ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ട്രോക്ക് എന്നാൽ എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം..നമ്മുടെ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് നമ്മുടെ ബ്രെയിൻ ആണ് എന്നുള്ള കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ.. അതുകൊണ്ടുതന്നെ നമ്മുടെ ബ്രെയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാകുമ്പോൾ അത് രക്തം ബ്ലോക്ക് രൂപത്തിൽ ആകുന്നത് കൊണ്ടോ അല്ലെങ്കിൽ അവിടത്തെ രക്തക്കുഴൽ പൊട്ടുന്നത് കൊണ്ട് ആണ് ഇത്തരത്തിൽ സംഭവിക്കുന്നത് ഇതിനെയാണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത്.. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. ഒരു 80 ശതമാനത്തോളം കാണുന്ന സ്ട്രോക്ക് ആണ് എസ്കീമിക് സ്ട്രോക്ക്..
ഈ ഒരു സ്ട്രോക്ക് നമ്മുടെ തലച്ചോറിലുള്ള രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് കൊണ്ട് ഉണ്ടാവുന്നതാണ്.. ഏകദേശം 20% ത്തോളം നമ്മുടെ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയിട്ട് ഉള്ള രക്തസ്രാവങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്.. ഈ രക്തസ്രാവം എന്ന് പറയുന്നത് പ്രധാനമായും രണ്ട് രീതിയിലാണ് ഉള്ളത്.. അതിൽ ഒന്നാമത്തേത് ഹൈപ്പർ ടെൻഷൻ കൊണ്ട് രക്തക്കുഴലുകൾ പൊട്ടുന്ന ഒരു അവസ്ഥ ഉണ്ടാവുക.. അല്ലെങ്കിൽ രക്തക്കുഴലുകളിലെ ചെറിയ മുഴകൾ പൊട്ടിയിട്ട് ഉണ്ടാകുന്നത്.. ഈയൊരു സ്ട്രോക്ക് എന്ന അസുഖം പലപ്പോഴും ഐഡന്റിഫയ് ചെയ്യാനാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്..
നിങ്ങൾക്ക് പെട്ടെന്ന് ഒരു ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്ക് ആണോ അല്ലയോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും… അതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ രോഗിയുമായി നിങ്ങൾ സംസാരിച്ചു നോക്കുക അപ്പോൾ രോഗിക്ക് സംസാരിക്കാൻ കിട്ടുന്നുണ്ടോ എന്നുള്ളത് മനസ്സിലാക്കാൻ കഴിയും.. സംസാരത്തിൽ ഒരു കുഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സ്ട്രോക്ക് ലക്ഷണം തന്നെയാണ്.. അടുത്തതായിട്ട് നിങ്ങൾ രോഗിയോട് അവരുടെ കൈകൾ ഉയർത്താൻ പറയുക അല്ലെങ്കിൽ കാലുകൾ ഉയർത്താൻ പറയുക..
അങ്ങനെ അവർക്ക് സാധിക്കാതെ വരികയാണെങ്കിൽ അത് തീർച്ചയായും സ്ട്രോക്കിന്റെ ലക്ഷണം തന്നെയാണ്.. അടുത്തതായിട്ട് നിങ്ങൾ രോഗിയോട് ഒന്ന് ചിരിക്കാൻ പറയുക.. അപ്പോൾ മുഖം ഒരു വഷത്തേക്ക് കോടി ഇരിക്കുകയാണെങ്കിൽ അതും സ്ട്രോക്കിന്റെ ലക്ഷണം തന്നെയാണ്.. ഇതല്ലാതെയും ഒരുപാട് ലക്ഷണങ്ങളുണ്ട് അതായത് നടക്കുമ്പോൾ ആടുക അതുപോലെ തലകറക്കം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….