ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വളരെ സാധാരണയായി ഈ ഒരു കാലത്ത് കണ്ടുവരുന്ന പ്രശ്നമാണ് അറിയാതെ എവിടെയെങ്കിലും കാലു കയ്യോ തട്ടിക്കഴിഞ്ഞാൽ വല്ല പൊട്ടുക എന്നുള്ളത്.. ഫ്രാക്ചർ ഇപ്പോൾ വളരെ സർവസാധാരണമായി കണ്ടുവരികയാണ്.. അതായത് നമ്മുടെ എല്ലുകൾക്കുള്ള ശക്തികൾ കുറഞ്ഞു വരുന്നു എന്നുള്ളത്.. ഓസ്റ്റിയോ പോറോസിസ് എന്നൊക്കെയാണ് ക്ലിനിക്കിലി വിളിക്കാറുള്ളത്..
ഈ അസുഖം പഴയകാലത്തൊക്കെ ഒരു പ്രായം കഴിഞ്ഞ് വൃദ്ധന്മാരിൽ ഒക്കെയാണ് കണ്ടുകൊണ്ടിരുന്നത്.. പക്ഷേ ഇന്ന് ഇത് വളരെ സർവസാധാരണമായി എല്ലാ പ്രായക്കാരിലും കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്.. ഇതിനുപിന്നിൽ പല കാരണങ്ങളുണ്ട് എങ്കിലും ലോക പഠനങ്ങൾ പറയുന്നത് 45 വയസ്സിനു മുകളിലുള്ള അഞ്ചിൽ ഒരു പുരുഷന് എല്ലുകൾ തേയ്മാനം ഉണ്ട് എന്നാണ് പറയുന്നത് അതുപോലെ സ്ത്രീകളിൽ ആണെങ്കിൽ മൂന്നിൽ ഒരു സ്ത്രീക്ക് ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. എല്ല് തേയ്മാനം ഉള്ളതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞതുപോലെ എല്ലുകൾ പൊട്ടാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്.. അതുപോലെ സന്ധികൾക്ക് ഉണ്ടാകുന്ന നീർക്കെട്ടുകൾക്ക് വളരെയധികം സാധ്യത കൂടുതലാണ്..
എന്തുകൊണ്ട് ഒക്കെയാണ് ഈ ഒരു ഒസ്റ്റ്യോ ആർത്രൈറ്റിസ് എന്നുള്ള ഒരു അസുഖം വരുന്നത്.. സാധാരണ നമ്മൾ പറയും എല്ലുകളുടെ എന്ത് അസുഖം ഉണ്ടെങ്കിലും നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് കാൽസ്യം കഴിക്കുക എന്നുള്ളതാണ്.. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കും എന്നിട്ടും ഈ ഒരു പ്രശ്നം സോൾവ് ആകുന്നത് കാണുന്നുമില്ല.. അപ്പോൾ എന്തൊക്കെയാണ് ഈ ഒരു അസുഖത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് നമുക്ക് വിശദമായി പരിശോധിക്കാം..
അതായത് എല്ലുകളുടെ ബലം കുറയുന്നത് എന്തുകൊണ്ടാണ്.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്നു പറയുന്നത് നമ്മുടെ ഭക്ഷ്യ സംസ്കാരത്തിൽ വന്ന വ്യത്യാസങ്ങൾ തന്നെയാണ്.. പ്രധാനമായും ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണരീതിയിലേക്ക് നമ്മൾ മാറിയിരിക്കുകയാണ്.. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നു.. അതിൽ ബേക്കറി ഐറ്റംസ് നമ്മൾ ധാരാളം കഴിക്കുന്നു.. അതുപോലെതന്നെ അരി ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നു.. അതുപോലെ ആൽക്കഹോൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….