ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കരൾ രോഗങ്ങളെ കുറിച്ചും അവയുടെ വിവിധ ചികിത്സ രീതികളെക്കുറിച്ചും അത്തരം ചികിത്സ മാർഗ്ഗങ്ങളിലെ പ്രധാന ചികിത്സയായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അഥവാ ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. കരൾ രോഗങ്ങളിൽ ഏറ്റവും കൂടുതൽ കോംപ്ലിക്കേറ്റഡ് ആയ ഒരു രോഗാവസ്ഥയാണ് ലിവർ സിറോസിസ് എന്ന് പറയുന്നത്.. ലിവർ സിറോസിസ് വരാൻ പൊതുവേ പല കാരണങ്ങളുണ്ട്.. ഏറ്റവും പ്രധാനം ഫാറ്റി ലിവർ ഭാഗമായി വരുന്ന സിറോസിസ് തന്നെയാണ്.. നമ്മുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് ഈ ഒരു അവസ്ഥ നമുക്ക് ഉണ്ടാവുന്നത്..
വ്യായാമത്തിന്റെ കുറവ് അതുപോലെ നമ്മുടെ ആഹാരരീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.. കാർബോഹൈഡ്രേറ്റും ഫാറ്റും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അങ്ങനെ പല കാരണങ്ങൾ കൊണ്ട് അതുപോലെ പ്രമേഹം നിയന്ത്രണാതീത മായ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് കരളിൽ കൂടുതൽ ഫാറ്റ് നിറയുകയും ഇത് കാലക്രമത്തിൽ മൂർച്ഛിച്ച് ലിവർ സിറോസിസ് ലേക്ക് മാറുകയും ചെയ്യുന്നു.. രണ്ടാമത്തെ ഒരു പ്രധാന കാരണം നമുക്കെല്ലാവർക്കും അറിയാം മദ്യപനം തന്നെയാണ്.. അമിതമായ മദ്യപാനശീലം മൂലം കരളിൻറെ അവസ്ഥ കൂടുതൽ മോശമായി അത് പിന്നീട് സിറോസിസ് ലേക്ക് എത്തുന്നു..
മറ്റൊരു പ്രധാന കാരണമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്.. ഹെപ്പറ്റൈറ്റിസ് ബി അതുപോലെ ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറസുകൾ കരളിനെ ബാധിച്ച കരളിൻറെ ആരോഗ്യത്തെ തകർക്കുകയും ഇത് ക്രമേണ സിറോസിസ് ലേക്ക് നയിക്കുകയും ചെയ്യുന്നു.. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് സിറോസിസ് വന്നുകഴിഞ്ഞാൽ ആദ്യം തന്നെ ചെയ്യേണ്ടത് സിറോസിസ് ഏത് സ്റ്റേജ് ആണ് എന്നുള്ളത് ആദ്യം തന്നെ കണ്ടുപിടിക്കണം.. അത് കണ്ടുപിടിക്കുന്നതിന് അനുസരിച്ചിട്ടാണ് നമ്മൾ ചികിത്സകൾ നിർണയിക്കുന്നത്..
ഈയൊരു രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയാണെങ്കിൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതുപോലെ ക്രമമായ വ്യായാമങ്ങൾ മരുന്നുകളും കഴിക്കുകയാണെങ്കിൽ ഈയൊരു രോഗത്തെ നമുക്ക് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകാതെ നിയന്ത്രിച്ച് നിർത്താൻ സാധിക്കാം.. ഈ പറയുന്ന രോഗികൾക്ക് കരൾ മാറ്റിവെക്കേണ്ട ആവശ്യം വരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..