ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വളരെ സാധാരണമായി ഈ ഒരു കാലത്ത് ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് കൈകാലുകൾ ഏതെങ്കിലും ഭാഗങ്ങളിൽ ഒക്കെ തട്ടിയാൽ എല്ലുകൾ പെട്ടെന്ന് പൊട്ടുക എന്നുള്ളത്.. ഇന്ന് എല്ലാ ആളുകളിലും ഫ്രാക്ചർ എന്നുള്ള ഒരു പ്രശ്നം വളരെ സർവ്വസാധാരണമായി കണ്ടുവരികയാണ്.. അതായത് പഴണ്ടത്തെ ആളുകളെ അപേക്ഷിച്ച് ഇപ്പോഴുള്ള ആളുകൾക്ക് എല്ലുകൾക്ക് വേണ്ടത്ര ആരോഗ്യം ലഭിക്കുന്നില്ല അല്ലെങ്കിൽ ശക്തി കുറഞ്ഞുവരുന്ന ഒരു അവസ്ഥ.. ഇതിനെ പൊതുവേ മെഡിക്കൽ പറയുന്നത് ഓസ്റ്റിയോ പൊരോസിസ് എന്നാണ്.. ഇത് പണ്ട് എന്ന് പറയുമ്പോൾ പ്രായമായ ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു..
പക്ഷേ ഇന്ന് അങ്ങനെയല്ല ആളുകളിൽ പ്രായഭേദമന്യേ വളരെ സർവ്വസാധാരണമായി കണ്ടുവരുന്നു.. ഇതെല്ലാം പ്രായക്കാരിലും ഒരുപോലെ വന്നുകൊണ്ടിരിക്കുകയാണ് ഇതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. ഇന്ന് പഠന റിപ്പോർട്ടുകൾ ഒക്കെ പറയുന്നത് 45 വയസ്സിനു മുകളിലുള്ള അഞ്ചു പുരുഷന്മാരെ എടുത്താൽ അതിൽ ഒരു പുരുഷന് വീതം ഈ ഒരു അസുഖമുണ്ട് എന്നുള്ളതാണ്.. ഇത് നേരെ മറിച്ച് സ്ത്രീകളിൽ ആണെങ്കിൽ മൂന്ന് സ്ത്രീകളിൽ ഒരു സ്ത്രീ ക്ക് ഈയൊരു പ്രശ്നം വളരെ കോമൺ ആയി കണ്ടുവരുന്നു.. ആദ്യം എല്ലുകൾക്ക് തേയ്മാനം വരും. അതുകൊണ്ടുതന്നെ പെട്ടെന്ന് എല്ലുകൾ പൊട്ടാനുള്ള സാധ്യതകളും കൂടുന്നു.. അതുപോലെതന്നെ ഇതുമൂലം സന്ധികൾക്ക് നീർക്കെട്ട് അനുഭവപ്പെടുന്നു..
അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ ഒരു അസുഖം ആളുകളിൽ ഇത്രത്തോളം കോമൺ ആയി വരുന്നത്.. പൊതുവേ നമ്മൾ എല്ലാ ആളുകൾക്കും അറിയാവുന്ന ഒരു കാര്യമാണ് എല്ലുകൾക്ക് കൂടുതൽ ശക്തി നൽകാൻ കാൽസ്യം അത്യാവശ്യമാണ് എന്നുള്ളത്.. അതുകൊണ്ടുതന്നെ നമ്മൾ എല്ലുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളും മരുന്നുകളും ഒക്കെയാണ് നമ്മൾ ധാരാളം കഴിക്കാറുള്ളത്..പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും അല്ലെങ്കിൽ ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഈ ഒരു പ്രശ്നം സോൾവ് ആകുന്നത് കാണുന്നില്ല..
അപ്പോൾ നമുക്ക് ഈ ഒരു രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കാം.. അതായത് നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറയുന്നത് എന്തുകൊണ്ടാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം അല്ലെങ്കിൽ ഒരു റീസൺ ആയിട്ട് പറയുന്നത് നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….