സുധേച്ചി സ്ഥലം എത്തി ഇറങ്ങണ്ടേ.. എന്തൊരു ഉറക്കമാണിത് നിന്ന് ഉറങ്ങുന്ന ആളുകളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. രണ്ടു ബസുകൾ മാറി കയറിയിട്ട് വേണം അവർ രണ്ടുപേർക്കും സമയത്തിന് ജോലിക്ക് എത്താനും പോവാനും.. ക്ഷീണം കൊണ്ട് കണ്ണ് അടഞ്ഞു പോകുന്നതാണ് എന്ന് അറിയാം എന്നാലും ബസ് കമ്പിയിൽ തൂങ്ങി ചാരി കിടന്നുറങ്ങുന്ന സുധ ചേച്ചിയുടെ ചിത്രം എന്നെ കൂടുതൽ ചിരിപ്പിച്ചു.. എന്നെപ്പോലെ തന്നെ പുലർച്ചെ എഴുന്നേൽക്കുന്നവരാണ് അവരും.. വാദസംബന്ധമായ ബുദ്ധിമുട്ടുകളും കൊണ്ട് നിൽക്കാനും നടക്കാനും ഒന്നും കഴിയാത്ത ഒരു അവസ്ഥ കാര്യമാക്കാതെ പുറം ജോലിക്ക് പോയി രണ്ടു മക്കളെയും പൊന്നുപോലെ നോക്കുന്നു..
ചേച്ചിയുടെ രണ്ടാമത്തെ പ്രസവ ശുശ്രൂഷയ്ക്ക് വന്ന അനിയത്തിയെയും കൂട്ടി തന്നെയും ആഴ്ചകൾ പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ഉപേക്ഷിച്ച് പോയ ഭർത്താവിനെയും ഓർത്ത് ഒരിക്കലും സുധ ചേച്ചി സങ്കടപ്പെടുന്നത് കണ്ടിട്ടില്ല.. കേൾവിക്കുറവ് ഇല്ലാതെയും സംസാരശേഷിയും ഇല്ലാത്ത തൻറെ മകളെ കുറിച്ച് ഓർത്ത് അവളുടെ ഭാവിയെക്കുറിച്ച് പറയുമ്പോഴും കണ്ണുകളിൽ കണ്ണുനീർ വരുന്നത് കാണും.. തൊണ്ടയിടറി അക്ഷരങ്ങൾ ഇല്ലാതാവുമ്പോൾ കരയാതിരിക്കാൻ അവർ ശ്രദ്ധിക്കും..
തൃശ്ശൂരിലെ സിറ്റി സെൻററിൽ ക്ലീനിങ് ജോലിക്ക് പോകുന്ന സുധ ചേച്ചിയുടെ നാട്ടുകാരനും കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറുമായ മനോജാണ് എന്റെ ഭർത്താവ്.. ടൗണിലെ കോപ്പറേറ്റീവ് ബാങ്കിലെ അക്കൗണ്ട് ഡിപ്പാർട്ട്മെൻറ് ജോലിയുള്ള ഞാനും അവരും വർഷങ്ങളായി ജോലിക്ക് വരുന്നത് അതുപോലെ പോകുന്നതും ഒരുമിച്ചാണ്.. സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് സുധ ചേച്ചിക്ക് എന്നോടുള്ള കരുതലും സ്നേഹവും..
അതുകൊണ്ട് എൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്നാണ് മനോജേട്ടൻ പൊതുവേ കളിയാക്കാറുള്ളത്.. തൻറെ തോളിൽ തട്ടിയും കുലിക്കുകയും ചെയ്ത ഉണർത്താൻ ശ്രമിക്കുന്ന സ്ത്രീയെ പരിചിതമല്ലാത്ത ഏതോ ലോകത്തിൽ അകപ്പെട്ടതുപോലെ ഉറക്കപ്രാന്തയി തറച്ചു നോക്കി നിൽക്കുന്ന സുധ ചേച്ചിയുടെ കയ്യിൽ ഒരു നുള്ള് കൊടുത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു..
നിമിഷങ്ങൾക്കുള്ള സ്ഥലകാല ബോധം വീണ്ടെടുത്ത് താഴെ കമ്പിയിൽ വച്ചിരുന്ന സഞ്ചിയും തൂക്കിയെടുത്ത് സാരിയുടെ ഞൊറികൾ ഇടതു കൈകൾ കൊണ്ട് പൊക്കിപ്പിടിച്ച് എൻറെ പുറകെ അവരും ചാടി ഇറങ്ങി.. ഇന്നലെ കുറച്ച് പലഹാരത്തിന്റെ പണി കിട്ടിയിരുന്നു ഗീതു.. അതുകൊണ്ടുതന്നെ രാത്രി ആകെ രണ്ടു മണിക്കൂറാണ് ഉറങ്ങിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…