പുരുഷന്മാരെ പോലെ സ്ത്രീകളിലും ശരീരഭാഗങ്ങളിൽ രോമവളർച്ച ഉണ്ടാവുന്നതിന്റെ പിന്നിലെ കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന അമിത രോമവളർച്ച.. സ്ത്രീകളെ പ്രത്യേകിച്ച് കൗമാരക്കാരെയും ചെറുപ്പക്കാരെയും വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രശ്നമാണിത്.. അവരുടെ മുഖത്തും അതുപോലെ ശരീരഭാഗങ്ങളിലും പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അമിതരോമ വളർച്ച എന്ന പ്രശ്നത്തെ കേവലം ഒരു സൗന്ദര്യ പ്രശ്നമായി മാത്രം കണ്ടാൽ മതിയോ.. ലേസർ അല്ലെങ്കിൽ മറ്റ് കോസ്മെറ്റിക് ചികിത്സ രീതികൾ വഴി രോമങ്ങളെല്ലാം മാറ്റി സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രം മതിയോ.. ഇത് ഭാവിയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ആയി മാറുമോ..

അമിത രോമവളർച്ചയെ ഒരു രോഗലക്ഷണമായി കാണേണ്ടത് ഉണ്ടോ.. അമിത രോമവ വളർച്ച എന്ന് പറയുമ്പോൾ ബേസിക്കലി സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുഖത്തൊന്നും രോമം ഉണ്ടാവില്ല അതുപോലെ രോമം എന്നു പറയുന്നത് ബേസിക്കലി 2 ടൈപ്പ് ഉണ്ട് അതായത് വില്ലസ് എന്ന് ഉണ്ട്.. അതല്ലാതെ ടെർമിനൽ ഹെയർ എന്ന് പറയും.. അതായത് നമ്മുടെ തലയിലുള്ള മുടിയൊക്കെ ടെർമിനൽ ഹെയർ ആണ്.. അത് വളരെ തിക്ക് ആയിരിക്കും കൂടുതൽ ലോങ്ങ് ആയിട്ട് വളരുകയും ചെയ്യും.. കൊച്ചു കുട്ടികളിലും സ്ത്രീകളിലുമെല്ലാം വളരെ തിൻ ആയിട്ടുള്ള ഒരു രോമം ആയിരിക്കും മുഖത്ത് ഉണ്ടാവുക..

ടീനേജ് ആവുമ്പോഴേക്കും ആൺകുട്ടികളിൽ ഈ ഒരു രോമവളർച്ച തുടങ്ങും.. അതുപോലെ പുരുഷന്മാരിൽ കുറെ കഴിയുമ്പോൾ മുഖത്ത് ത്താടിയും മീശയും ഒക്കെ വരും.. അതിനു കാരണം എന്താണ് എന്ന് ചോദിച്ചാൽ മെയിൽ ഹോർമോൺ ആണ്.. ഈയൊരു രോമവളർച്ച ഉണ്ടാക്കുന്നത് മെയിൽ ഹോർമോൺസ് ആണ്.. പലതരം ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിലും ബേസിക്കലി ഏറ്റവും പ്രധാനപ്പെട്ടത് ടെസ്റ്റോസ്റ്റിറോൺ ആണ്..

ടീനേജ് വരുമ്പോഴേക്കും ഈ ഒരു ഹോർമോൺ കൂടുതലും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ബോയ്സില് ഇത്തരം മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു.. അതുപോലെ ഹർസ്യൂട്ടിസം എന്ന് പറയുന്നത് സ്ത്രീകളിൽ പുരുഷന്മാരെ പോലെ തന്നെ ഹെയർ ഗ്രോത്ത് ശരീരത്തിൽ വരുമ്പോഴാണ്.. കൂടുതലും 20% ത്തോളം സ്ത്രീകൾ ഈ ഒരു പ്രശ്നം നേരിടുന്നുണ്ട് എന്നുള്ളതാണ്.. ഇത്തരമൊരു പ്രശ്നങ്ങളുണ്ടാകാനുള്ള ഒരു പ്രധാന കാരണം ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *