ഏട്ടാ ഈ ഷർട്ട് ആകെ കീറി തുടങ്ങിയല്ലോ ഏട്ടന് ഒരു പുതിയ ഷർട്ട് വാങ്ങിക്കൂടെ.. എൻറെ കയ്യിൽ എവിടുന്നാണ് കാശ്.. ഞാൻ അച്ഛനോട് ചോദിച്ചു നോക്കട്ടെ.. ഏട്ടാ റബ്ബർ ഷീറ്റ് വിറ്റ് കയ്യിൽ കാശ് വരുമ്പോഴും തേങ്ങ വിൽക്കുമ്പോഴും മുഴുവൻ കാശും അച്ഛൻറെ കയ്യിൽ ഏൽപ്പിക്കാതെ കുറച്ചു കാശ് നമ്മുടെ ആവശ്യത്തിനുവേണ്ടി മാറ്റിവെച്ചു കൂടെ.. എങ്കിൽ പിന്നെ എപ്പോഴും ഇങ്ങനെ അച്ഛൻറെ അടുത്തുപോയി കാശ് ചോദിക്കേണ്ടി വരില്ലല്ലോ.. നീ ഒന്നു പതുക്കെ പറ.. അച്ഛൻ കേൾക്കും.. ഈ ജോലിയൊക്കെ ഞാൻ ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ ഇപ്പോഴും ഈ ഭൂമിയൊക്കെ അച്ഛൻറെ പേരിലാണ് കിടക്കുന്നത്.. അച്ഛനു പണ്ടേ ഉള്ള നിർബന്ധമാണ് എല്ലാം വിട്ടു കിട്ടുന്ന കാശ് അച്ഛനെ ഏൽപ്പിക്കണം എന്നുള്ളത്..
അതിൽ നിന്നും നമുക്ക് ചെലവിനുള്ള കാശ് അച്ഛൻ തരുന്നുണ്ടല്ലോ.. അതുമതി നമുക്ക്.. എന്തിനാ വെറുതെ കാശ് മാറ്റിവയ്ക്കുന്നത്.. എന്നാലും ഏട്ടാ ഇപ്പോൾ ഏട്ടന് വയസ്സ് എത്ര ആയി എന്നാണ് വിചാരം.. ഈ ചിങ്ങം വന്നാൽ 50 വയസ്സ് ആകും.. ഇത്രയും പ്രായമായില്ലേ ഇനിയെങ്കിലും കുറച്ചു ഭൂമി നമ്മുടെ ആവശ്യങ്ങൾക്കായി വിട്ടു തന്നിരുന്നുവെങ്കിൽ ഈ കുഞ്ഞു പിള്ളേരെ പോലെ മൊട്ടുസൂചി വാങ്ങാൻ വരെ അച്ഛൻറെ അടുത്ത് ഇങ്ങനെ കൈ നീട്ടേണ്ടി വരില്ലായിരുന്നു.. എടീ അച്ഛനെ പേടി ആയിട്ടായിരിക്കും.. സ്വത്ത് എല്ലാം ഇപ്പോൾ തന്നെ നമുക്ക് തന്നാൽ നമ്മൾ ആരും അച്ഛനെ നോക്കിയില്ലെങ്കിലോ എന്ന് ഓർത്തിട്ടായിരിക്കും.. ഇന്ന് ഒരുപാട് സ്ഥലങ്ങളിൽ അങ്ങനെ നടക്കുന്നുണ്ടല്ലോ.. ഞാൻ പറഞ്ഞു എന്ന് മാത്രമേയുള്ളൂ..
അച്ഛൻറെ അടുത്ത് ഷർട്ടിന്റെ കാര്യം പറയുമ്പോൾ ഞാൻ എൻറെ വീട്ടിൽ പോകുന്നതിന് അനുവാദം കൂടി ചോദിക്കണം.. ആ ചോദിക്കാം.. വേണു അച്ഛൻറെ മുറിയിലേക്ക് ചെന്നു.. വേണുവിനെ കണ്ടപ്പോൾ രാഘവൻ കസേരയിൽ നിന്ന് തലപൊക്കിക്കൊണ്ട് ചോദിച്ചു.. എന്താ വേണോ വിശേഷിച്ച് എന്തെങ്കിലും നിനക്ക് എന്നോട് പറയാൻ ഉണ്ടോ.. അത് അച്ഛാ..
എൻറെ ഷർട്ട് ആകെ കീറി തുടങ്ങിയിരിക്കുന്നു പുതിയത് ഒരെണ്ണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട്.. പാടത്തും പറമ്പിലും പണി എടുക്കുന്ന നിനക്ക് എന്തിനാണ് പുതിയ ഷർട്ട്.. അതൊക്കെ പുറത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് പോരെ.. ഇനി നിനക്ക് ഒരെണ്ണം വേണം എന്നുണ്ടെങ്കിൽ എന്തിനാണ് പുതിയത്.. അനിലിന്റെ കുറെ ഷർട്ടുകൾ പുറത്ത് അലമാരയിൽ ഇരിക്കുന്നുണ്ടല്ലോ.. അതൊക്കെ ഇപ്പോൾ ഫാഷൻ മാറിയില്ലേ അതുകൊണ്ട് ഇനി അവൻ അതൊന്നും ഇടാൻ പോകുന്നില്ല നീ അതെല്ലാം എടുത്ത് ഇട്ടോളൂ..
നിനക്കെന്തായാലും കോൾ അടിച്ചല്ലോ ഇനി കുറെ വർഷത്തേക്ക് ഒരു ഷർട്ടും വാങ്ങിക്കേണ്ട.. അതും പറഞ്ഞുകൊണ്ട് അയാൾ കുലുങ്ങി ചിരിച്ചു.. വേണു അതെല്ലാം കേട്ട് വളരെ വിനയത്തോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ശരി അച്ഛാ.. വേണുവിനെ അത്രയും പേടിയാണ് തൻറെ അച്ഛൻ രാഘവനെ.. വയസ്സ് 80 ആയെങ്കിലും ഉഗ്രപ്രതാപിയാണ്.. എക്കർ കണക്കിന് സ്വത്തുക്കളുടെ ഒരേയൊരു അവകാശി..
അയാൾ പിന്നീട് ചോദിച്ചു നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ അത് അച്ഛാ ശാലിനി ചോദിച്ചു ഈയാഴ്ച ഒന്ന് വീട്ടിൽ പോകട്ടെ എന്ന്.. നിൻറെ ഭാര്യ അവളുടെ വീട്ടിലേക്ക് പോയാൽ ഇവിടെ നിൻറെ അമ്മയുടെ കാര്യങ്ങൾ ആര് നോക്കും.. അല്ലെങ്കിലും ശാലിനി രണ്ടുവർഷം മുൻപ് അവളുടെ അമ്മ മരിച്ചപ്പോൾ വീട്ടിൽ പോയത് അല്ലേ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….