December 10, 2023

ഹോട്ടലിലേക്ക് വിശന്നു വലഞ്ഞ് ഭക്ഷണത്തിനായി വന്ന യുവാവിന്റെ കണ്ണു നനയിപ്പിക്കുന്ന കഥ…

ഏട്ടാ എൻറെ അടുത്ത് 20 രൂപ ഉണ്ട്.. എനിക്ക് അതിനുള്ള ചോറ് തരുമോ? എനിക്ക് വിശന്നിട്ട് വയ്യ ചേട്ടാ.. ഹോട്ടലിൽ ഉച്ച ഊണിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ കുറച്ചുസമയം ഇരിക്കാമല്ലോ എന്ന് കരുതി കൗണ്ടറിന്റെ ചെയറിനടുത്തേക്ക് എത്തിയപ്പോഴാണ് ആ യുവാവിന്റെ ചോദ്യം എന്നെ തേടിയെത്തിയത്.. അയൽ രണ്ടുമൂന്നു തവണ ഹോട്ടലിലേക്ക് കയറി വരികയും ചുറ്റിലും നോക്കിയശേഷം ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിരുന്നു.. അയാളുടെ മുഖവും ശരീരവും അയാൾ അനുഭവിക്കുന്ന വിശപ്പിൻറെ കാഠിന്യം വിളിച്ചുപറയുന്നുണ്ടായിരുന്നു..

   

ഞാൻ അയാളോട് കൈകഴുകി ഇരിക്കാൻ പറഞ്ഞപ്പോൾ ഞാൻ പുറത്ത് ഇരുന്നോളാം ഞാനിവിടെ ഇരിക്കുന്നത് ഇവിടെ വരുന്നവർക്ക് ഇഷ്ടമാവില്ല അതൊന്നും ഇയാളെ കാര്യമാക്കണ്ട നിങ്ങൾ ഇവിടെയിരുന്ന് കഴിച്ചാൽ മതി എന്നു പറഞ്ഞു ഞാൻ അയാളെ ഒഴിഞ്ഞു കിടക്കുന്ന ടേബിളിലെ കസേരയിലേക്ക് കൊണ്ട് ചെന്ന് ഇരുത്തി.. എന്നിട്ട് ചോറ് വിളമ്പി കൊടുത്തു.. ആർത്തിയോടുകൂടി അയാൾ അത് വാരിവലിച്ച് കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനാണ് എന്ന് അറിയാത്ത ഒരു സങ്കടം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.. ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നു.. അയാൾക്ക് ഒരു 25 വയസ്സിൽ താഴെ പ്രായം തോന്നും..

ക്ഷീണിച്ചു മെലിഞ്ഞ് ശരീരത്തിന് ഭാഗമാവാത്ത ചളി ഏതാണ് മുഷിഞ്ഞ നിറം ഏതാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത ഒരു പാന്റും ഷർട്ടും ആണ് വേഷം.. അയാളുടെ സംസാരത്തിലും നടത്തത്തിലും മറ്റുള്ളവരിൽ നിന്നും എന്തോ ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടിരുന്നു.. അയാൾ ഭക്ഷണം കഴിക്കുന്ന രീതിയിലും എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരു പ്രത്യേകത ഉണ്ട്.. അത് എന്തായിരിക്കും എന്ന് ആലോചിച്ചുകൊണ്ട് ഞാൻ അയാളെ തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരുന്നു.. ഇടയ്ക്ക് അയാളുടെ കണ്ണുകൾ തൊട്ടപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളിന്റെ ടേബിളിലേക്ക് എത്തുന്നതും അയാളുടെ പ്ലേറ്റിലെ വറുത്ത മീനുകളിലേക്ക് കണ്ണ് പോകുന്നതും എൻറെ ശ്രദ്ധയിൽപ്പെട്ടു..

അയാൾ പെട്ടെന്ന് തന്നെ തലതാഴ്ത്തി ഭക്ഷണം കഴിക്കുന്നത് തുടർന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് അയാളുടെ നോട്ടം അപ്പുറത്തെ ടേബിളിലേക്ക് പോകുന്നത് കണ്ടപ്പോൾ വറുത്ത മീനിന്റെ പാത്രം എടുത്തുകൊണ്ട് ഞാൻ അയാളുടെ അരികിലേക്ക് എത്തി.. അയാളുടെ എതിർപ്പുകൾക്ക് വഴങ്ങിയ വറുത്ത മീനുകളിലേക്ക് അതുപോലെ എന്റെ മുഖത്തേക്ക് മാറിമാറി നോക്കിയ അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. പുഞ്ചിരിയോടുകൂടി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ അയാളുടെ നോട്ടം എൻറെ ഹൃദയത്തിലാണ് കൊണ്ടത്.. എനിക്ക് അയാളുടെ എന്തൊക്കെയോ ചോദിക്കണമെന്ന് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *