ്ലിസറൈഡ് തുടങ്ങിയവയുടെ ലെവലുകൾ നമുക്ക് നല്ലപോലെ മനസ്സിലാക്കാൻ സാധിക്കും.. നമ്മുടെ ശരീരത്തിൽ ടോട്ടൽ കൊളസ്ട്രോൾ വർദ്ധിച്ചുകൊണ്ട് മാത്രം നമുക്ക് ഒരിക്കലും ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് വരും എന്നൊക്കെ പറയാൻ കഴിയില്ല.. ആൾറെഡി റിസർച്ചുകൾ കണ്ടെത്തിയ പഠനമാണ് അതായത് കൊളസ്ട്രോൾ കൂടിയതുകൊണ്ട് മാത്രം ഇത്ര അസുഖങ്ങൾ വരില്ല എന്നുള്ളത്.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കണ്ടീഷൻ ഉണ്ട് ..
നമ്മുടെ ടോട്ടൽ കൊളസ്ട്രോൾ പോലെ തന്നെ മറ്റുള്ള കൊളസ്ട്രോളും തമ്മിൽ ഉണ്ടാവുന്ന ചില ചെറിയ വ്യത്യാസം അതിൽ ഉണ്ടാവുന്ന ചെറിയ ഒരു വേരിയേഷൻ അത്തരം വേരിയേഷൻസ് നമുക്ക് വളരെയധികം ആയിട്ട് ഈ ഒരു ഹാർട്ട് അറ്റാക്ക് അതുപോലെ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന ബ്ലോക്കുകള് സ്ട്രോക്ക് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും..എങ്ങനെയുള്ള കൊളസ്ട്രോളുകൾ ആണ് ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ കുറയുന്നതും അതുപോലെതന്നെ ചീത്ത കൊളസ്ട്രോൾ ലെവൽ കൂടി നിൽക്കുന്നതും ഇതിൻറെ കൂടെ തന്നെ ട്രൈഗ്ലിസറൈഡ് കൊളസ്ട്രോൾ കൂടിനിൽക്കുന്നതും ഇത്തരത്തിലുള്ള ഒരു പാറ്റേൺ വരുമ്പോഴാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്..
ഇത്തരം ഒരു അവസ്ഥകൾ കുറെ നാളുകൾ നീണ്ടു നിന്നാൽ നമുക്ക് തീർച്ചയായും ഹൃദ്രോഗം അതുപോലെ ബ്ലോക്കുകള് സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ ഒക്കെ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. അതായത് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ എങ്ങനെ നാച്ചുറലായി വർദ്ധിപ്പിക്കാം.. അതുപോലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ എങ്ങനെ നമ്മുടെ ശരീരത്തിൽ കുറയ്ക്കാം.. അതുപോലെ ട്രൈഗ്ലിസറൈഡ് എന്ന മോശമായ കൊളസ്ട്രോളിനെയും എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഒക്കെയാണ് ഇന്ന് നിങ്ങളുമായി ഡീറ്റൈൽ ആയി പങ്കുവയ്ക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….