കോടീശ്വരനായ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിച്ച് യുവതി.. എന്നാൽ പിന്നീട് സംഭവിച്ചത്..

ഞാൻ ഒരിക്കലും കരുതിയിരുന്നില്ല കാരണം ഒരാളുടെ രണ്ടാം ഭാര്യയായി ജീവിക്കേണ്ടിവരും എന്ന്.. ഉണ്ണിയേട്ടന്റെ വിവാഹ ആലോചന വരുമ്പോൾ അതിൽ അമ്മയ്ക്ക് അച്ഛനും ആകർഷിക്കപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു.. ഒറ്റ മകൻ മാത്രമല്ല സമ്പന്നൻ.. നല്ല ജോലിയുണ്ട്.. ഭാര്യ മരിച്ചുവെങ്കിലും അതിൽ കുട്ടികൾ ഇല്ല.. സ്ത്രീധനം അങ്ങനെയുള്ള ഡിമാന്റുകൾ ഒന്നും തന്നെയില്ല. അങ്ങനെ നിരവധി ഉണ്ടായിരുന്നു.. ഞങ്ങൾ നാലു പെൺകുട്ടികൾ ആയിരുന്നു അതും ഒരു കാരണം ആവും.. എനിക്ക് ഇനിയും പഠിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ അത് ആരും മുഖവിലയ്ക്ക് എടുത്തില്ല..

ഒരു പ്രണയം ഇല്ലാതിരുന്നതുകൊണ്ട് ആർക്കുവേണ്ടിയും കാത്തിരിക്കേണ്ടിയും വന്നില്ല.. വിവാഹം കഴിഞ്ഞ് ചെല്ലുമ്പോൾ ഞാൻ ശരിക്കും അതിശയിച്ചു പോയി.. അവരുടെ വീട്ടിലെ പട്ടി കൂടിനേക്കാളും കുറച്ച് കൂടി വലിപ്പമേയുള്ളൂ എൻറെ വീടിന്.. ഉണ്ണിയേട്ടന്റെ അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമാണ്.. എന്നെ ഒരു കല്യാണത്തിന് വന്ന കണ്ട് ഇഷ്ടം ആയതാണ്.. അമ്മ അങ്ങനെയാണ് ബ്രോക്കർ വഴി കല്യാണം ആലോചിക്കുന്നത്.. അമ്മ വളരെ സാധുവാണ് പക്ഷേ ഉണ്ണിയേട്ടൻ എന്നോട് വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ.. അളന്ന് ചിട്ടപ്പെടുത്തിയ വാക്കുകൾ.. പകലൊക്കെ വീടും തൊടിയും എല്ലാം ചുറ്റി നടന്ന് ഞാൻ കാണും.. വീട്ടിലെ മുറികൾ എല്ലാം എന്താണ് ഭംഗി.. അവിടത്തെ അലങ്കാര പണികൾ എല്ലാം തന്നെ വളരെ ഗംഭീരമാണ്..

തൊടിയിൽ ധാരാളം മരങ്ങൾ ഉണ്ട്.. ഞാൻ അതിൽ സഹായിക്കാൻ വരുന്ന സതീശൻ ചേട്ടനോട് പറഞ്ഞു അവിടെ ഒരു ഊഞ്ഞാൽ കെട്ടിച്ചു.. അമ്മ അതെല്ലാം വളരെ കൗതുകത്തോടെ നോക്കിക്കൊണ്ട് ചിരിക്കും.. പലപ്പോഴും എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ട് ആദ്യ ഭാര്യയുടെ ഒരു ഫോട്ടോ.. അവർ എങ്ങനെയായിരുന്നു എന്നൊക്കെ… ഉണ്ണിയേട്ടൻ അവരോടും ഇങ്ങനെ കൂടുതൽ സംസാരിക്കാറില്ലായിരുന്നു എന്നൊക്കെ.. എനിക്ക് മുന്നിൽ ഹൃദയത്തിൽ സ്ഥാനം പിടിച്ചവൾ അല്ലേ.. അതുകൊണ്ട് അതൊക്കെ അറിയാനുള്ള ഒരു കൗതുകം.. അമ്മേ ആ ചേച്ചിയുടെ പേര് എന്തായിരുന്നു ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു.. ശ്രേയ എന്ന വളരെ തണുത്ത സ്വരത്തിൽ അമ്മ പറഞ്ഞു.. എങ്ങനെയാണ് മരിച്ചത് ഞാൻ വീണ്ടും ചോദിച്ചു..

അതൊക്കെ ഇപ്പോൾ അറിഞ്ഞിട്ട് എന്തിനാണ്.. പിന്നിൽ ഉണ്ണിയേട്ടൻ ആ മുഖം ഇരുണ്ടിരിക്കുന്നു.. ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല.. പക്ഷേ അതൊന്നും പറയാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ മനസ്സിലാക്കി.. പിന്നീട് ഞാൻ അത്തരം കാര്യങ്ങൾ ഒന്നും ചോദിക്കാൻ പോയിട്ടില്ല.. ഉണ്ണിയേട്ടൻ എന്നോട് വളരെ സ്നേഹമായി സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഇടയ്ക്ക് വല്ലപ്പോഴും ആഗ്രഹിക്കാറുണ്ട്.. എന്തോ ഒരു അകൽച്ച ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു.. മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ച ഒരു മനസ്സിനെ പെട്ടെന്ന് എന്നെ ഉൾക്കൊള്ളാൻ സാധിക്കില്ലായിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *