ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അമിതമായ ക്ഷീണമാണ് അനുഭവപ്പെടുന്നത് എന്നുള്ളത്.. എന്നാൽ ഒരു രാത്രി നല്ലപോലെ ഉറങ്ങാറുണ്ട് പക്ഷേ എന്നാലും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ക്ഷീണമാണ്.. അതുപോലെതന്നെ ഇത്തരക്കാർക്ക് അവരുടെ ശരീരത്തിൽ തുടർച്ചയായി ഇൻഫെക്ഷൻ പോലുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട്.. അതുപോലെതന്നെ മറ്റു പ്രശ്നങ്ങളാണ് തലവേദന ഉണ്ടാവുക അതുപോലെ എന്തൊരു കാര്യം ചെയ്യുമ്പോഴും അതിലെ ശ്രദ്ധയില്ലായ്മ..
അതുപോലെ ശരീരത്തിലെ കൈകാലുകളിൽ ഉണ്ടാകുന്ന വേദനകൾ.. സ്വഭാവമായും ഇത്തരത്തിൽ വേദനകൾ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ ഉറക്കം നഷ്ടപ്പെടാം.. ഇത്തരം ലക്ഷണങ്ങളെല്ലാം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾ മനസ്സിലാക്കണം കാരണം ഒരുപക്ഷേ നിങ്ങൾക്ക് രക്തക്കുറവ് എന്നുള്ള പ്രശ്നമായിരിക്കാം.. ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ ഒരു രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച എന്നൊക്കെ പറയുന്നത്.. ഇത് ആളുകളിൽ പലതരം കാരണങ്ങൾ കൊണ്ടാണ് വരുന്നത്.
അതുകൊണ്ടുതന്നെ നമുക്ക് ഈ രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം തന്നെ മനസ്സിലാക്കാം.. അതുപോലെ നമുക്ക് ഈ ഒരു പ്രശ്നം വരുമ്പോൾ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. രക്തക്കുറവ് വരുന്നതിനുള്ള പ്രധാന കാരണങ്ങളായി പറയുന്നത് ഒന്നുകിൽ ശരീരത്തിന് ആവശ്യത്തിന് രക്തം ഉണ്ടാവുന്നില്ല അതല്ലെങ്കിൽ നമ്മുടെ ശരീരത്തിലുള്ള രക്തങ്ങൾ മറ്റേതെങ്കിലും വഴിയിൽ നമുക്ക് നഷ്ടപ്പെടുന്നുണ്ടാവാം.. ഈയൊരു പ്രശ്നങ്ങൾ വരുമ്പോഴാണ് നമുക്ക് ഇത്തരത്തിൽ ഒരു രോഗം വരുന്നത്..
അതിൽ ആദ്യത്തെ ഒരു കാരണം നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തന്നെയാണ്.. അതുപോലെതന്നെ ശരീരത്തിൽ ഹീമോഗ്ലോബിന് അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരും.. അങ്ങനെ ഓക്സിജൻ കോശങ്ങളിലേക്ക് എത്താത്തത് കൊണ്ടാണ് നമുക്ക് ഇടയ്ക്കിടയ്ക്ക് തലവേദന പോലുള്ള ബുദ്ധിമുട്ടുകൾ പോലും വരുന്നത്.. ചിലർക്ക് തലകറക്കം പോലും അനുഭവപ്പെടാറുണ്ട്.. അതുപോലെ കൂടുതൽ ആളുകൾക്കും ഈ ഒരു പ്രശ്നം വരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണമാണ് ക്ഷീണം എന്ന് പറയുന്നത്.. അതുപോലെ ചില ആളുകളിൽ അവരുടെ കാലുകളിൽ നീർക്കെട്ട് അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….