December 9, 2023

ഇത്തരം ലക്ഷണങ്ങളോട് കൂടിയ തലവേദനകൾ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് തലവേദന എന്ന വിഷയത്തെക്കുറിച്ചാണ് .. തലവേദന എന്നു പറയുന്നത് പൊതുവേ സർവസാധാരണമായി ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖം ആണല്ലോ.. തലവേദന പല കാരണങ്ങൾ കൊണ്ട് വരാറുണ്ട്..

   

പ്രധാനമായും ഒരു സെക്കൻഡറി ആയിട്ടാണ് വരാറുള്ളത് അതായത് ഒരു പനി വരുമ്പോൾ ചിലപ്പോൾ തലവേദന വരാം.. അതല്ലെങ്കിൽ പല്ലുകൾക്ക് എന്തെങ്കിലും ഇൻഫെക്ഷൻ വരുമ്പോൾ തലവേദന അനുഭവപ്പെടാം.. അതുപോലെ സൈനസിൽ എന്തെങ്കിലും ഇൻഫെക്ഷൻ വരുമ്പോൾ തലവേദന അനുഭവപ്പെടാം അതുപോലെ ചെവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ തലവേദന വരുന്നു ഇതെല്ലാം തന്നെ ഒരു സെക്കൻഡറി ആയിട്ട് വരുന്ന ബുദ്ധിമുട്ടുകളാണ്..

പക്ഷേ പ്രൈമറി ഹെഡ് എയ്ക്ക് എന്ന് പറയുന്നത് അതായത് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ നമുക്ക് വരുന്ന ഒരു തലവേദന ആണ്.. പ്രധാനമായും നമുക്ക് മൂന്നുതരം പ്രൈമറി ഹെഡ് എയ്ക്ക് ആണ് പ്രധാനമായും കാണപ്പെടാറുള്ളത്.. അതിൽ ഏറ്റവും സാധാരണയായി കാണുന്നതാണ് മൈഗ്രേൻ എന്ന് പറയുന്നത്.. രണ്ടാമത് കാണുന്നതാണ് ടെൻഷൻ വാസ്കുലർ ഹെഡ് എയ്ക്ക്.. മൂന്നാമതായിട്ട് കാണുന്നവയാണ് ട്രൈജിമൽ സഫലാൽജിയ.. മൈഗ്രേൻ എന്ന വിഷയത്തെക്കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കാം.. ഈ തലവേദന സാധാരണഗതിയിൽ ഒരു ഭാഗത്ത് തുടങ്ങുകയും ചിലപ്പോൾ മറുഭാഗത്ത് സ്പ്രെഡ് ചെയ്യുകയും സൈഡ് മാറിമാറി വരികയും ചെയ്യും.. ഇതിൻറെ ഭാഗമായി പല രോഗികൾക്കും ശർദ്ദി ഉണ്ടാവാം..

ചർദ്ദി ഇല്ലാത്ത രീതിയിൽ വരാം.. അതുപോലെ മിക്ക രോഗികൾക്കും ഈ ഒരു അസുഖം ഉണ്ടാകുന്നതിനും 15 മിനിറ്റുകൾക്ക് മുമ്പ് അതിൻറെ ലക്ഷണങ്ങൾ ഉണ്ടാവാം അതായത് ഉദാഹരണമായിട്ട് ചിലപ്പോൾ വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാതെ വരും.. അതുപോലെ 85% ത്തോളം ഇത്തരം ലക്ഷണങ്ങൾ ഇല്ലാതെയും ഈ അസുഖം വരാറുണ്ട്.. മൈഗ്രേൻ എന്ന അസുഖം ഡയഗ്നോസ് ചെയ്യാൻ സാധാരണയായിട്ട് നമ്മൾ ചോദിക്കുന്ന ചോദ്യങ്ങളുണ്ട് വെളിച്ചത്തിലേക്ക് നോക്കുമ്പോൾ ബുദ്ധിമുട്ടും ഉണ്ടോ.. അതുപോലെ ശബ്ദം എന്തെങ്കിലും കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടോ.. ഇതൊക്കെ ഉണ്ടെങ്കിൽ അത് മൈഗ്രൈൻ ലക്ഷണങ്ങൾ ആവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *