ആളുകൾക്കിടയിൽ ഇന്ന് ഇത്രത്തോളം ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ജീവിതശൈലി രോഗങ്ങളിൽ നമ്മുടെ കേരളത്തിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗങ്ങൾ ഏതൊക്കെയാണ്.. കേരളത്തിൽ പൊതുവേ ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. അതിൽ ഏറ്റവും വളരെ കോമൺ ആയിട്ട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്നു പറയുന്നത്.. അതുപോലെതന്നെ ബ്ലഡ് പ്രഷർ.. കൊളസ്ട്രോൾ പ്രശ്നങ്ങൾ അതുപോലെ ഫാറ്റി ലിവർ പ്രശ്നങ്ങൾ.. വെരിക്കോസ് പ്രശ്നങ്ങളെ അതുപോലെ തൈറോയ്ഡ് രോഗങ്ങൾ ഇങ്ങനെ കുറെ പ്രശ്നങ്ങൾ നമുക്ക് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആളുകളെ വളരെയധികം ബാധിച്ചിട്ടുണ്ട്..

ഈ ഒരു അസുഖങ്ങൾക്ക് ആയിട്ട് നമ്മുടെ ഇന്ത്യയിൽ തന്നെ എടുത്താൽ കേരളത്തിലെ ആളുകളാണ് മരുന്നുകൾക്കായി ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നത്.. ഈയൊരു സർവേയിൽ നിന്ന് നമുക്ക് മനസ്സിലായ ഒരു കാര്യം നമ്മുടെ കേരളത്തിലെ ആളുകൾ ഏറ്റവും കൂടുതൽ ഹെൽത്ത് കോൺഷ്യസ് ആണ് എന്നുള്ളതാണ്.. പക്ഷേ ഇവിടെ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ജീവിതശൈലി രോഗങ്ങൾക്കും മരുന്നുകൾ കഴിച്ചാൽ ശരിയാകും എന്നുള്ള ഒരു കാര്യം കൊണ്ടാണ് ഈ ഒരു മരുന്നുകളുടെ എണ്ണം ഇത്രയധികം കൂടുന്നത്..

നമുക്ക് പൊതുവേ പ്രഷർ കുറച്ചു കൂടിയാലും കൊളസ്ട്രോൾ വന്നാൽ പ്രമേഹം തുടക്കമാണ് എന്നൊക്കെ അറിഞ്ഞാൽ തന്നെ ആളുകൾ പെട്ടെന്ന് തന്നെ അതിനുള്ള മരുന്നുകൾ കഴിച്ചു തുടങ്ങും.. പക്ഷേ അവരാരും അവരുടെ ഭക്ഷണരീതികളിൽ മാറ്റം വരുത്തി അല്ലെങ്കിൽ എക്സസൈസ് ചെയ്തു കുറയ്ക്കുക എന്നുള്ള രീതിയേക്കാളും ആളുകൾ കൂടുതൽ എളുപ്പപ്പണി ആയിട്ട് മരുന്നുകളാണ് കഴിക്കുന്നത്.. ഇതാണ് ഏറ്റവും കൂടുതൽ പ്രശ്നമാകുന്നത് ഇത് തന്നെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നവും.. നമ്മളെല്ലാവരും പൊതുവേ എളുപ്പപ്പണിയും കൂടുതൽ ഇഷ്ടമുള്ളവരാണ്..

നമുക്ക് നമ്മുടെ ഭക്ഷണരീതികളിൽ കൺട്രോൾ വരുത്താനോ അല്ലെങ്കിൽ ശ്രദ്ധിക്കാനോ നമ്മളെ കൊണ്ട് കഴിയില്ല.. പക്ഷേ വളരെ ഈസി ആയിട്ട് ഒരു ഗുളിക കഴിക്കാൻ നമ്മളെക്കൊണ്ട് പറ്റും.. പക്ഷേ ഇതിൽ വരുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ നിങ്ങൾ എത്ര തന്നെ ഇതിനായി മരുന്നു കഴിച്ചിട്ട് ട്രീറ്റ്മെൻറ് ചെയ്താലും ഈ ഒരു പ്രശ്നം മാറികിട്ടില്ല എന്നുള്ളതാണ്.. ഓരോ ദിവസം കഴിയുന്തോറും നിങ്ങൾക്ക് ഓരോ രോഗങ്ങൾ വന്നുകൊണ്ടേയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *