ഞാൻ ഇനിയും പറയും അവൾ പിഴയാണ് നല്ല ഒന്നാന്തരം പിഴ.. പെട്രോൾ അടിച്ചു കൊടുക്കുന്നതാണ് ജോലി എങ്കിൽ അത് ചെയ്യണം അല്ലാതെ പ്രായം മറന്നിട്ട് ഇത്തിരി പോന്ന പയ്യന്മാരോട് ഉള്ള അവളുടെ കൊഞ്ചിക്കുഴയലുകൾ കാണേണ്ടി വരല്ലേ എന്റെ കർത്താവേ.. നമ്മളെ ഒന്നും അടുപ്പിക്കുക പോലും ഇല്ലല്ലോ.. നാലു കാശിന് വകയില്ലാത്ത ഒരു ഭൂലോക സുന്ദരി.. ഒരു ദിവസം ഈ പമ്പ് നിന്ന് കത്തും.. തീ ഇട്ടിട്ടല്ല ആ പിഴയുടെ കഥകളുടെ കെട്ട് അഴിച്ചുവിടുന്ന ദിവസം.. അതുവരെ ചേച്ചി എന്ന് വിളിച്ച് പുറകെ മണപ്പിച്ചു നടക്കുന്ന എല്ലാ നായിൻറെ…… അല്ലെങ്കിൽ വേണ്ട ഞാൻ കൂടുതൽ പറയുന്നില്ല.
കയ്യിലുള്ള പരിപ്പുവട അയാൾ കടിച്ചെടുത്ത് അയാൾ പറഞ്ഞു നിർത്തി.. കയ്യിലെ ക്ലാസിൽ ഉണ്ടായിരുന്ന ബാക്കിയിരുന്ന് ചായ കൂടി വായിലേക്ക് ഒഴിച്ച് ചായക്കടയിൽ ഇരുന്ന ആളെ നോക്കി ഒരു അവിഞ്ഞ ചിരിയും പാസാക്കി ചായയുടെ കാശ് ഡെസ്കിൽ വെച്ചിട്ട് അയാൾ പമ്പിലേക്ക് തന്നെ തിരിച്ചുപോയി.. ഞാൻ പോയി വരാൻ വൈകിയോ ലതികേ.. ബുദ്ധിമുട്ടായോ നിനക്ക്.. യേയ് അവൾ തണുത്ത ഒരു ചിരിയിൽ മറുപടി പറഞ്ഞു.. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും അതാണ് അയാളുടെ രീതി.. ആ പാവം സ്ത്രീയെ കുറിച്ച് കുറ്റം പറഞ്ഞ അതേ നാവുകൊണ്ട് അവരെ നോക്കി ഇളിച്ചു നിൽക്കുന്നത് കണ്ടില്ലേ നാണം കെട്ടവൻ.. ഏ
തോ ഒരു നാട്ടിൽ നിന്ന് ഇവിടേക്ക് വന്നതാണ് അവർ.. പ്രായമായ ഒരു സ്ത്രീയും വയ്യാത്ത ഒരു മകളും അതിനെ നോക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചതാണ് അവർ.. ഒന്ന് നടുവ് നിവർത്താനുള്ള നേരംപോലും അതിനെ കിട്ടാറില്ല.. അവനെപ്പോലുള്ളവരുടെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ ദിവസങ്ങൾ മുന്നോട്ടു പോകും തോറും ലതികയോടുള്ള പലരോടും ഉള്ള സമീപനത്തിൽ വരുന്ന മാറ്റങ്ങളെല്ലാം പലരും കാണാൻ തുടങ്ങിയതോടുകൂടി ജോസഫിന്റെ പക്ഷം ചേരാൻ പല ആളുകളും തയ്യാറായി.. പമ്പിൽ സ്ഥിരമായി വരുന്ന ചെറുപ്പക്കാരുടെ ഒരു ഗ്യാങ് അവരിലേക്ക് കൂടുതൽ അടുക്കുന്നത് ആയിരുന്നു അവരിലേക്ക് സംശയിക്കാനുള്ള ശക്തമായ കാരണം.. ഒരിക്കൽ ചില കുട്ടികളോടൊപ്പം നിന്നുകൊണ്ട് അവൾ ഫോട്ടോ എടുത്തിരുന്നു..
മറ്റൊരിക്കൽ ആ ഗ്രൂപ്പിലെ ഒരു പയ്യൻറെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുക്കുന്നത് കണ്ടു.. ഇടയ്ക്ക് ആ പയ്യന്മാരെ കൂടിച്ചേർന്ന് അവളെ കയ്യിൽ പിടിച്ചു വലിച്ചു ചായക്കടയുടെ ബെഞ്ചിൽ കൊണ്ടുപോയി ഇരുത്തി.. എന്നിട്ട് മാറിമാറി വായിൽ ഓരോന്ന് കഴിക്കാനുള്ളത് മുറിച്ചു വച്ചുകൊടുത്തു.. അതുവരെ ആയപ്പോൾ അവൾക്കുവേണ്ടി വാദിച്ചാ അയാളും അങ്ങനെ ജോസഫിന്റെ പക്ഷം ചേർന്നു.. അങ്ങനെ കൊച്ചു പയ്യന്മാരെ വളച്ചെടുക്കുന്ന ലതിക എന്ന് അവൾക്ക് അവൾ അറിയാതെ തന്നെ പേരും വീണു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….