ഇത്തവണ ഞാനും ഏട്ടന്മാർക്ക് ഒപ്പം പോകും ദിയ.. ദിയ ചെറുപുഞ്ചിരിയോടുകൂടി കൃഷ്ണയെ നോക്കി.. നീ ജർമ്മനിയിലേക്ക് ചുമ്മാ എന്നെ വെറുതെ ചിരിപ്പിക്കല്ലേ.. നിൻറെ അമ്മ അതിന് സമ്മതിക്കുമോ.. ഒരു ഗോവ ട്രിപ്പിന് സമ്മതിക്കാത്ത ആളാണ് ജർമ്മനിയിൽ മോനേ പഠിപ്പിക്കാൻ വിടുന്നത്.. സത്യം പറയാലോ നിൻറെ അമ്മ ഒരു മഹാ തോൽവിയാണ് കാരണം കാലത്തിനൊപ്പം മാറാത്ത ഒരു ദുരന്തം.. കാര്യം അവൾ പറയുന്നത് സത്യമാണെങ്കിലും ആ നിമിഷം അവൻ എഴുന്നേറ്റു എന്നിട്ട് പറഞ്ഞു ശരിയാ എൻറെ അമ്മ ഒരു വൻ തോൽവി തന്നെയാണ് അതുപോലെ ഞാനും അങ്ങനെയാണ് അതുകൊണ്ടുതന്നെ നീ ഇനി എന്നോട് മിണ്ടാൻ വരണ്ട.. എടാ പോകല്ലേ ഞാനൊരു കോമഡി പറഞ്ഞതാണ്..
ഇത്തരം കോമഡി നീ നിൻറെ അച്ഛൻറെ അടുത്തുപോയി പറ അവൻ ദേഷ്യത്തിൽ ഉറക്കെ പറഞ്ഞിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ച പോയി.. അവൾ പറയുന്നത് എല്ലാം ഒരു പരിധിവരെ സത്യമുള്ള കാര്യം തന്നെയാണ്.. കാരണം ഏട്ടന്മാർക്ക് ഉള്ള സ്വാതന്ത്ര്യം ഒന്നും തനിക്ക് ഇതുവരെ തന്നിട്ടില്ല. കൂട്ടുകാർക്ക് ഒപ്പം ഇതുവരെ ഒരു ടൂറിന് പോലും വിട്ടിട്ടില്ല..
സ്റ്റഡി ടൂറിന് പോയാൽ തന്നെ അധ്യാപകരോട് നൂറുവട്ടം വിളിച്ച് ചോദിക്കും. കൂട്ടുകാർ അതെല്ലാം പറഞ്ഞ കൂടുതൽ കളിയാക്കാറുണ്ട്.. എന്നെ പാൽക്കുപ്പി എന്ന് വിളിച്ച് കളിയാക്കാറുണ്ട്.. പലപ്പോഴും അമ്മയോട് അതെല്ലാം പറഞ്ഞു വഴക്കിട്ട് പിണങ്ങി ഇരുന്നിട്ട് പോലും ഉണ്ട്.. അമ്മ ഒരിക്കലും മാറില്ല കാരണം അച്ഛൻ പല കാര്യങ്ങളും സമ്മതിച്ചാലും അമ്മ ഒരിക്കലും അതൊന്നും സമ്മതിക്കില്ല.. എൻറെ രണ്ട് ഏട്ടന്മാരും ജർമനിയിലാണ്.. അവർക്ക് ഒപ്പം നിൽക്കാൻ എനിക്ക് കൊതിയാണ്..
പിജി ചെയ്യുന്നത് അവിടെ മതി എന്ന് തീരുമാനിച്ചത് അമ്മയുടെ ശ്വാസം മുട്ടിക്കുന്ന ഈയൊരു കരുതലിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ വേണ്ടിയാണ്.. അത് കേട്ടപ്പോഴേ അമ്മ പറഞ്ഞു ഇവിടെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയിൽ നിനക്ക് അഡ്മിഷൻ കിട്ടിയല്ലോ. പിന്നെ എന്തിനാണ് ജർമ്മനിയിൽ പോകുന്നത് അതൊന്നും വേണ്ട.. പക്ഷേ ഇത്തവണ അമ്മയെ താൻ അനുസരിക്കാൻ പോകുന്നില്ല മടുത്തു.. ദിയ പറഞ്ഞത് എല്ലാം മനസ്സിൽ കിടന്നതുകൊണ്ട് തന്നെ ആകെ കലുഷിതമായിരുന്നു മനസ്സ്.. വീട്ടിൽ ചെന്ന് കയറിയതും കണ്ടു എല്ലാവരും ചർച്ചയിലാണ്.. അതെ കിച്ചു നീ പോവണ്ട ട്ടോ ഞാൻ സമ്മതിക്കില്ല..
അമ്മ അവനെ കണ്ട ഉടനെ തന്നെ പറഞ്ഞു.. അവന്റെ കാൽപാദത്തിൽ നിന്ന് ഒരു വിറയൽ ബാധിച്ച് ശരീരത്തിൽ തീ പിടിക്കുന്നതുപോലെ അവൻ ഉറക്കെ പറഞ്ഞു ഞാൻ പോകും.. എപ്പോൾ നോക്കിയാലും അങ്ങോട്ട് പോകണ്ട അല്ലെങ്കിൽ ഇങ്ങോട്ട് പോകണ്ട എനിക്ക് മടുത്തു.. ഞാനും പ്രായപൂർത്തിയായ ഒരു ആൺകുട്ടിയാണ് എൻറെ സ്വാതന്ത്രവും ജീവിതവും നിങ്ങളുടെ ഇടയിൽ ഇവിടെ ഇട്ട് തീർക്കാനുള്ളതല്ല.. എനിക്ക് ലോകം കാണണം.. ഏട്ടന്മാരേ ഒന്നും ഇതുപോലെ പറയാറില്ലല്ലോ അതെന്താ ഞാനും നിങ്ങളുടെ മകൻ തന്നെയല്ലേ.. ഞാൻ വല്ല പുഴയിൽ നിന്ന് ഒഴുകിവന്ന കിട്ടിയതാണോ.. നിങ്ങൾക്ക് വിദ്യാഭ്യാസത്തിൻറെ വില അറിയാമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….