യാതൊരു സൈഡ് എഫക്ടുകളും ഉണ്ടാക്കാത്ത വീട്ടിൽ സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന മാനസികമായും പോലും ബാധിക്കുന്ന ഒരു പ്രശ്നമാണ് അകാലനര എന്ന് പറയുന്നത്.. താടിയും അതുപോലെ അവരുടെ മുടിയും ഒക്കെ നരച്ച് അവരെ അങ്ങനെ ഒരു വേഷത്തിൽ കണ്ടാൽ തന്നെ മിനിമം ഒരു 10 വയസ്സ് കൂടുതൽ എങ്കിലും തോന്നിക്കും.. ഇത് പൊതുവേ എല്ലാവർക്കും കൂടുതൽ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്..

ഇത്തരം നര പ്രശ്നം വരുമ്പോൾ അത് ഡൈ ചെയ്ത് സോൾവ് ചെയ്യാം എന്ന് കരുതിയാലോ അതിനെല്ലാം കൂടുതൽ അലർജി പ്രശ്നങ്ങളും ഉണ്ടാകും.. ഇനി അഥവാ ഹെന്ന ചെയ്യാം എന്ന് കരുതിയാൽ അത് മുടിയുടെ കറുപ്പ് നിറം തന്നെ ഇല്ലാതാക്കി ചെമ്പിച്ച നിറമാകും.. എന്നാൽ നിങ്ങൾക്ക് നാച്ചുറൽ ആയ കാര്യങ്ങളോടാണ് താല്പര്യം എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഡൈ ആണ് അതായത് ഇത് നമുക്ക് വളരെ വീട്ടിൽ തന്നെ സിമ്പിൾ ആയിട്ട് പ്രിപ്പയർ ചെയ്ത് എടുക്കാൻ കഴിയുന്നതാണ് അതിനെക്കുറിച്ച് നമുക്ക് കൂടുതൽ വിശദമായി പരിശോധിക്കാം.. ഒരു ഡൈ തയ്യാറാക്കാൻ വേണ്ടി നമുക്ക് ഇതിൽ ഉൾപ്പെടുത്തുന്ന വസ്തുക്കൾ എന്ന് പറയുന്നത് ഒന്നാമത്തെ നീല അമരിയാണ്..

രണ്ടാമത്തേത് ഹെന്ന ആണ്.. മൂന്നാമതായിട്ട് നമുക്ക് വേണ്ടത് കാപ്പിപ്പൊടിയാണ്.. കാപ്പിപ്പൊടി വെറുതെ ചേർത്താൽ പോരാ അതിനെ നമ്മൾ കാപ്പി ഉണ്ടാക്കി.. കാപ്പി നല്ലപോലെ ചൂടും ഉണ്ടാവണം.. നീല അമരി അങ്ങനെ തന്നെ ഉപയോഗിക്കണം അതുപോലെ തന്നെ ഹെന്ന പൗഡർ ആയിട്ട് തന്നെ വേണം.. പലപ്പോഴും അത് പൊടിച്ച വെള്ളത്തിൽ ചാലിച്ച് ഉപയോഗിച്ചാൽ പലപ്പോഴും നമ്മൾ കരുതിയത് പോലെയുള്ള ഒരു ഫലം നമുക്ക് ലഭിക്കില്ല അല്ലെങ്കിൽ അത് തലയിൽ നേരെ വണ്ണം പിടിക്കില്ല..

അതുകൊണ്ടുതന്നെ നല്ല കുറുകിയ കാപ്പി ആദ്യം തന്നെ ഉണ്ടാക്കണം.. ഇനി കാപ്പിപ്പൊടി ഇല്ലാത്തവർക്ക് ചായപ്പൊടി ആയാലോ എന്നുള്ള സംശയം വന്നാൽ അതായത് നിങ്ങൾ ഒരു വെള്ള ഷർട്ടിലെ കാപ്പിയുടെയും അതുപോലെ ചായയുടെയും കറ വീണാൽ ചായക്കറെ നമ്മൾ കഴുകിയാൽ പെട്ടെന്ന് പോകും. പക്ഷേ കാപ്പിയുടെ തറ പോകാൻ തന്നെ കുറച്ച് കാലം എടുക്കും.. അതുകൊണ്ട് ഈ കാപ്പി പൊടി തന്നെയാണ് കൂടുതൽ കളർ കിട്ടാൻ നമ്മൾ ഉപയോഗിക്കേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *