അമ്മേ എൻറെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ ആയിട്ട് ടീച്ചർ അച്ഛനെ തന്നെ കൂട്ടിയിട്ട് വരണമെന്ന് വളരെ നിർബന്ധമായി പറഞ്ഞു ഇനി ഞാൻ എന്താണ് ചെയ്യുക.. വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് ഈ കാര്യം പറഞ്ഞ സങ്കടപ്പെട്ടു.. നീ ടീച്ചറോട് പറയാമായിരുന്നില്ലേ അച്ഛന് ജോലിയുണ്ട് അതുകൊണ്ട് അമ്മയ്ക്ക് വരാൻ പറ്റുള്ളൂ എന്നുള്ള കാര്യം.. ഞാൻ അങ്ങനെയെല്ലാം പറഞ്ഞതാണ് പക്ഷേ ഇതുവരെ അച്ഛൻ സ്കൂളിലേക്ക് വന്നിട്ടില്ല അതുകൊണ്ട് തന്നെ മകളുടെ ഭാവിയാണോ അല്ലെങ്കിൽ ജോലിയാണോ നിൻറെ അച്ഛനെ ഏറ്റവും വലുത് എന്ന് ടീച്ചർ എന്നോട് ചോദിച്ചു.. അതെല്ലാം ശരിയാണ് പക്ഷേ നിൻറെ അച്ഛൻ സ്കൂളിലേക്ക് വന്നാൽ ടീച്ചറോട് എങ്ങനെയായിരിക്കും പെരുമാറുക.. അവർ ഓരോ ചോദ്യങ്ങൾ ചോദിച്ചാൽ നിന്റെ അച്ഛന് ഒന്നും പറയാൻ കഴിയില്ല അദ്ദേഹം എങ്ങനെ മറുപടി പറയും..
ഇന്നുവരെ സ്കൂളിൻറെ പോകാത്ത മനുഷ്യനാണ്.. എൻറെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്.. ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഒരാളുമായി എൻറെ വിവാഹം നടത്തിയത്.. അതുമാത്രമാണ് അമ്മേ എൻറെ ഫ്രണ്ട്സിന്റെ അച്ഛനും അമ്മയും എന്നൊക്കെ പറയുന്നത് വളരെ വലിയ വലിയ ആളുകളാണ് അവരുടെ മുമ്പിൽ ഞാൻ എങ്ങനെ അച്ഛനെ ഇതാണ് എൻറെ അച്ഛൻ എന്ന് പറഞ്ഞ് പരിചയപ്പെടുത്തും അതിനുള്ള ഒരു കോലവുമില്ല.. എപ്പോ നോക്കിയാലും മുഷിഞ്ഞ ഷർട്ടും മുണ്ടും ആയിരിക്കും വേഷം.. അച്ഛനെ ഞാൻ ഇതുവരെ കുറച്ച് വൃത്തിയായി കണ്ടിട്ടില്ല.. ഞാനിനി എന്താണ് ചെയ്യുക അമ്മേ..
ഇതെല്ലാം കേട്ടുകൊണ്ടാണ് അച്ഛൻ അകത്തേക്ക് വന്നത്.. എന്താണ് അമ്മയും മകളും കൂടി ഒരു ഗൂഢാലോചന.. ഇതെന്താ നിങ്ങളുടെ പണി ഇന്ന് നേരത്തെ കഴിഞ്ഞോ..ഇന്ന് പണി വളരെ കുറവായിരുന്നു അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോന്നു.. അല്ല മോളെ നിൻറെ പരീക്ഷ പേപ്പർ എല്ലാം കിട്ടിയോ.. എൻറെ മോൾക്ക് നല്ല മാർക്ക് ഉണ്ടല്ലോ അല്ലേ.. അതെല്ലാം കിട്ടി എനിക്ക് നല്ല മാർക്ക് ഉണ്ട് പക്ഷേ അച്ഛാ ഒരു പ്രശ്നം ഉണ്ടല്ലോ.. എന്താണ് മോളെ നിൻറെ പ്രശ്നം..
അത് പിന്നെ നാളെ പാരൻസ് മീറ്റിംഗ് ആണ് പ്രോഗ്രസ് കാർഡ് ഒപ്പിടാൻ വേണ്ടി അച്ഛൻ തന്നെ വരണമെന്ന് ടീച്ചർ പറഞ്ഞു.. ഇതിനാണോ മോളെ സങ്കടപ്പെടുന്നത് അതിനെന്താ പ്രശ്നം ഞാൻ നാളെ വരാമല്ലോ.. അപ്പോഴേക്കും ഭാര്യ എന്ന് പറഞ്ഞു നിങ്ങൾ ഇപ്പോൾ അവിടെ പോയിട്ട് എന്ത് പറയാനാണ്.. അവിടെ പോയി ടീച്ചർമാർ വല്ലതും ചോദിച്ചാൽ നിങ്ങൾക്ക് ശരിയായി പറയാൻ കഴിയുമോ.. ഒന്നാമത് അതൊരു വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….