നമ്മുടെയൊക്കെ ജീവിതത്തിൽ നമുക്ക് പലപ്പോഴും ഉണ്ടായിട്ടുള്ള അല്ലെങ്കിൽ ഉണ്ടാകുന്ന ഒരു കാര്യമാണ് കണ്ണേറു ദോഷം എന്നൊക്കെ പറയുന്നത്.. കരിങ്കണ്ണ് അതുപോലെതന്നെ കണ്ണേറ് പ്രാക്ക്.. പ്രാക്ക് ദോഷം അതുപോലെ എരിച്ചിൽ എന്നൊക്കെ പറയുന്നത്.. നിങ്ങൾ നോക്കുകയാണെങ്കിൽ പ്രത്യേകിച്ച് ഇത് കുഞ്ഞുങ്ങൾക്കാണ് കൂടുതലായി ഏൽക്കുന്നത്.. കൊച്ചു കുഞ്ഞുങ്ങളുമായി നമ്മൾ പുറത്തേക്ക് ഒക്കെ പോകുമ്പോൾ അവരുടെ കുറുമ്പുകൾ അല്ലെങ്കിൽ കുസൃതികൾ അല്ലെങ്കിൽ കുഞ്ഞിൻറെ ഭംഗിയൊക്കെ കണ്ടു മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു പിടച്ചിൽ അല്ലെങ്കിൽ എരിച്ചിൽ അതുപോലെ കണ്ണേറ് ദോഷം എന്നൊക്കെ അതിനെ പറയാറുണ്ട്..
അതല്ലെങ്കിൽ നമ്മൾ നല്ലൊരു വസ്ത്രം ധരിച്ചിട്ട് പുറത്തേക്ക് പോകുന്ന സമയത്ത് നമ്മൾ ഒരു കുടുംബമായി ഒന്നിച്ച് സന്തോഷിച്ച് പുറത്തേക്ക് പോകുന്ന സമയത്ത് അതല്ലെങ്കിൽ പുറത്തുനിന്ന് നമ്മുടെ വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്ന സമയത്ത് അതു പുറത്തുനിന്ന് ആളുകൾ അല്ലെങ്കിൽ അയൽപക്കത്തുള്ള ആളുകളൊക്കെ കാണുന്ന സമയത്ത് വളരെയധികം ദൃഷ്ടിയോടുകൂടി അവയെ നോക്കാറുണ്ട്. അതല്ലെങ്കിൽ നമ്മൾ ഏതെങ്കിലും ഒരു സ്ഥലത്ത് പോകുന്ന സമയത്ത് നമ്മുടെ ജീവിത സാഹചര്യം അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൻറെ ഉയർച്ച ഒക്കെ കണ്ട് നമുക്ക് ഉണ്ടാകുന്ന കണ്ണേറ് ഇത് മൂലം കുടുംബത്തിന് ഒട്ടാകെ ഈ ഒരു കണ്ണേറ് ദോഷം വരാറുണ്ട്..
അതുപോലെ ചില സമയത്ത് വ്യക്തികൾ അധിഷ്ഠിതമായി ഉണ്ടാകാറുണ്ട്. അപ്പോൾ ഇത് നിസ്സാരമായി തള്ളിക്കളയാൻ പാടില്ലാത്ത ഒരു വലിയ പ്രശ്നം തന്നെയാണ്.. പണ്ടുമുതലേ നമ്മുടെ മുത്തശ്ശന്മാരും അതുപോലെ മുത്തശ്ശിമാരും ഇത്തരം കണ്ണേറ് ദോഷങ്ങൾ പോകാനായിട്ട് ചെയ്യുന്ന ഒരു കാര്യമാണ് അതായത് വറ്റൽ മുളകും കുറച്ചു കടുകും കുറച്ചു ഉപ്പും ഇത് മൂന്നും ചേർത്ത് നല്ലപോലെ ഉഴിഞ്ഞ് ഇടുക എന്നുള്ളത്. ഇതെല്ലാം ഒരുപാട് ആളുകൾ ചെയ്തിട്ടുള്ള കാര്യമായിരിക്കാം. പക്ഷേ പലരും ഇന്നത്തെ കാലത്ത് അത് ശാസ്ത്രീയമായി അല്ല ചെയ്യുന്നത്.
ഇതെവിടെ പറയാനുള്ള കാരണം എന്നു പറയുന്നത് ഈ ഒരു അടുത്തകാലത്തായി ഞാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സമയത്ത് അദ്ദേഹത്തിൻറെ ഭാര്യ ഇത്തരത്തിൽ ഉഴിഞ്ഞ ഇടുന്നത് കാണാൻ ഇടയായി. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാൻ പുറത്തു നിന്ന് പോയ ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെ ഇത്തരത്തിൽ ചെയ്യുമ്പോൾ ഞാൻ ഒരിക്കലും കാണാൻ പാടില്ലായിരുന്നു. രണ്ടാമത്തെ കാര്യം അവർ ഉഴിഞ്ഞ് ഇട്ട രീതി എന്നു പറയുന്നത് ശാസ്ത്രീയമായി അല്ലായിരുന്നു.. അത് കണ്ടപ്പോഴാണ് ഇതിനെക്കുറിച്ച് പലർക്കും അറിവില്ല അല്ലെങ്കിൽ തെറ്റിച്ചാണ് പലരും ചെയ്യുന്നത് എന്നൊക്കെ മനസ്സിലായത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….